Homeസാഹിത്യം
സാഹിത്യം
അദൃശ്യതയുടെ ശേഷിപ്പുകൾ
വായന
റിയാസ് കളരിക്കൽ
എല്ലാ ആട്ടങ്ങളും അനക്കങ്ങളും തൂത്തു തുടച്ച്, ചിലനേരങ്ങളിലെങ്കിലും സ്വയമൊരു ഭൂപടംവരച്ച് ഏകാന്തരാജ്യം പണിയാത്തവരില്ല. അതിർത്തിയിലപ്പോൾ നിശബ്ദത തോക്കേന്തി പാറാവ് നിൽക്കും. ഒരുപക്ഷെ സൂര്യനെ ഏറ്റു വാങ്ങുന്ന അന്തിനേരത്തെ കടലുപോലെ അകമാകെ ചുവന്നു...
കലാമണ്ഡലം അവാർഡുകൾ പ്രഖ്യാപിച്ചു
തൃശൂര്‍ : കേരള കലാമണ്ഡലത്തിന്റെ 2016 ലെ ഫെലോഷിപ്പും അവാര്‍ഡും എന്‍ഡോവ്മെന്റും പ്രഖ്യാപിച്ചു. 24 പേര്‍ക്കാണ് പുരസ്കാരങ്ങള്‍. കലാമണ്ഡലം കൂത്തന്പലത്തിൽ ഒന്പതിന് വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ റാണി ജോര്‍ജ്...
പണ്ടാരമടങ്ങിപ്പോയ ഞങ്ങളുടെ പെൺകുട്ടികൾ
ആദിഞങ്ങൾ
ഞങ്ങളുടെ പെൺകുട്ടികളെ
വാ കൊണ്ട് മച്ചറിഞ്ഞ് ചിരിക്കാനാകാത്ത വിധം ഒച്ചയേയില്ലാതെ വളർത്തി,
പെറ്റികോട്ടുകളിൽ
നിന്ന് കയ്യും കാലും (ചിലപ്പോഴൊക്കെ) തലയും മൂടുന്ന വിധം ഉടുപ്പിടുവിച്ചു.ഞങ്ങളുടെ
പെൺകുട്ടികൾ
നക്ഷത്രങ്ങൾ കാണാതെ,
നിലാവറിയാതെ,
യക്ഷിക്കഥ കേട്ട് പേടിച്ച് പേടിച്ച് വളർന്നു...
ചെമ്പരത്തിചോപ്പുള്ള എടവഴികളിൽ വെച്ച്, ഞങ്ങൾ അവറ്റകളെ...
എഴുത്തുകാരന്‍ പി.എന്‍. ദാസ് അന്തരിച്ചു
എഴുത്തുകാരനും അധ്യാപകനും പ്രകൃതി ചികിത്സകനുമായ പി.എൻ ദാസ് (72) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. തലച്ചോറിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.
2014ൽ വൈദിക സാഹിത്യത്തിനുളള കേരള സാഹിത്യ അക്കാദമിയുടെ കെ.ആർ...
പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള (75) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 7.40ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. സ്മാരകശിലകള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി,...
അദ്ധ്യാപക കഥകളുടെ കാഥികന്‍
നിധിന്‍ വി.എന്‍.മുഗള്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്നു മഹാനായ അക്ബര്‍. നമുക്കുമുണ്ടായിരുന്നു ചക്രവര്‍ത്തിയായ അക്ബര്‍. മലയാളിയെ നര്‍മ്മം കൊണ്ട് ചിന്തിപ്പിച്ച, സൗഹൃദങ്ങളുടെ ചക്രവര്‍ത്തി, അക്ബര്‍ കക്കട്ടില്‍. ദീപ്ത സൗഹൃദങ്ങളുടെ വന്‍കരകള്‍ താണ്ടിയ എഴുത്തുകാരനായിരുന്നു അദ്ദേഹം. സര്‍ഗാത്മക...
കവിതാ രചനാ മത്സരം
പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന എ. കെ. രാമകൃഷ്ണൻ മാസ്റ്ററുടെ ചരമവാർഷികത്തോടനുബന്ധിച്ച് 25 വയസ്സുവരെയുള്ളവർക്കായി മലയാള കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളിലുള്ള രചനകൾ വയസ്സു തെളിയിക്കുന്ന രേഖയോടൊപ്പം സപ്തംബർ 20ന് മുമ്പായി...
മുടിമരം
അനശ്വര. എമറവിരോഗമാണോ?
ആദ്യമായണിഞ്ഞ കുട്ടിപ്പാവാടയുടെ നിറം,
'കൂട്ടി'നോടു പിണങ്ങിയതിന്റ
കാരണം,
പങ്കുവച്ച സമ്മാനം,
അമ്മയുടെ മണം,
അച്ചന്റെ വിയർപ്പ്...
ഒന്നും ഓർമ്മയിലില്ല.ആദ്യമായവന്റെ കണ്ണുകളിലേക്ക്
ഒളിഞ്ഞുനോക്കിയതോ?
ഒരിക്കലവൻ 'എന്നെ' ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ
'എനിക്കും' എന്നുപറഞ്ഞതിന്റെ പൊരുൾ...മുടി കുന്നുപോലെ കൊഴിഞ്ഞ പ്രായത്തെ ഞാൻ മറന്നിട്ടില്ല.
അവ നഷ്ടപ്പെടുത്താതെ
മരച്ചുവട്ടിൽ കുഴിച്ചിടുമ്പോൾ ഓർത്തു;
ഓർമ്മയുടെ അവശേഷിപ്പുകൾ
മുടിമരമായി...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ സ്റ്റുഡന്‍സ് പാര്‍ലമെന്റ് എന്ന വിഷയത്തില്‍ സെമിനാര്‍ ഒരുക്കുന്നു
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ സ്റ്റുഡന്‍സ് പാര്‍ലമെന്റ് എന്ന വിഷയത്തില്‍ കോഴിക്കോട് ആര്‍ട്‌സ്& സയന്‍സ് കോളേജില്‍ വെച്ച് സെമിനാര്‍ ഒരുക്കുന്നു. ഒക്ടോബര്‍ 11, 12 ദിവസങ്ങളിലാണ് സെമിനാര്‍ നടക്കുക.'ദേശം, ദേശരാഷ്ട്രം, വിദ്യാര്‍ത്ഥി രാഷ്ട്രീയം,...
ഉപേക്ഷിക്കൽ
ബൃന്ദഅവൾക്ക് ഞാനിന്ന്
ഒരുമ്മ കൊടുക്കാൻ പോകുന്നു.
തിരിച്ചുപോരാൻ നേരം
അവൾ ഇങ്ങനെ കെഞ്ചുമായിരിക്കും
തീരാത്ത ഉമ്മകൾ നിറഞ്ഞ
നിന്റെ ചുണ്ട്
ദയവു ചെയ്ത്
ഇവിടെ ഉപേക്ഷിച്ചു പോകൂ... എന്ന്ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in


