Homeസാഹിത്യം

സാഹിത്യം

ഭാഷാ നിരോധനം

റഹീം പൊന്നാട് അങ്ങനെയിരിക്കെ ഒരു പാതിരാത്രിയിൽ അവർ ഭാഷ നിരോധിച്ചു. ഇനിമുതൽ ഒറ്റ ഭാഷ മാത്രമേ പാടുള്ളൂ തപാലാപ്പീസിൽക്കൊടുത്താൽ പഴയ ഭാഷ മാറിക്കിട്ടും. ഉറക്കമുണർന്ന ജനം പരക്കം പാഞ്ഞു. എങ്ങും മൗനം മാത്രം. അമ്മമാർ കുട്ടികളുടെ വായ പൊത്തിപ്പിടിച്ചു, പ്രായമായവരുടെ വായിൽ തുണി തിരുകിവച്ചു.അമ്പലത്തിലെ പാട്ടു നിന്നു, പള്ളിയിലെ...

യാഥാർത്ഥ്യങ്ങൾ പറഞ്ഞ കവിതകൾ

പുസ്തകപരിചയംമുഹമ്മദ് നാഫിഹ് വളപുരംകവിതകൾ പലപ്പോഴും പ്രണയം, പ്രകൃതി, സൗഹൃദം തുടങ്ങി സൗന്ദര്യ സങ്കല്പ വരികളിൽ മാത്രം ഒതുങ്ങിക്കൂടാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കാലോചിതമായ വിഷയങ്ങളിലൂടെ സാമൂഹിക സംഭവങ്ങളിലൂടെ സഞ്ചരിക്കുകയാണ് ജംഷിദ സമീറിൻ്റെ...

ഫാസിസ്റ്റുകാലത്തെ വർത്തമാനം

റബീഹ് എം.ടിചുരുട്ടി പിടിച്ച മുഷ്ടികളെ അവർ അടിച്ചൊതുക്കും. ഉയർന്ന് കേൾക്കുന്ന ശബ്ദങ്ങളെ അവർ തല്ലിക്കെടുത്തും. മഷിത്തുള്ളി കിനിയുന്ന പേനത്തുമ്പുകളെ അവർ ഒടിച്ചുകളയും. ഒപ്പിയെടുക്കുന്ന കാമറ ചില്ലുകൾ അവർ തെരുവിൽ ചിതറിക്കും. എതിരിൽ വരുന്ന ചോദ്യങ്ങളിൽ അവർ ചോദ്യചിഹ്നം നിരോധിക്കും. തെരുവുകളിൽ പുക വിതച്ച് അവർ രക്തം കൊയ്യും. അധികാരങ്ങളെ കൈയ്ക്കു...

പ്രിയപുസ്തകങ്ങള്‍ നിരന്നിരിക്കുന്ന ബുക്ക് ഷെല്‍ഫുകളുടെ ഗ്രാഫിറ്റിയുമായി ലോക പുസ്തകദിനാഘോഷം

വായനക്കാര്‍ക്ക് പ്രിയപ്പെട്ട പുസ്തകങ്ങള്‍ ചേര്‍ത്തുവെച്ച ബുക്ക് ഷെല്‍ഫുകളുടെ ഗ്രാഫിറ്റികള്‍ തീര്‍ത്ത് ഡി സി ബുക്സിന്റെ വേറിട്ട പുസ്തകദിനാഘോഷം. മലയാളത്തിലെ അനശ്വരങ്ങളായ കൃതികള്‍ ബുക്ക് ഷെല്‍ഫുകളുടെ മാതൃകയില്‍ ഡി സി ബുക്‌സ് ശാഖകളില്‍ ഗ്രാഫിറ്റിയായി...

ചായം

ജയേഷ് വെളേരി ചായം പൂശിയിടത്താണ് കണ്ണുകളുടക്കിയത് കരിമഷിയാണെന്ന് തോന്നുമെങ്കിലും കണ്ണിനു താഴെയായ് കുത്തുകൾചായം പൂശിയതാണെന്ന് തോന്നി ദേഹം തൊടുമ്പോഴാണ് ഇളകുന്നതാണ് ചുരുണ്ടു കൂടിയതാണെന്ന് ഓർമ്മപ്പെടുത്തിയത്ഒട്ടിച്ചേർന്നപ്പോഴാണ് ചായം ഒന്നിപ്പിച്ചതാണെന്ന് മനസ്സിലായത് നടവഴിയിലും ഇരുളിലും പിന്നാമ്പുറത്തും ആകാശത്തും അതേ ചായക്കൂട്ടുകൾകറുപ്പും ചുവപ്പും മഞ്ഞയും നിറത്തിൽ ചായക്കൂട്ടുകൾ കണ്ണിൽ കവിളിൽ നെഞ്ചിൽ രോമ കൈകളിൽ.. ഓരോ ചായക്കുത്തുകളും ഓരോ പ്രതീകങ്ങളായിരുന്നു കോപത്തിന്റെ പ്രണയത്തിന്റെ പ്രതീക്ഷയുടെ ചായങ്ങൾ..!ആത്മ ഓൺലൈനിലേക്ക്...

