Homeസാഹിത്യം

സാഹിത്യം

തോപ്പില്‍ രവി പുരസ്‌കാരം ബി. മുരളിക്ക്

തിരുവന്തപുരം: തോപ്പില്‍ രവി പുരസ്‌കാരം ബി മുരളിയുടെ 'ബൈസിക്കിള്‍ റിയലിസം' എന്ന കഥാസമാഹാരത്തിന് ലഭിച്ചു. കെ.വി.മോഹന്‍കുമാര്‍, വി.ജെ. ജയിംസ്, ഡോ.അജയപുരം ജ്യോതീഷ് കുമാര്‍ എന്നിവര്‍ അടങ്ങുന്ന സമിതിയാണ് അവാര്‍ഡ് കൃതി തെരഞ്ഞെടുത്തത്. പതിനായിരത്തിയൊന്ന്...

വെളിച്ചത്തിലേക്ക് തിരിച്ചു നിർത്തിയവന്

സ്മിത ഗിരീഷ്തമ്പുരാനേ.... ഇരുട്ടറകളുടെ ഇടുക്കങ്ങളിൽ നിന്നും, കൈപിടിച്ചിറക്കി, സൂര്യനു നേരേ നീയെന്നെ- തിരിച്ചു നിറുത്തിയപ്പോൾ എന്റെ കണ്ണുകൾക്ക് വെളിച്ചം വഴങ്ങുന്നേയുണ്ടായിരുന്നില്ല.... എങ്കിലും, തമ്പുരാനേ... നിന്റെ കണ്ണുകളുടെ തണലിലേക്ക് ചേർന്നു നിന്നു കൊണ്ടു ഒരു നിമിഷം കറക്കം നിലച്ച പോലെ തോന്നിച്ച ഭൂമിയിലേക്ക് ഞാൻ കാലുറപ്പിച്ചു വെച്ചു.... ! തമ്പുരാനേ, മുതുകിൽ തീമുദ്ര പതിപ്പിക്കപ്പെട്ടൊരു അടിമപ്പെണ്ണായിരുന്നു ഞാൻ... ഒരു...

രാസ(ഷ്ട്ര)തന്ത്രം

ഫലാലു റഹ്മാൻ പുന്നപ്പാലരസതന്ത്രത്തിന്റെ ആവർത്തന പട്ടികയിൽ നിന്നുംരാഷ്ട്ര'തന്ത്ര'ങ്ങളുടെ പട്ടികയിലേക്കുതിർന്ന മൂലകങ്ങൾക്കൊക്കെയും രാസപരിണാമം സംഭവിച്ചുചുണ്ടിലൽപ്പം നൈട്രസ് ഓക്സൈഡ് വിതറി കവിൾ പേശികൾ ക്രമീകരിച്ചുനാവിന്റെ രസമുകുളങ്ങളിൽ പൊടിഞ്ഞ ഉമിനീർ കുടിച്ചിറക്കി 'വിശപ്പിന്റെ' രസതന്ത്രം വിളമ്പിനിന്റെ നാവിൽ നിന്നും 'തെറി'ച്ചു വീണ വാക്കുകളിൽ അമോണിയയുടെ രൂക്ഷഗന്ധമുണ്ടായിരുന്നുധമനികളിലെ മാപിനിയിൽ...

ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌കാരം എന്‍ കെ ദേശത്തിന്

കോട്ടയം: 2018-ലെ ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌കാരം കവി എന്‍ കെ ദേശത്തിന്. കാവ്യരംഗത്തെ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.പ്രഭാവര്‍മ്മ, ആലങ്കോട് ലീലാകൃഷ്ണന്‍, പ്രൊഫ. ബി രവികുമാര്‍...

വിലാസമില്ലാത്ത കത്തുകൾ

ദിൽറുബ പി. കെ.കത്തുകൾ വരാറുണ്ട് ഓരോ കൊല്ലവസാനവും.. വിലാസം തെറ്റി വിഷയം തെറ്റി വഴി തെറ്റി എന്നും.... അത്തർ മണക്കുന്ന മണൽക്കാറ്റ് അടിക്കുന്ന ഒരു വാപ്പാൻടെ ഖൽബും പേറി വരുന്ന കത്ത്.. പട്ടിണി കരിഞ്ഞ വിയർപ്പ് പൊടിയുന്ന നോട്ട് മണക്കുന്ന മദിരാശിയിൽ നിന്ന് ഏട്ടൻടെ കത്ത്.... ഏതോ ഇല്ലത്തുനിന്നും അടുക്കളകടന്ന് അരങ്ങത്തേക്ക് കുതിക്കുന്ന പുകമണക്കുന്ന കത്ത്.... പേറാനാവുന്നില്ല ഇവയുടെ ഗന്ധങ്ങൾ വലിയ കൈയക്ഷരങ്ങളുടെ വിലാസക്കാരെ കണ്ടുപിടിച്ചേൽപ്പിക്കണം.... അല്ലെങ്കിൽ ഗന്ധങ്ങൾ അവർ മറക്കണം.. കത്തുകൾ മറക്കണം.. എഴുത്ത് മറക്കണം.. മറുപടി മറക്കണം... ഹാ... അങ്ങനെയങ്ങനെ കത്തുകൾ മരിക്കണം...... 

