Homeസാഹിത്യം

സാഹിത്യം

നാല്‍പ്പത്

നിലോഫർ ടി. എ.ചങ്കുവിറപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ അലറിക്കഴിയുമ്പോള്‍, ചെങ്കതിര്‍ പൂത്ത പോലുള്ള നിന്റെ മാറിടത്തില്‍ നിന്നും ഹാരങ്ങള്‍ ഓരോന്നായി ഊരിക്കഴിയുമ്പോള്‍, കൂടിയാലോചനകള്‍ക്കും ഉടമ്പടികള്‍ക്കും ശേഷം നിന്‍ സ്വരം നിശബ്ദമായിക്കഴിയുമ്പോള്‍, നിരാഹാരമിരുന്നു മെലിഞ്ഞുണങ്ങിയ ശരീരത്തിലേക്ക് ഒരിറ്റ് സര്‍ബത്ത്, കടലായി വന്നു പതിച്ചുകഴിയുമ്പോള്‍, നൈരാശ്യത്തിന്റെയും വിഷാദത്തിന്റെയും...

ബഷീര്‍ സ്മൃതിയും ദ്വിദിന ദേശീയ സെമിനാറും

തേഞ്ഞിപ്പാലം: വൈക്കം മുഹമ്മദ് ബഷീര്‍ ചെയറും, മലയാള- കേരളപഠന വിഭാഗവും സംയുക്തമായി ബഷീര്‍ സ്മൃതിയോട് അനുബന്ധിച്ച് ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 'ബഹുസ്വരതയും ജനാധിപത്യവും' എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഇ.എം.എസ് സെമിനാര്‍...

അക്രമാസക്തമായ’ ജയ് ശ്രീ റാം’ വിളികളല്ല ഭക്തിയും കവിതയും

ലേഖനം പ്രസാദ് കാക്കശ്ശേരിമനസ്സില്‍ കവിതയില്ലാത്ത ഒരാള്‍ക്കൂട്ടത്തിന്റെ പിടിയിലാണ് നമ്മുടെ സാംസ്കാരിക ജീവിതം. പുതിയ ചിന്തകള്‍, പാഠങ്ങള്‍, അര്‍ത്ഥങ്ങള്‍, ശബ്ദങ്ങള്‍ ഉള്‍ക്കൊള്ളാനാവാത്ത ആള്‍ക്കൂട്ടം. മതം, ശാസ്ത്രം, സംസ്കാരം തുടങ്ങി ജീവിതത്തിന്റെ സമസ്ത വ്യവഹാരങ്ങളിലും ഇടപെട്ട് കലുഷമാക്കുകയും...

2016 കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

2016 കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവല്‍, ചെറുകഥാ,യാത്രാവിവരണം, ഹാസ്യസാഹിത്യം എന്നീ വിഭാഗങ്ങളിലെ പുരസ്‌കാരത്തിന് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി (നോവല്‍)...

ഉറക്കത്തിന്റെ പര്യായപദങ്ങൾ

കെ എസ്‌ കൃഷ്ണകുമാർപ്രാർത്ഥിക്കാൻ ഒന്നുമില്ലാത്തവൻ വേഗം ഉറങ്ങിപ്പോകും. നേരത്തെ ചെന്ന് അനുഗ്രഹങ്ങളൊന്നും വാങ്ങാനില്ലാത്തതിനാലാകാം പതിയെ ഉണരുകയുമുള്ളൂ.ജീവിതപ്പുസ്തകത്തിലെ അന്നത്തെ എല്ലാ കണക്കുകളും കൂട്ടിത്തീർന്ന് ചിലർ ഉറങ്ങുമ്പോഴേക്കും പാതിരാ കടന്നിരിക്കും, നടുനിവർത്തുമ്പോഴേക്കും പൂങ്കോഴി ഉണർത്തും, ഉണരാനായി.പകുതിയിൽ ഞെട്ടിയുണരുന്നവരുടെ കാര്യമാണു ഏറ്റവും കഷ്ടം, പിന്നെ ഒട്ടുമുറങ്ങാനാകാതെ അവർ പലരുടെയും ഉറക്കങ്ങൾ കണ്ടുമോർത്തും ചാഞ്ഞും ചെരിഞ്ഞും പുരസ്കാരങ്ങളൊന്നുമില്ലെങ്കിലും നന്നായി ഉറക്കം അഭിനയിച്ചങ്ങനെ കിടക്കും.മുഴുവനും മയങ്ങിപ്പോകുന്നവരുണ്ട്‌, ഒരോളത്തിലങ്ങനെ രാത്രിയുടെ മുകളിൽ നേരം വെളുക്കും വരെ അവർ പൊന്തികിടക്കും, ബോട്ടിന്റെ പുക...