ബാലാമണിയമ്മ : സ്നേഹത്തിന്റെ കവിത

നിധിന്‍ വി.എന്‍.‘ആടുകെന്‍ ഊഞ്ഞാലേ മുന്നോട്ടും പിന്നോട്ടും, ആവര്‍ത്തിച്ചാലും നിന്‍ മുക്തലാസ്യം’ എന്ന് പതുക്കെ മൊഴിഞ്ഞ, മലയാളത്തിലെ പ്രശസ്തയായ കവയിത്രി ബാലാമണിയമ്മയുടെ ജന്മദിനമാണിന്ന്.  തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ടുവീട്ടില്‍ 1909 ജൂലൈ 19-ന് ബാലാമണിയമ്മ ജനിച്ചു....

ഗീത ഹരിഹരന്‍ മൊകേരി കോളേജില്‍

കുറ്റ്യാടി: പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി ഗീത ഹരിഹരന്‍ മൊകേരി കോളജില്‍ സംസാരിക്കുന്നു. സെന്‍സര്‍ഷിപ്പ്, വിമതശബ്ദങ്ങള്‍, പൊളിറ്റിക്കള്‍ എഡ്ജ് എന്നി വിഷയങ്ങളില്‍ അധികരിച്ച് കൊണ്ടാണ് സംസാരം. ഫെബ്രവരി 9 വെള്ളിയാഴ്ച ആണ് പരിപാടി....

അമരാന്ത ഡിസിൽ‌വ

ജുനൈദ് അബൂബക്കർസെമിത്തേരിക്കടുത്താണ് പുതിയ താമസം, അടുത്ത വീട്ടിലെ അമരാന്ത ഡിസിൽ‌വയുടെ അമ്മയെ അവിടെയാണടക്കിയത്. കുരിശുവച്ച് അടിച്ചുറപ്പിച്ചിട്ടില്ല, പകരമൊരു ഫുട്ബോൾ മാത്രമാണ് കൂട്ടിന്, ഓരോ ദിവസവും പന്തിനെ ഓരോ സ്ഥലങ്ങളിൽ കാണാം.രാത്രികളിൽ കർത്താവിന്റെ ടീമുമായ് അവർ കളിക്കുന്നുണ്ടത്രെ! ഓഫ് സൈഡ്, ഓൺ സൈഡ്, സെൽഫ് ഗോളുകളുടെയൊക്കെ ഒടുക്കത്തെ ആരവങ്ങൾ കേൾക്കാറുണ്ടെന്ന് അമരാന്ത!! ആഴ്ചക്കാഴ്ച്ചക്ക് പേരുമാറ്റിവരുന്ന കാറ്റുകളാണെന്ന് ഞാൻ;റഫറിയില്ലാത്ത...

നവമലയാളി സാംസ്കാരിക പുരസ്കാരം -2018 ആനന്ദിന്

കേരളത്തിനും മലയാളത്തിനും പ്രസക്തമായ സംഭാവനകൾ നൽകുന്ന വ്യക്തികളെ ആദരിക്കാൻ നവമലയാളി മാഗസിന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ നല്‍കി വരുന്ന നവമലയാളി സാംസ്‌കാരിക പുരസ്‌കാരം - 18 ആനന്ദിന്. 2018 ജനുവരി 26-നു കുന്നംകുളം...

എന്റെ അയൽക്കാരിയാകാൻ പോകുന്ന പെൺകുട്ടീ

ഉനൈസ് വട്ടപ്പറമ്പൻനാളൊരുപാട് കഴിഞ്ഞ് തൊട്ടടുത്ത വീട്ടിലൊരു കല്യാണം നടക്കുകയാണെങ്കിൽ ആഘോഷങ്ങളോട് കൂടി ആ വീട്ടിലേക്കൊരു പെണ്ണ് വന്ന് കേറും അവൾക്ക് പിന്നിലായി ഒരു മഹാജനസാഗരം തന്നെയുണ്ടാവവാം ആളുകൾ മുറ്റം നിറയുമ്പോൾ ഒരു മതിലിപ്പുറത്ത് വീടിന്റെ ചാരുപടിയിൽ പുസ്തകം വായിക്കുകയാണ് ഞാനെങ്കിൽ എന്റെ ശ്രദ്ധ പാളും എന്റെ...
spot_imgspot_img