Homeസാഹിത്യം
സാഹിത്യം
ഫാസിസ്റ്റുകാലത്തെ വർത്തമാനം
റബീഹ് എം.ടിചുരുട്ടി പിടിച്ച മുഷ്ടികളെ
അവർ അടിച്ചൊതുക്കും.
ഉയർന്ന് കേൾക്കുന്ന ശബ്ദങ്ങളെ
അവർ തല്ലിക്കെടുത്തും.
മഷിത്തുള്ളി കിനിയുന്ന പേനത്തുമ്പുകളെ
അവർ ഒടിച്ചുകളയും.
ഒപ്പിയെടുക്കുന്ന കാമറ ചില്ലുകൾ
അവർ തെരുവിൽ ചിതറിക്കും.
എതിരിൽ വരുന്ന ചോദ്യങ്ങളിൽ
അവർ ചോദ്യചിഹ്നം നിരോധിക്കും.
തെരുവുകളിൽ പുക വിതച്ച്
അവർ രക്തം കൊയ്യും.
അധികാരങ്ങളെ കൈയ്ക്കു...
കിളിപ്പട്ടങ്ങൾ
കവിത
സുര്യ സുകൃതംചിറകൊടിഞ്ഞ കിളികളാണ്
പട്ടങ്ങളായ് പറക്കുന്നത്.രാത്രികളോട് കൊഞ്ഞനം കാട്ടി
പകലുകളിൽ തന്റേടികളായ്
ചിരിച്ച് ചിരിച്ച്....
കളിച്ച് രസിച്ച്.... പാടി പറന്നവർ.വേടനില്ലാത്ത കാടുകൾ അവർ
സ്വപ്നം കണ്ടിട്ടുണ്ടാവാം.
മതിയാവോളം പൊക്കത്തിൽ
പറന്നിട്ടുണ്ടാവാം.എരിഞ്ഞു തുടുക്കുന്ന സൂര്യന്റെ
കവിളിലൊരുമ്മ വയ്ക്കുവാനുള്ള
യാത്രയിലായിരുന്നവർ.
ഇടയ്ക്കെപ്പോഴോ, തടുത്ത,
മേഘത്തോടേറ്റുമുട്ടിയാ
ചിറകുകൾ തകർന്ന് പോയ്.കൊതിയുണ്ട് പിന്നെയും
പൊങ്ങി പറക്കുവാൻ.
കൊതിയുണ്ട് കാറ്റിന്റെ
ഊഞ്ഞാലിലാടുവാൻ.ഇനിയെന്റെ...
ഇടങ്ങൾ
ഫസ്ന പൊക്കാരികൂട്ടില്ലാതെ കൂടുവിട്ട് ഓടിപ്പോവാൻ
ഒരിടം കണ്ടെത്തണം.
തല കീഴെ നടന്ന്
ഉടലിന്റെ ഭാരം കൂട്ടി
മനുഷ്യരെ കാണാൻ ഇറങ്ങണം.
കണ്ടിടങ്ങൾ തെണ്ടി നടന്ന്
സ്വപ്നം എഴുതി വെക്കണം.ലോകം കറങ്ങുന്ന കാറ്റിൽ നിന്ന് പെറുക്കി എടുത്ത
ഉന്മേഷതന്തുക്കൾ ശ്വാസത്തിൽ അലിയിച്ച്
ഊർജ്ജമാവാഹിക്കണം.
ഉറവിടം കണ്ടെത്തിയ സന്തോഷത്തെ
സ്വതന്ത്രമാക്കണം...
കൊല്ലപ്പെടുമ്പോൾ
കൃഷ്ണേന്ദു പി കുമാർനന്നേ ആൾത്തിരക്കുള്ള
വഴിയിലാണ് ഞാന്‍
അയാളെ കണ്ടത്.
ഒറ്റക്കായിരുന്നില്ല;
എന്നിട്ടും!നടന്നു തഴമ്പിച്ച
ആ കാലുകളിൽ
ഏതോ രാജ്യത്തിന്റെ
ഭൂപടം കാണാം!പിന്നെയാണ്,
ഒലിച്ചിറങ്ങിയ
ചോരച്ചുവപ്പു-
വന്നെൻ്റെ
ചെരുപ്പിനടിയിൽ
പരന്നത്!ചുറ്റിലും അഴുക്ക്
പിടിച്ച ഏതോ
സ്വാതന്ത്ര്യത്തിന്റെ
ദുര്‍ഗന്ധം!ഒന്നടുത്തെത്തി
നോക്കിയപ്പോള്‍
എപ്പോഴോ
കണ്ടു മറഞ്ഞ
ഒരു മുഖം
ഓര്‍മ്മവന്നു!മുന്നോട്ടടുത്തപ്പോൾ
ചില്ലുപൊട്ടിയ
വട്ടക്കണ്ണടയെൻ്റെ
കാലില്‍ത്തട്ടി!കൈയിൽ നിന്നും
തെറിച്ചുപോയ
ആ ഊന്നുവടി
ദൂരെമാറി കിടപ്പുണ്ട്!മുഖത്ത് നോക്കിയപ്പോള്‍
അയാള്‍ക്ക്
ഗാന്ധിയുടെ
ഛായയായിരുന്നു!ഗോഡ്സെമാർ
ജീവിച്ചിരിക്കുമ്പോൾ
കൊല്ലുക എളുപ്പമാണ്;
കൊല്ലപ്പെടുകയും..!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍...
കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു. രാവിലെ 6.20ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2019ല്‍ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.പഴവിള രമേശന്റെ കവിതകള്‍, മഴയുടെ ജാലകം,...
തടവ് പുള്ളി
അഫ്‌സല്‍ വലിയപീടിയക്കല്‍തൂലികയില്‍ നിന്നും
ഒരു കവിത തടവ് ചാടിയിട്ടുണ്ട്.
വെള്ള വസ്ത്രമാണ് വേഷം.
നീളന്‍ താടി വെച്ചിട്ടുണ്ട്.
തലയില്‍ തൊപ്പിയുമുണ്ട്.കവലയില്‍ ഫാസിസത്തിനെതിരെ
എന്തൊക്കെയോ പ്രസംഗിക്കാറുണ്ട്.
വൈകുന്നേരങ്ങളില്‍ തലസ്ഥാനത്തെ
ഭീതിയെക്കുറിച്ച് ട്യൂഷന്‍ എടുക്കാറുണ്ട്.മദ്രസയില്‍ പോവുന്ന കുഞ്ഞനുജന്മാരോട്
അസീമിനെ കുറിച്ച് സംസാരിക്കാറുണ്ട്.
ഇടക്കെല്ലാം നജീബിനെ കണ്ടോ
എന്ന്...
തൃശൂര്‍ പശ്ചാത്തലത്തിലുള്ള കഥകള്‍ ക്ഷണിക്കുന്നു
മൂവായിരം ബി.സി. പുറത്തിറക്കുന്ന പുതിയ പുസ്തകത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. നിങ്ങളുടെ അനുഭവങ്ങളിൽ നിന്നോ കേട്ടറിവിൽ നിന്നോ യാഥാർഥ്യമോ ഫിക്ഷനോ എന്തുമാകാം, പങ്കുവെക്കണം എന്നു തോന്നുന്നവ ഒരു കഥാ രൂപത്തിൽ എഴുതി നൽകണം.ചെറുചിരിയായ് ചുണ്ടിൽ...
മോഹനചന്ദ്രന്‍ അന്തരിച്ചു
കുവൈറ്റ് മുന്‍ സ്ഥാനപതിയും എഴുത്തുകാരനുമായ ബി.എം.സി.നായര്‍ എന്ന മോഹനചന്ദ്രന്‍(77) അന്തരിച്ചു. ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ 10.30-ഓടെ ആയിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.മലയാളത്തില്‍ മാന്ത്രിക നോവല്‍ ശാഖയക്ക് തുടക്കം കുറിച്ച കലികയുടെ...
സാഹിത്യം കല രാഷ്ട്രീയം
അലൻ പോൾ വർഗീസ്സാഹിത്യവും രാഷ്ട്രീയവും പ്രത്യയശാസ്ത്രങ്ങളും തമ്മിൽ ബന്ധങ്ങൾ ഉണ്ടോ ? ഈ മൂന്നു സംഗതികളെയും വിഭിന്നമായി നിർത്താൻ കഴിയുമോ ?ചോദ്യം ഒന്ന് ലളിതം ആക്കിയാൽ സിനിമയെ സിനിമയായും എഴുത്തിനെ എഴുത്തായും കണ്ട്...
മൂന്ന് കല്ലുകളിലെ ജീവിതമുദ്രകള്‍
(പുസ്തകപരിചയം)വിനോദ് വിയാര്‍മൂന്ന് കല്ലുകള്‍ തുടങ്ങുന്നത് കറുപ്പനില്‍ നിന്നാണ്. ഒരു പ്രസാധക സ്ഥാപനത്തിലെ പ്രൂഫ് റീഡറായ കറുപ്പന്‍. കുറെയധികം പേജുകളില്‍ ഇയാളുടെ പേരെന്താണെന്ന കൗതുകം വായനക്കാര്‍ക്ക് ഉണ്ടാകും. പിന്നെയും വായന നീളുമ്പോള്‍ മറ്റൊരു കറുപ്പനെക്കൂടി...


