Homeസാഹിത്യം
സാഹിത്യം
ചിറകുവിരിയിച്ച് പാപ്പാത്തി സാഹിത്യോത്സവം
തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് ദിവസമായി നടന്നു വന്ന പാപ്പാത്തി സാഹിത്യോത്സവം സമാപിച്ചു. 16 പുതിയ പുസ്തകങ്ങളാണ് സാഹിത്യോത്സവത്തിന്റെ ഭാഗമായി പ്രകാശനം ചെയ്തത്.സുശീലാ ഗോപാലന്‍ സ്മാരകഹാളില്‍ നടന്ന പുസ്തകോത്സവത്തില്‍ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍...
ഞാൻ സാധുവായതങ്ങനെയാണ്
അജീഷ് മാത്യു കറുകയിൽ സാധുവായ മനുഷ്യനെ അസാധുവാക്കുന്ന യന്ത്രവുമായാണ്
അപ്പൻ അന്നു രാത്രിയിൽ വീട്ടിലെത്തിയത്.
ഞങ്ങൾ കുട്ടികൾ അത്ഭുതം കൂറി !
സാധുവായ മനുഷ്യരെ എങ്ങനെ അസാധുവാക്കാം
നീയല്ല എന്റെയപ്പൻ, ഞാനാണ് നിന്റെ അപ്പൻ
കുട്ടികളുടെ സംശയത്തെ...
അഖില കേരള റേഡിയോ നാടകോത്സവം ഡിസംബര്‍ 23 മുതല്‍
തിരുവനന്തപുരം: അഖില കേരള റേഡിയോ നാടകോത്സവം ഡിസംബര്‍ 23 മുതല്‍ 29 വരെ. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഏഴു നാടകങ്ങളാണ് ആകാശവാണി പ്രക്ഷേപണം ചെയ്യുക. 22 ശനിയാഴ്ച രാത്രി 9.30-ന് നാടകോത്സവത്തില്‍ പ്രക്ഷേപണം...
പൂവരശ്
കിനാവ്മണ്ണിലേക്കെടുത്തനേരം
അവൾ ചിരിക്കുകയായിരുന്നു
പൂവരശ്ഒരു കവറിന്റെ വട്ടച്ചുവരുകൾക്കകത്ത്
അല്പം വെള്ളവും വളവും തന്ന്
മരിക്കാനനുവദിക്കാതെ
ജീവിക്കാൻ വിടാതെ
എത്ര ദിനരാത്രങ്ങൾ
എത്രയെത്ര മഴക്കാലങ്ങൾ
എത്രയെത്രകാറ്റിന്നീണങ്ങൾ
ഞാനൊറ്റക്കേകനായ്
അനുഭവിച്ചു!മുരടിച്ചവേരുകൾ
വളരാൻ മടിച്ച ഇതളുകൾ
കാത്തിരിക്കുകയായിരുന്നു!
എന്നെങ്കിലും
പച്ചമണ്ണിനാർദ്രതയിലൊരു
പൂവരശായ് വളരണം
കിളികൾക്ക് കൂടാകണം
പൂവിട്ടുഫലമായ് വസന്തമാകണം
പൊന്നോണങ്ങളുണ്ണണം
വിഷുപക്ഷിക്കു കൊമ്പൊരുക്കണംഒരു ചെറുകുഴിയിൽ
മഴ പാട്ടുകൾ പാടിയ
ആ ചെറുവീട്ടിലാണ്
പൂവരശ് മണ്ണിന്റെ
സുഖമറിഞ്ഞത്
ആ തണുപ്പിൽ വേരുറപ്പിക്കാൻ
മനമറിഞ്ഞത്പിന്നെയാണവൾ
ജീവിതമറിഞ്ഞത്
മഴനക്കുന്ന നഗ്നതയുടെ
ഉന്മാദമറിഞ്ഞത്
ഉടുവിൽ
രതിസുഖമായ്
മരപ്പെയ്ത്തായത്
തടവ് പുള്ളി
അഫ്‌സല്‍ വലിയപീടിയക്കല്‍തൂലികയില്‍ നിന്നും
ഒരു കവിത തടവ് ചാടിയിട്ടുണ്ട്.
വെള്ള വസ്ത്രമാണ് വേഷം.
നീളന്‍ താടി വെച്ചിട്ടുണ്ട്.
തലയില്‍ തൊപ്പിയുമുണ്ട്.കവലയില്‍ ഫാസിസത്തിനെതിരെ
എന്തൊക്കെയോ പ്രസംഗിക്കാറുണ്ട്.
വൈകുന്നേരങ്ങളില്‍ തലസ്ഥാനത്തെ
ഭീതിയെക്കുറിച്ച് ട്യൂഷന്‍ എടുക്കാറുണ്ട്.മദ്രസയില്‍ പോവുന്ന കുഞ്ഞനുജന്മാരോട്
അസീമിനെ കുറിച്ച് സംസാരിക്കാറുണ്ട്.
