ഷിജു കെ.പിയുടെ ‘വളയുന്ന അഞ്ച് നേർരേഖകൾ’ പ്രകാശിതമായി

0
478

യുവ എഴുത്തുകാരി ഷിജു കെ.പി.യുടെ ‘വളയുന്ന അഞ്ച് നേർരേഖകൾ’ എന്ന കഥാസമാഹാരം പ്രകാശിതമായി. അയനം ചെയർമാനും കവിയുമായ വിജേഷ് എടക്കുന്നിയാണ് പുസ്തകം പ്രകാശനം ചെയ്തത്. എഴുത്തുകാരനായ ശ്രീശോഭാണ് പുസ്തകം ഏറ്റുവാങ്ങിയത്. അയനം നിർവാഹകസമിതി അംഗമായ ശ്രീശോഭ് തന്നെയാണ് പുസ്തകത്തിന്റെ അവതാരികയെഴുതിയതും.

അടച്ചിട്ട്, അകത്തളത്തിലിരിക്കേണ്ടിവന്ന ലോക്ക്ഡൗൺ കാലത്തെ അലസനേരങ്ങളെ, സർഗാത്മക വൃത്തികൊണ്ട് പ്രതിരോധിക്കുന്ന വർത്തമാന എഴുത്തിന്റെ പ്രതിനിധിയാണ് ഷിജുവെന്ന് ശ്രീശോഭ് വിലയിരുത്തി. പ്രത്യാശയും പ്രതീക്ഷയും മരണവും നർമ്മവും ചിന്തയും പ്രമേയമായിവരുന്ന അൻപതോളം കഥകളടങ്ങിയ ഈ പുസ്തകം, “പുസ്തകപ്പുര”യാണ് വായനക്കാരിലേക്ക് എത്തിക്കുന്നത്. പ്രസാധകയായ പി.കെ കുശലകുമാരിയുടെ ചെറുകുറിപ്പും ‘വളയുന്ന അഞ്ച് നേർരേഖകളി’ലുണ്ട്. 110 രൂപയാണ് പുസ്തകത്തിന്റെ വില.

LEAVE A REPLY

Please enter your comment!
Please enter your name here