പ്രകാശം സാഹിത്യ പുരസ്‌കാരം പ്രദീപ്‌ രാമനാട്ടുകരയ്ക്ക്

ചേര്‍ത്തല: പട്ടണക്കാട് പ്രകാശം കള്‍ച്ചറല്‍ സ്റ്റഡി സെന്റ്‌റിന്റെ പ്രകാശം സാഹിത്യ പുരസ്‌കാരം പ്രദീപ്‌ രാമനാട്ടുകരയുടെ 'കെ. രാമായണം' എന്ന കൃതിക്ക്. 10,001രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രകാശം കള്‍ച്ചറല്‍ സ്റ്റഡി സെന്റ്‌റില്‍ 20-ന്...

കൊല്ലപ്പെടുമ്പോൾ

കൃഷ്ണേന്ദു പി കുമാർനന്നേ ആൾത്തിരക്കുള്ള വഴിയിലാണ് ഞാന്‍ അയാളെ കണ്ടത്. ഒറ്റക്കായിരുന്നില്ല; എന്നിട്ടും!നടന്നു തഴമ്പിച്ച ആ കാലുകളിൽ ഏതോ രാജ്യത്തിന്റെ ഭൂപടം കാണാം!പിന്നെയാണ്, ഒലിച്ചിറങ്ങിയ ചോരച്ചുവപ്പു- വന്നെൻ്റെ ചെരുപ്പിനടിയിൽ പരന്നത്!ചുറ്റിലും അഴുക്ക് പിടിച്ച ഏതോ സ്വാതന്ത്ര്യത്തിന്റെ ദുര്‍ഗന്ധം!ഒന്നടുത്തെത്തി നോക്കിയപ്പോള്‍ എപ്പോഴോ കണ്ടു മറഞ്ഞ ഒരു മുഖം ഓര്‍മ്മവന്നു!മുന്നോട്ടടുത്തപ്പോൾ ചില്ലുപൊട്ടിയ വട്ടക്കണ്ണടയെൻ്റെ കാലില്‍ത്തട്ടി!കൈയിൽ നിന്നും തെറിച്ചുപോയ ആ ഊന്നുവടി ദൂരെമാറി കിടപ്പുണ്ട്!മുഖത്ത് നോക്കിയപ്പോള്‍ അയാള്‍ക്ക് ഗാന്ധിയുടെ ഛായയായിരുന്നു!ഗോഡ്സെമാർ ജീവിച്ചിരിക്കുമ്പോൾ കൊല്ലുക എളുപ്പമാണ്; കൊല്ലപ്പെടുകയും..!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

കാട് തീണ്ടുന്നവൻ

അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ് കള്ളിമുൾ ചെടിയുടെ വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ കണ്ടെത്തിയത് ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ മേഘങ്ങൾ കൂർത്തമുനയുള്ള ആലിപ്പഴങ്ങളെറിഞ്ഞ് പ്രതികാരം തീർത്തു ഒടുവിൽ മഴമേഘങ്ങളെ വേരോടെ പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു പോകുന്നവന്റെ ദേഹമാസകലം പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള ചോര തളംക്കെട്ടി നിൽക്കുന്നവൻ പതിയെ...

കണ്ണാടി പുരസ്‌കാരത്തിന് ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു

കണ്ണൂര്‍: കണ്ണാടി പുരസ്‌കാരത്തിന് ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു. 2010- 2018 കാലയളവില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് പരിഗണിക്കുന്നത്. വൈജ്ഞാനിക സസാഹിത്യം (ശാസ്ത്ര-മാനവിക വിഭാഗങ്ങളില്‍പ്പെട്ട ഗ്രന്ഥങ്ങള്‍), ചരിത്രം, ചെറുകഥ എന്നീ വിഭാഗങ്ങളില്‍ ഗ്രന്ഥകാരനോ പ്രസാധകനോ സുഹൃത്തുകള്‍ക്കോ ഗ്രന്ഥം...

ഷിജു കെ.പിയുടെ ‘വളയുന്ന അഞ്ച് നേർരേഖകൾ’ പ്രകാശിതമായി

യുവ എഴുത്തുകാരി ഷിജു കെ.പി.യുടെ 'വളയുന്ന അഞ്ച് നേർരേഖകൾ' എന്ന കഥാസമാഹാരം പ്രകാശിതമായി. അയനം ചെയർമാനും കവിയുമായ വിജേഷ് എടക്കുന്നിയാണ് പുസ്തകം പ്രകാശനം ചെയ്തത്. എഴുത്തുകാരനായ ശ്രീശോഭാണ് പുസ്തകം ഏറ്റുവാങ്ങിയത്. അയനം നിർവാഹകസമിതി...
spot_imgspot_img