Homeസാഹിത്യം
സാഹിത്യം
റഫീക്ക് പട്ടേരിയുടെ പിതാവും പുത്രനും പ്രകാശനം ചെയ്തു.
കൊച്ചി : ഇൻസൈറ്റ് പബ്ലിക്ക പുറത്തിറക്കിയ റഫീക്ക് പട്ടേരിയുടെ പിതാവും പുത്രനും എന്ന നോവൽ കൊച്ചിയിൽ പ്രകാശനം ചെയ്തു.പ്രശസ്ത സിനിമ നടൻ സൗബിൻ സാഹിർ സിനിമ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയ്ക്ക് നൽകിയാണ് പ്രകാശനം...
ബഷീര് ബാല്യകാലസഖി പുരസ്കാരം കെ ജയകുമാറിന്
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിശിഷ്ടസംഭാവനകള് അര്പ്പിച്ചവര്ക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളുടെ പേരില് ജന്മനാട് നല്കിവരുന്ന പരമോന്നത ബഹുമതിയായ ബഷീര് ബാല്യകാല സഖി പുരസ്കാരത്തിന് പ്രശസ്തകവിയും ഗാന രചയിതാവും മുന്ചീഫ് സെക്രട്ടറിയും, മലയാള...
ഇ വി കൃഷ്ണപിള്ള പുരസ്കാരം ബെന്യാമിന്
ഇ വി കൃഷ്ണപിള്ള സ്മാരക സമിതിയുടെ രണ്ടാമത് ഇ വി കൃഷ്ണപിള്ള പുരസ്കാരത്തിന് ബെന്യാമിനെ തെരഞ്ഞെടുത്തു. രാജേന്ദ്രൻ വയലാ, കോഴിക്കോട് രാമചന്ദ്രൻ എന്നിവരുൾപ്പെട്ട അവാർഡ് നിർണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. സാഹിത്യ ലോകത്തിന്...
അമ്പതിന്റെ നിറവിൽ യുറീക്ക
യുറീക്കയെ ഓർമ്മയില്ലേ, നമ്മുടെ സ്വന്തം ശാസ്ത്രമാസികയെ? ശാസ്ത്ര കുതുകികളായ കുട്ടികളുടെ കയ്യിൽ മുടക്കമില്ലാതെ വന്നെത്തുന്ന യുറീക്കയ്ക്ക് അമ്പത് വയസ്സായി.ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചിന്തിക്കാനും വിശകലനം ചെയ്യാനും കുട്ടികളെ പ്രാപ്തമാക്കുകയാണ് ഈ മാസിക ചെയ്യുന്നത്....
നോക്കൂ…
ബിനേഷ് ചേമഞ്ചേരിപൂക്കളുപേക്ഷിച്ച ഘടികാരസൂചികൾ
വെയിൽപ്പക്ഷികൾ കൊത്തിയെടുത്ത്
നിഴൽച്ചിത്രങ്ങളിൽ തുന്നിപ്പിടിപ്പിക്കുന്നത് നോക്കൂ..!ചാമ്പമരച്ചുവട്ടിൽ അറവുമൃഗത്തിന്റെ
രണ്ടു ചോരച്ച കണ്ണുകൾ
ഉറുമ്പുകളുടെ ഒത്തൊരുമയെക്കുറിച്ച്
ആശ്ചര്യപ്പെടുന്നത് നോക്കൂ..!കരിയിലകളുടെ കാതിൽ
ചിതൽ മഞ്ഞച്ച ചുണ്ടുകൾ കൊണ്ടു
മണൽ കാവ്യങ്ങളെഴുതുന്നത് നോക്കൂ..!ഇന്നലെകളെ ശവക്കച്ച പുതപ്പിച്ച്
മറവികളുടെ തണ്ടിലേറ്റി
അമാലൻമാർ നടന്നു നീങ്ങുന്നത് നോക്കൂ..!സ്വയം മുഖം...
പൂർണവിരാമം
കവിത ജി ഭാസ്കരൻഒടുവിൽ അവസാന ശ്വാസത്തിന്റെ
ഈർപ്പവും ഇറങ്ങിപ്പോവുന്നു.
നേർരേഖ വരയ്ക്കപ്പെടുന്നു.
