Homeസാഹിത്യം
സാഹിത്യം
ബഷീര്‍ സ്മൃതിയും ദ്വിദിന ദേശീയ സെമിനാറും
തേഞ്ഞിപ്പാലം: വൈക്കം മുഹമ്മദ് ബഷീര്‍ ചെയറും, മലയാള- കേരളപഠന വിഭാഗവും സംയുക്തമായി ബഷീര്‍ സ്മൃതിയോട് അനുബന്ധിച്ച് ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 'ബഹുസ്വരതയും ജനാധിപത്യവും' എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഇ.എം.എസ് സെമിനാര്‍...
നന്തനാർ: മനസ്സിന്റെ താഴ്‌വരയില്‍ വിടരുന്ന നൊമ്പരപ്പൂ
നിധിൻ. വി. എൻഇഷ്ടമില്ലാത്ത ജീവിതം ജീവിക്കേണ്ടി വരുമ്പോൾ മരണത്തെക്കുറിച്ച് ചിന്തിക്കുന്നത് സ്വഭാവികമാണ്. ജീവിതത്തോടുള്ള മടുപ്പല്ല, അടങ്ങാത്ത ആഗ്രഹമാണ് ഒരാളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. ആഗ്രഹിച്ച ജീവിതം നേടാനാവാത്തതിന്റെ നിരാശയുടെ പ്രതിഫലനമാണ് ആത്മഹത്യയെന്ന് പറയുമെങ്കിലും, ജീവിതത്തോടുള്ള...
പതിനൊന്നാമത് ബിസിവി കവിതാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു
നെടുമങ്ങാട്: പതിനൊന്നാമത് ബിസിവി കവിതാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2014 മുതല്‍ പ്രസിദ്ധീകരിച്ച കൃതികളാണ് പരിഗണിക്കുക. 5001 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. രചനകള്‍ ഡിസംബര്‍ 25-ന് മുമ്പ് ലഭിക്കണം. പിഎസ്...
കൈവശമുള്ള ഏതൊക്കെ പുസ്തകങ്ങളാണ് കത്തിച്ച് കളയേണ്ടി വരുക എന്നതാണ് ഇപ്പോഴത്തെ ആശങ്ക!!!
രമേശ് പെരുന്പിലാവ്നിങ്ങളെന്തിന് ‘യുദ്ധവും സമാധാനവും’ വീട്ടില്‍ വച്ചു? വെര്‍ണന്‍ ഗോണ്‍സാല്‍വസിനോട് ബോംബെ ഹൈക്കോടതിയുടെ വിചിത്ര ചോദ്യം.ലിയോ ടോള്‍സ്‌റ്റോയിയുടെ വിഖ്യാതമായ നോവലിനെപ്പറ്റിത്തന്നെയാണ് ചോദ്യം.നിങ്ങള്‍ എന്തിന് യുദ്ധവും സമാധാനവും വീട്ടില്‍ വച്ചു എന്നാണ് ഭീമ കോറിഗാവ്...
പ്രഥമ ചിന്ത രവീന്ദ്രന്‍ സ്മാരക പുരസ്‌കാരം സുനില്‍ പി. ഇളയിടത്തിന്
പ്രഥമ ചിന്ത രവീന്ദ്രന്‍ സ്മാരക പുരസ്‌കാരം സുനില്‍ പി. ഇളയിടത്തിന്. ചലച്ചിത്രകാരനും എഴുത്തുകാരനും മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്ര ചിന്തകനുമായിരുന്ന ചിന്ത രവീന്ദ്രന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് ഫൗണ്ടേഷന്‍ നല്‍കുന്ന ഈ പുരസ്‌കാരം.എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും...
‘പുഴയുടെ ഏറ്റവും താഴെയുള്ള കടവ്’ പ്രകാശനം
'പുഴയുടെ ഏറ്റവും താഴെയുള്ള കടവ്', ഡോ: പി. സുരേഷിന്റെ പുസ്തകപ്രകാശനം ജൂലൈ 21 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഉള്ളേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ദേശാഭിമാനി വാരികയുടെ പത്രാധിപരായ പ്രൊഫ:...
ഹരിതം
ആര്യ ടിതീപിടിച്ച മരങ്ങളില്‍ നിന്ന്
വിശപ്പെരിയുന്ന
കാട്
ഉരുകിയൊലിക്കുന്നു.ചുംബനം കൊണ്ട്
വിപ്ലവം കൊണ്ടുവരുന്നു.ഇലകള്‍ പൊഴിഞ്ഞ്
നഗ്നമായി
വേരുകളാഴ്ത്തി
ഭോഗം നടത്തുന്നു.നിലനില്പുസമരങ്ങളില്‍
അവ
പൂക്കാലം പിടിച്ചുവാങ്ങി
ഇന്‍ക്വിലാബ് വിളിക്കുന്നു...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in
കവിതകൾ കൊണ്ട് ‘ചൂടാവുന്ന ‘കുടകൾ
കച്ചവടപ്പരസ്യങ്ങളോട് കലഹിക്കുകയും ചിന്തയിൽ ജ്വലിക്കുകയും അഭയമായ് നിവരുകയും ചെയ്യുന്ന കവിതക്കുടകൾ
പ്രസാദ് കാക്കശ്ശേരി''ആവശ്യം വരുമ്പോഴൊക്കെ
നീ കാല് പിടിക്കും.
ഞാന്‍ കൂടെപ്പോരും.
എന്നിട്ടോ
ഒന്ന് തോരുമ്പോഴേക്കും
എവിടെയെങ്കിലും
മറന്ന് വെക്കും''('കുട'-അഹമ്മദ് മു ഈനുദ്ദീന്‍,'ഏക-ദേശ-ധാരണ', ഇൻസൈറ്റ് പബ്ലിക്ക,കോഴിക്കോട്)'മാൻമാർക്ക് കുട' എന്ന പരസ്യവാചകം ചരിത്രത്തിൽ 'കണ്ണിരും...
ആൽത്തണൽ
സ്മിത ഒറ്റക്കൽപാതവക്കിലെ
അരയാൽ വിജനത
ഇഷ്ടപ്പെടുന്നില്ല......വിരുന്നു വന്നതാണെങ്കിലും
ദേശാടനക്കിളി
തിരിച്ചറിവിൽ
പരാതികളുടെ കൊടും ചൂടിലും
കൃഷ്ണവേണുവിൽ
ലയിച്ചിരുന്നു.....
ഒരിക്കലും പരിഭവിക്കാത്ത
ആലിലക്കാറ്റ് രുചിച്ച്
യാത്ര മറന്നിരിക്കാം....ജിവിത ഭാണ്ഡം
ജഢാരൂപ വേരിൽ
നിശബ്ദം താങ്ങി വെച്ച
യാത്രികൻ.....
സങ്കടങ്ങൾ
ബോധി തണലിൽ വച്ച്
പ്രാർത്ഥനാനിരതരമായി....എവിടെയൊക്കയോ
വച്ച് ഒറ്റപ്പെട്ടവൻ
അരയാൽ ചുറ്റിൽ
ഈശ്വരനെത്തേടി.....പ്രണയം പൂത്തുലഞ്ഞ
വസന്തങ്ങൾക്ക് ആൽത്തറ
തണൽ മെത്ത ഒരുക്കുന്നു....വിസ്മയങ്ങളിൽ ആകാശവും
ഭൂമിയും മത്സരിക്കുമ്പോൾ
അനുഭവങ്ങൾ മണ്ണിലേക്കെഴുതിയിട്ട്
അതികായകനായി
അരയാൽ.....ജീർണതകൾ...