അന്താരാഷ്ട്ര പുസ്തക സാഹിത്യോത്സവം മാര്‍ച്ച്‌ ഒന്ന് മുതല്‍ കൊച്ചിയില്‍

കൊച്ചി:  വാര്‍ഷിക പരിപാടിയായി കേരള സര്‍ക്കാര്‍ തുടക്കം കുറിക്കുന്ന അന്താരാഷ്ട്ര പുസ്തക- സാഹിത്യോത്സവത്തിന്റെ ആദ്യ പതിപ്പ് കൊച്ചിയില്‍ നടക്കും. സ്ഥിരം വേദിയായി കൊച്ചിയെ തന്നെ ആലോചിക്കുന്നുണ്ട്. സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘമാണ് അന്താരാഷ്ട്ര പുസ്തക- സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്.പുസ്തകോത്സവം (International...

ശരീരമില്ലാത്തവർ

ഗിരീഷ് വര്‍മ്മപറയുന്നതെന്തും വായുവിലലയടിക്കുന്നുണ്ട്. കുഞ്ഞലകൾക്ക് പോലുമെന്ത് തീച്ചൂടെന്ത്നാറ്റമെത്രവഴുവഴുപ്പ്!അവരൊരു സംഘമാണ്. നാവറുപ്പ് സംഘം ഉയരും നാവുകളറുക്കുന്നോർ ചരിത്രത്തിൽ വീര സമരങ്ങളിൽ പുറംതിരിഞ്ഞുനിന്നോർ. നാവേറ് പാടി വളർത്തപ്പെട്ടവരെങ്കിലും നാക്കിനെല്ലില്ലാത്തോർ.ശരീരമില്ലാത്തോർ നുഴഞ്ഞു കയറുന്നവർ കയറുമിടങ്ങളിൽ കയറിയവർ മകുടങ്ങൾ പൊളിക്കും. ഏറുമാടങ്ങളിലിരുന്ന് വഴിതെറ്റിയലയന്നവർക്ക് നരകത്തിലേക്ക് വഴി ചൂണ്ടും. രാജ്യസംരക്ഷകരാണെന്ന് നടിക്കുമ്പോൾ കാടും മേടുമവർ ചുട്ടെരിക്കും. ഒറ്റയാന്റെ ചെയ്തികളാണ് മനുഷ്യകൃഷിയിടങ്ങളിൽ സംഘമിറങ്ങുമ്പോൾ.ശരീരമില്ലെന്നത് പോകട്ടെ ശുദ്ധമായി നയിക്കേണ്ടുന്ന ഒരാത്മാവുമില്ലന്നതാണ് കഷ്ടം!വെറും ശബ്ദങ്ങൾ മാത്രം ചോര കുടിക്കുന്ന...

ഇരയില്ല

വർഷ മുരളീധരൻഇല്ല. നമ്മിൽ നിന്നൊരിരയുണ്ടാവില്ല. വേണ്ട. ബലിയാടാവാൻ അവളോ, കഴുവേറാൻ അവനോ വേണ്ട. വന്ധ്യംകരിച്ചും ഗർഭപാത്രമുപേക്ഷിച്ചും നമുക്കതുറപ്പിക്കാം. സമാധാനിക്കാം. വിവാഹോടമ്പടിയില്ലാതെ നമുക്കവരെ പെറ്റുപോറ്റാമായിരുന്നു പക്ഷെ, ആർത്തവം പരിശോധിക്കാനായ് അടിവസ്ത്രമൂരുകയും, കന്യകയാണോ എന്ന് വിരൽ കൊണ്ടളക്കുകയും ചെയ്യുന്നിടത്തത് വേണ്ട. നാളെയൊരുപക്ഷേ നീ അവർക്ക് ഭക്ഷണം...

വെളിപാട്

ആതിര എമരണത്തിനു കൃത്യം പത്തെ പത്തു മിനിറ്റിനു മുൻപ് വിഷാദം കൊടി കൊണ്ടിരിക്കുന്ന മാത്രയിൽ എന്തായിരിക്കും അയാളുടെ നാക്കിൻ തുമ്പത്തെന്ന് എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ?വരാനിരിക്കുന്ന മരണത്തിന്റെ പാട കെട്ടിയ ചായ ഇടം കയ്യിൽ പെരു വിരലിനും ചൂണ്ടു വിരലിനും മാത്രമറിയാവുന്ന രഹസ്യമെന്ന കണക്കെ മുറുകെ പിടിച്ചിരിക്കുമ്പോൾ, തന്റെ ഒപ്പമെത്താത്ത വഴികളെ വല കെട്ടി മൂടാത്ത കിണറിലേക്ക് ചാക്കിൽ കെട്ടിയ പൂച്ച കുഞ്ഞുങ്ങളെ...

രാത്രികൾ പനിക്കുമ്പോൾ

കവിത ജിബു കൊച്ചുചിറഅമ്മയടുത്തില്ലാതെ രാത്രികൾ പനിക്കുമ്പോൾ ഓർമ്മകൾ കട്ടിലുകടന്നു യാത്ര പോകാറുണ്ട് അവിടെ, നനഞ്ഞ  തുണിയുമായി ഉറക്കം ഒഴിഞ്ഞ് ഇരുട്ടിലിരിപ്പുണ്ടാകും മധ്യവയസിൽ എത്തിയ ഒരു നാൽപ്പത്തെട്ടുകാരി.കട്ടിലിന്റെ ഓരം ചേർന്നു കിടക്കുന്ന കണവന്റെ ചിഹ്നം വിളികൾക്ക് കാതു കൊടുത്ത അതെ മനസിന് പ്രായം ഇരുപത് തികയാറായി അതുകൊണ്ടാകാം പത്തു തികയാത്ത മകന്റെ മടുപ്പിൽ അവൾക്ക്...
spot_imgspot_img