തിരുവന്തപുരം: തോപ്പില്‍ രവി പുരസ്‌കാരം ബി മുരളിയുടെ ‘ബൈസിക്കിള്‍ റിയലിസം’ എന്ന കഥാസമാഹാരത്തിന് ലഭിച്ചു. കെ.വി.മോഹന്‍കുമാര്‍, വി.ജെ. ജയിംസ്, ഡോ.അജയപുരം ജ്യോതീഷ് കുമാര്‍ എന്നിവര്‍ അടങ്ങുന്ന സമിതിയാണ് അവാര്‍ഡ് കൃതി തെരഞ്ഞെടുത്തത്. പതിനായിരത്തിയൊന്ന് രൂപയും പ്രശംസാ പത്രവും ആര്‍ട്ടിസ്റ്റ് ദത്തന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങിയതാണ് അവാര്‍ഡ്. തോപ്പില്‍ രവിയുടെ 29ാം ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി എട്ടിന് കൊല്ലം റോട്ടറി ഹാളില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ എഴുത്തുകാരന്‍ കെ.വി. മോഹന്‍കുമാര്‍ അവാര്‍ഡ് സമ്മാനിക്കും.