Homeസാഹിത്യം
സാഹിത്യം
പുരസ്കാരത്തിന് മലയാളം നോവല്‍ ക്ഷണിക്കുന്നു
പേരാന്പ്ര: 2015, 2016, 2017 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച നോവലുകള്‍ ഇന്ത്യന്‍ ട്രൂത്ത് നോവല്‍ പുരസ്കാരത്തിനായി ക്ഷണിക്കുന്നു. 5000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പുസ്തകത്തിന്റെ മൂന്ന്‍ കോപ്പികള്‍ ഇ.എം ബാബു ഇന്ത്യന്‍...
പൂക്കളുടെ നീറ്റം
അഡ്വ. ഫരീദബാനുഅങ്ങനെയാണെന്നും...
രാവിലെ മുതൽ
വൈകുന്നേരം വരെ
പതിവാണ്...
കാർ നിറുത്തിയിടുന്നതൊരു
പൂമരത്തിൻ ചുവട്ടിലാണ്.
എന്നും
എല്ലാകാലവും
പൂക്കുന്ന മരമല്ല;
പക്ഷേ പൂമരമാണ്.ആകെ പൂത്തുലയുന്നൊരു
കാലമുണ്ട്..
നേരവും കാലവും കൂട്ടിപ്പിണഞ്ഞു
ഒന്നുചേരുന്ന കാലം...
നല്ല തെളിച്ചമുള്ള
നല്ല കാറ്റുള്ള
നല്ല തണുപ്പുള്ള
മഞ്ഞുപൊഴിയുന്ന
കുളിര് കോരുന്നൊരു കാലം...ചുവന്ന പൂക്കളല്ല..
വയലറ്റ് പൂക്കളല്ല...
മരം കാണാത്തത്രയും നിറയുന്ന
പൂക്കൾ
കടും മഞ്ഞപ്പൂക്കൾ....വലുതല്ല ചെറിയ പൂക്കൾ;
തീരെ...
കുറ്റം
ഹാഫിസ് മുഹമ്മദ്സംശയത്തിന്റെ പേരിലാണ്
പിടികൂടിയത് ...
അതേ ആനുകൂല്യത്തിലാണ്
വെറുതെ വിട്ടതും ...ചോദ്യങ്ങള്‍....
നോട്ടങ്ങള്‍.....സംശയിക്കെണ്ടതില്ലാത്ത
സാഹചര്യത്തില്‍
വീണ്ടും പിടി കൊടുക്കുമ്പോള്‍
അവനും തെല്ലു സംശയമില്ലായിരുന്നു...ആയതിനാല്‍
'സംശയ'ത്തെ വെറുതെ വിട്ടു...
അത് അടുത്ത ഇരയെ
തേടിപ്പോയിട്ടുണ്ട്....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in
പാപ്പാത്തി പുസ്‌തകങ്ങളുടെ സാഹിത്യോത്സവം
പാപ്പാത്തി പുസ്തകങ്ങളെന്ന പബ്ലിക്കേഷന്റെ നേതൃത്വത്തില്‍ തലസ്ഥാന നഗരില്‍ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. ജൂലൈ 14,15 തിയ്യതികളിലായി നടക്കുന്ന സാഹിത്യോത്സവത്തില്‍ 14 പുസ്തകങ്ങള്‍ 'പാപ്പാത്തി പുസ്തകങ്ങള്‍' തിരുവനന്തപുരത്ത് വെച്ച് പ്രകാശനം...
കാലം കതിർപ്പിച്ച തീ നാമ്പുകൾ
(പുസ്തകപരിചയം)ഷാഫി വേളം"പൊള്ള" എന്ന കവിതാ സമാഹാരത്തിലൂടെ കവി സാമൂഹിക യാഥാർഥ്യങ്ങളെ തുറന്ന കണ്ണുകളോടെ കാണുക മാത്രമല്ല ഉൾക്കാഴ്ച്ചയോടെ വിമർശിക്കുക കൂടിയാണ് ചെയ്യുന്നത്. ആശയ ഗാംഭീര്യമൊട്ടും ചോരാതെ തന്നെ കവിതയെഴുതാൻ കവിക്ക് കഴിഞ്ഞിട്ടുണ്ട്. ഭാഷാ ലാളിത്യവും കാവ്യഭംഗിയും...
പ്രണയിക്കുമ്പോൾ
സുനിത ഗണേഷ്പ്രണയിക്കാനായി
നിങ്ങൾ ഒരു
എലിയെ തിരഞ്ഞെടുക്കരുത്.