ഇടക്കെല്ലാം നജീബിനെ കണ്ടോ
എന്ന്...
ആരോടും പറയാതെ
ശ്രുതി വൈശാഖ്ഇടയ്ക്കൊക്കെ
നിന്നിലൂടെ
ഞാനൊന്ന് നടക്കാറുണ്ട്...തനിച്ചിരിക്കുന്നിടത്തൊക്കെ
കൂട്ടു വിളിക്കാറുണ്ട്.അത്രമേൽ ആർദ്രമായി
തൊട്ട് തൊട്ടൊന്നിരിക്കാറുണ്ട്...ഹൃദയത്തിന്റെ ആഴത്തിൽ
എന്നും നട്ടു നനയ്ക്കാറുണ്ട്.ഇരുളുന്ന വഴികളിൽ
നേർത്ത സ്വപ്നമായി
വെളിച്ചമാകാറുണ്ട്.നീ പോലും അറിയാതെ
നിന്നെ കവർന്നെടുത്ത്
ആകാശത്തിനുമപ്പുറം
പാറി പറക്കാറുണ്ട്...കുഞ്ഞു കുഞ്ഞു
മഴത്തുള്ളികളായ് പെയ്ത് നിന്നെ
നനയിക്കാറുണ്ട്...ആരും കാണാതെ,
ആരും അറിയാതെ
ജീവശ്വാസം പോലെ
ചേർത്തു വയ്ക്കാൻ...
നീ പോലും അറിയാതെ
നീയുണ്ടാവും...
അവൾ മരിച്ചവനോട് പറയുന്നത്
ഗായത്രി സുരേഷ് ബാബു
നിന്നോടുള്ള പ്രണയം
പഴുക്കുന്ന ചില രാത്രികളുണ്ട്.
കട്ടിലിന്റെ വലതുവശത്തുള്ള ജനവാതിലുകൾ
കാറ്റിൽ വന്നടിച്ച ശബ്ദം കേട്ടിട്ടും ഞാൻ ഞെട്ടാത്തപ്പോൾ
നീ എന്റെ ചെവിയിൽ പതിയെ ഊതും.
നിനക്കറിയുന്നതിലുമേറെ
ഞാൻ നിന്നെ പ്രണയിക്കുന്നു
എന്ന്
നീ വിയർത്തു കുതിർന്ന
വലത്തേ ഉള്ളംകൈ
എന്റെ ഉണങ്ങിയ വലംകൈക്കുള്ളിൽ...
സച്ചിനൊപ്പം ഭവ്യക്ക് വേണ്ടി
ക്യാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന ഭവ്യയുടെ ചികിത്സാ സഹായത്തിനായി 'വേരുകൾ എഴുതുന്നത്' എന്ന ബുക്ക് വിറ്റു കിട്ടുന്നതിൽ നിന്ന് ഒരു ഭാഗം നൽകാൻ പുസ്തകത്തിന്റെ പ്രസാധകർ 3000 ബിസി തയ്യാറായി. 250 രൂപ...
പ്രണയികളുടെ രാജാവ്
ആര്യ രോഹിണിപെയ്യാനായി ഇരുൾമൂടിയതൊക്കെയും
കണ്ണിൽ തളം കെട്ടിനിൽക്കുന്ന
രാത്രികളിലൊക്കെയും
പ്രണയികളുടെ രാജാവ് എന്നോടൊപ്പം
ദിശ തെറ്റി നടന്നിരുന്നു.ഓരോ പ്രണയം മരിക്കുമ്പോഴും കശേരുക്കളിൽ മുറുകുന്ന
ഒരു തൂക്കുകയറിനുള്ളിലൂടെയാൾ ഉറങ്ങിയെഴുന്നേറ്റുകൊണ്ടേയിരുന്നു.പ്രകാശം ചുറ്റിയുടുത്ത നഗര മധ്യങ്ങളിൽ
വിവസ്ത്രരാക്കപ്പെട്ടവരുടെ...
കെ. ഇ. എന്നും കവിതയും
കോഴിക്കോട്: NIT കോഴിക്കോട് രാഗം'18 ന്‍റെ ഭാഗമായി കവിതയും ജീവിതവും എന്ന സെഷന്‍ സംഘടിപ്പിക്കുന്നു. പ്രമുഖ ചിന്തകന്‍ കെ.ഇ.എന്‍ മുഖ്യപ്രഭാഷണം നടത്തുന്ന പരിപാടി ഇന്ന് രാവിലെ 11 മണിക്ക് എന്‍.ഐ.ടി ക്യാമ്പസ്സില്‍ വെച്ച്...


