[siteorigin_widget class=”SiteOrigin_Widget_Image_Widget”][/siteorigin_widget]
കോഴിക്കോട്: പ്രശസ്ത എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള (75) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 7.40ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.
സ്മാരകശിലകള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മലമുകളിലെ അബ്ദുള്ള എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം മരുന്ന് എന്ന കൃതിക്ക് വിശ്വദീപം അവാര്‍ഡ് എന്നിവയും 2009-ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വവും മാതൃഭൂമി സാഹിത്യ പുരസ്‌കാരവും ലഭിച്ചു