Homeസാഹിത്യംകേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന ചിത്ര-ശില്പ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന ചിത്ര-ശില്പ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

Published on

spot_img
കൊച്ചി: കേരള ലളിതകലാ അക്കാദമിയുടെ ഈ വർഷത്തെ സംസ്ഥാന ചിത്രശില്പ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചിത്രകലയിൽ സജിത് പുതുക്കലവട്ടം, സിന്ധു ദിവാകരൻ, ജഗേഷ് എടക്കാട്, സൂരജ കെ.എസ്, ശില്പകലയിൽ സജിൻ എ.എസ്, എന്നിവരാണ് സംസ്ഥാന അവാർഡിന് അർഹരായത്. സജി പുതുക്കലവട്ടത്തിനെവിങ്സ് ഓഫ് സ്പൗട്ടിംഗ് എർത്ത് വേംസ്എന്ന ചിത്രവും ജഗേഷ് എടക്കാടിനെഗ്ലാൻസ് ഫ്രം പാസ്റ്റ് 7 ‘ എന്ന രചനയും ആണ് അവാർഡിന് അർഹരാക്കിയത്. മറ്റുള്ളവരുടേത് ശീർഷകമില്ലാത്ത രചനകളാണ്. 50000 രൂപയും പ്രശസ്തി പത്രവും ആർട്ടിസ്റ്റ് നന്പൂതിരി രൂപകൽപന ചെയ്ത ശില്പവും അടങ്ങുന്നതാണ് സംസ്ഥാന അവാർഡ്.

കോഴിക്കോട് കൊടുവള്ളി സ്വദേശി ഷിനോദ് അക്കരപ്പറന്പിൽ, ധന്യ എം.സി, ഗുരുവായൂർ സ്വദേശി ഗായത്രി എന്നിവർ ചിത്രകലയിലും  ശില്പകലയിൽ ശ്രീകുമാർ കെ ഉണ്ണിക്കൃഷ്ണനും അക്കാദമിയുടെ ഓണറബിൾ മെൻഷൻ ബഹുമതിക്ക് അർഹരായി. 30000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ബഹുമതി.

കലാവിദ്യാർത്ഥികൾക്കുള്ള അക്കാദമിയുടെ പ്രത്യേക പരാമർശത്തിന് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃതസർവകലാശാലയിലെ അരുൺ രവി, തൃശൂർ ഗവ. കോളേജ് ഓഫ് ഫൈൻ ആർട്ട്സിലെ വിവേക് ദാസ് എം.എം, തൃശൂർ ആർ.എൽ.വി കോളേജ് ഓഫ് ഫൈൻ ആർട്സിലെ റിങ്കു അഗസ്റ്റിൻ പി.എ എന്നിവരുടെ ചിത്രങ്ങളും, മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻആർട്സിലെ ഹെൽന മെറിൻ ജോസഫ്, തൃശൂർ ഗവ. കോളേജ് ഓഫ് ഫൈൻ ആർട്സിലെ ഷാൻ കെ.ആർ എന്നിവരുടെ ശിൽപങ്ങളും ബഹുമതിക്ക് അർഹമായി. 20000 രൂപയാണ് പുരസ്കാരത്തുക.

മികച്ച ഛായാചിത്രത്തിനുള്ള ശങ്കരമേനോൻ എൻഡോവ്മെന്റ് സ്വർണമെഡലിന് അരവിന്ദ് കെ.എസും മികച്ച പ്രകൃതിദൃശ്യചിത്രത്തിനുള്ള വിജയരാഘവൻ എൻഡോവ്മെന്റ് സ്വർണമെഡലിന്  പ്രദീപ് പ്രതാപും അർഹരായി. ‘ ഐ കാൻ ഫീൽ ദ നാച്ച്വർഎന്ന ചിത്രമാണ് അരവിന്ദിനെ അവാർഡിന് അർഹനാക്കിയത്. പ്രദീപ് പ്രതാപിനെ അവാർഡിന് അർഹനാക്കിയ ചിത്രത്തിന് ശീർഷകമില്ല.

കേരള ലളിതകലാ അക്കാദമി ചെയർമാൻ സത്യപാലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. പുരസ്കാരത്തിനായി ചിത്രകല, ശിൽപകല എന്നീ വിഭീഗങ്ങളിൽ ഈ വർഷം 243 എൻട്രികളാണ് ജൂറിയുടെ പരിഗണനയ്ക്കായി വന്നത്. ആന്ധ്രയിൽ നിന്നുള്ള രാമകൃഷ്ണ വേതാള, മദ്ധ്യപ്രദേശ് സ്വദേശി യൂസഫ്, ചെന്നൈയിൽ നിന്നുള്ള അസ്മ മേനോൻ എന്നിവരായിരുന്നു ജൂറി അംഗങ്ങളെന്ന് സത്യപാൽ എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ നടന്ന പത്ര സമ്മേളനത്തിൽ പറഞ്ഞു.

ഓഗസ്റ്റ് 19 ന് വൈകീട്ട് 4 ന് ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ പുരസ്കാരങ്ങൾ സമ്മാനിക്കും. ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രനും ജൂറി അംഗങ്ങളും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...

കണ്ണീരും സംഗീതവും ഇഴചേര്‍ന്ന ബാബുക്കയുടെ ജീവിതം ബിച്ച ഓര്‍ക്കുമ്പോള്‍

The Reader’s View അന്‍വര്‍ ഹുസൈന്‍ "അനുരാഗഗാനം പോലെ അഴകിൻ്റെ അല പോലെ ആരു നീ ആരു നീ ദേവതേ" പ്രണയിനിയെ വിശേഷിപ്പിക്കാൻ ഈ മനോഹര വരികൾ...

More like this