യുറീക്ക ദ്വൈവാരികയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കുവേണ്ടി എഴുതുന്നവരുടെ ഒരു ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ഡിസംബര്‍ മാസത്തിലായിരിക്കും മൂന്നു ദിവസത്തെ ശില്‍പ്പശാല. സ്ഥലവും തിയ്യതിയും പിന്നീട് അറിയിക്കും. ഏഴാം ക്ലാസ്സുവരെയുള്ള കുട്ടികള്‍ക്കുവേണ്ടി ശാസ്ത്ര വിഷയങ്ങളിലും ശാസ്ത്രേതര വിഷയങ്ങളിലും എഴുതുന്നവര്‍ക്കു വേണ്ടിയാണ് ശില്‍പ്പശാല. കഥ, കവിത, ലേഖനം, നാടകം… തുടങ്ങി ഏത് രൂപത്തില്‍ എഴുതുന്നവര്‍ക്കും ശില്‍പ്പശാലയില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൂന്ന് രചനകളും വ്യക്തിഗത വിവരങ്ങളുമായി രജിസ്റ്റര്‍ ചെയ്യണം. രചനകള്‍ ഹ്രസ്വമായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന മുപ്പതു പേര്‍ക്കാണ് അവസരം ലഭിക്കുക. മുപ്പത്തഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്ക് മുന്‍ഗണന.
രജിസ്റ്റര്‍ ചെയ്യാനുള്ള വിലാസം eurekacamp2019@gmail.com
തപാലിലാണെങ്കില്‍ എഡിറ്റര്‍, യുറീക്ക, ചാലപ്പുറം പി ഒ, കോഴിക്കോട് 673002
പേര്, മൊബൈല്‍ നമ്പര്‍ എന്നിവ കൂടി രചനകളോടൊപ്പം ഉണ്ടായിരിക്കണം.
റജിസ്ട്രേഷനുള്ള അവസാന ദിവസം നവംബർ 15