നിങ്ങൾക്ക് മാളത്തിനകത്തെ
ഇരുട്ടു മാത്രമേ കാണാൻ കഴിയൂ.
പ്രണയിക്കാനായി നിങ്ങൾ
ഒരു തവളയെ കണ്ടുപിടിക്കരുത്.
ആഴമുള്ള കിണറ്റിൽ ഇറ്റു
വെള്ളത്തിനായി നിങ്ങൾ ദാഹിക്കും.
നിങ്ങൾ ഒരു എട്ടുകാലിയുമായി
പ്രണയത്തിലാവരുത്.
നിലപാടുകൾ അത് കാലിൽ നിന്നും
കാലിലേക്ക് മാറ്റിക്കൊണ്ടിരിക്കും.
ഒരു ഞണ്ടിനെ
പ്രണയിക്കുകയേ ചെയ്യരുത്.
അതു നിങ്ങളെ...
മുല്ലപ്പൂനിറം
അനിത ശ്രീജിത്ത്വെളുത്ത നിറമുള്ള
നരച്ച പ്രഭാതങ്ങൾ എനിക്കിഷ്ടമല്ല
അവ എന്നെ ഇഷ്ടമില്ലാതിരുന്ന
എൻറെ മുത്തശ്ശിയെ ഓർമിപ്പിക്കുന്നു
അവർ എന്റെ
നിറമില്ലാത്ത കൈകളിൽ
കൂട്ടിപ്പിടിച്ചുകൊണ്ട്
നിറമുള്ളവരെപ്പറ്റി വാചാലരാകുമായിരുന്നു
വെളുത്തവരുടെ ഹൃദയം
മുല്ലപ്പൂ കൊണ്ട് നിർമ്മിച്ചതാണെന്ന്
അവർ ഉൾപ്പുളകത്തോടെ പറയുമ്പോൾ
അസ്വസ്ഥതയോടെ ഞാൻ മുഖം തിരിക്കുംവീണ്ടും വെളുത്തവരേപ്പറ്റി പറയാതിരിക്കാൻ
'അച്ഛൻ കറുത്തതാണല്ലോ '...
“ഒരു ചിത്രശലഭവുമായി സൗഹൃദം സ്ഥാപിക്കുക സാധ്യമാണോ? “
ജാപ്പാനിസ് എഴുത്തുകാരൻ മുറാകാമിയുടെ ജന്മദിനമാണിന്ന്. അദ്ദേഹത്തിന്റെ 1Q84 ( a dystopian novel) എന്ന കൃതിയിലെ ഒരു ഭാഗത്തിന്റെ വിവർത്തനം.
എഴുത്തിലെ സ്ത്രീവിരുദ്ധതയും ‘മീശ’ യുടെ രാഷ്ട്രീയവും; സംവാദം
കോഴിക്കോട് സാംസ്‌കാരിക വേദിയുടെ ആഭുമുഖ്യത്തില്‍ സംവാദം സംഘടിപ്പിക്കുന്നു. "എഴുത്തിലെ സ്ത്രീവിരുദ്ധതയും 'മീശ' യുടെ രാഷ്ട്രീയവും" എന്ന വിഷയത്തില്‍ ജൂലൈ 25 ബുധന്‍ വൈകിട്ട് അഞ്ച് മണിക്കാണ് സംവാദം. പോലീസ് കോൺഫറൻസ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സച്ചിദാനന്ദൻ,...
മഞ്ഞുകാലത്തിന്റെ ആടുകൾ
അവിനാഷ് ഉദയഭാനു( അടുപ്പിലേക്ക് വിറക് കഷ്ണങ്ങൾ തിരുകി വെച്ച് കൊണ്ട് , പതിഞ്ഞ ഇടറിയ ശബ്ദത്തിൽ)പീറ്റർ,
ഞാനുണരുന്നതിനും മുൻപെ
മഞ്ഞുകാലമതിന്റെ ആട്ടിൻപ്പറ്റത്തെ
കുന്നുംപുറത്തേക്ക് മേയാൻ വിട്ടിട്ടുണ്ട്.
അവയ്ക്ക് പിറകേയല്ലേ നീയും പോയത്?
നിന്റെ തുകൽ ഷൂസിന്റെ കീറലുള്ള ഭാഗങ്ങളിലെല്ലാം ഞാനോരോ
പ്രാവിൻ...