പെറ്റവൾ കൈയ്യിൽ
മുറുക്കിപ്പിടിക്കുന്നു,
പതിവില്ലാതച്ഛൻ
നെറുകയിൽ ചുംബിക്കുന്നു.
പറയാതെ പോയ വാക്കുകൾ
നാവിനും തൊണ്ടയ്ക്കുമിടയിൽ
മരവിച്ചങ്ങനെ..
കേൾക്കാൻ കൊതിച്ച കാതുകൾ
ഒന്നു തൊടാൻ, ചുംബിക്കാൻ
അവകാശമില്ലാതെ
ആൾക്കൂട്ടത്തിൽ, നീർക്കുമിള പോലെ.
ഇനിയെത്ര പ്രഭാതങ്ങൾ, സന്ധ്യകൾ
മഴ,വെയിൽ
വഴികൾ, മുഖങ്ങൾ..
എല്ലാ കയറിചെല്ലലും അവസാനിക്കുന്നു.
ഇറക്കിവിടലിന്റെ കാലമെത്തുന്നു.
കണ്ണീരു...
വീനസ് ഫ്ലൈ ട്രാപ്പ് പ്രകാശനത്തിന്
ഡോ.മനോജ് വെള്ളനാടിന്റെ “വീനസ് ഫ്ലൈ ട്രാപ്പ്” പ്രകാശനത്തിനൊരുങ്ങുന്നു. ജൂണ് 10 ഞായറാഴ്ച വൈകുന്നേരം 4.30 ന് നെടുമങ്ങാട് ടൗൺ എല്.പി.സ്കൂളില് വെച്ച് നടക്കുന്ന ചടങ്ങില്, ചന്ദ്രമതി “വീനസ് ഫ്ലൈ ട്രാപ്പ്” എന്ന കഥാ...
ആർക്കും അധികമൊന്നും ഓർമ്മ കൊടുക്കല്ലേ
വിമീഷ് മണിയൂർ1ആരും മരുന്നു കഴിക്കാത്ത
വിട്ടുമാറാത്ത രോഗമാണ്
ഓർമ്മ
എപ്പോഴും എന്തിനെന്നില്ലാതെ
അത് തല പുറത്തിടും
ഉണ്ണാനും ഉറങ്ങാനുമാവാതെ
പിന്നെ കൂട്ടുകിടക്കണം
തലങ്ങും വിലങ്ങും രോഗികളെ കണ്ട്
മുഷിഞ്ഞ്
ഏതാണ്ട് ഭേദമായെന്നും പറഞ്ഞ്
മറ്റെന്തെങ്കിലും ചെയ്തു തുടങ്ങും.2ഓർമ്മയാണ് പിടിക്കപ്പെടാത്ത
ഒരേയൊരു കുറ്റവാളി
ഓർമ്മ കൊണ്ടല്ലാതെ
ഒരു കൊലയും നടന്നിട്ടില്ല
ഒരു കള്ളനും രാത്രി...
ഗൃഹപ്രവേശത്തിനൊപ്പം കവിയരങ്ങ്
കൊയിലാണ്ടി തുവ്വക്കോട് തച്ചാറമ്പത്ത് താഴെ കുനി ബാബുവിന്റെയും കവയിത്രി ബിന്ദുവിന്റെയും പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങിലാണ് കവികളുടെ കൂട്ടായ്മയായ 'കാവ്യായനം ' കവിയരങ്ങ് സംഘടിപ്പിച്ചത്. മുറ്റത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില് ഇന്നലെ (ഫെബ്രുവരി...
ഇരയില്ല
വർഷ മുരളീധരൻഇല്ല. നമ്മിൽ നിന്നൊരിരയുണ്ടാവില്ല.
വേണ്ട. ബലിയാടാവാൻ അവളോ, കഴുവേറാൻ അവനോ വേണ്ട.
വന്ധ്യംകരിച്ചും ഗർഭപാത്രമുപേക്ഷിച്ചും
നമുക്കതുറപ്പിക്കാം. സമാധാനിക്കാം.
വിവാഹോടമ്പടിയില്ലാതെ നമുക്കവരെ പെറ്റുപോറ്റാമായിരുന്നു പക്ഷെ,
ആർത്തവം പരിശോധിക്കാനായ് അടിവസ്ത്രമൂരുകയും, കന്യകയാണോ എന്ന്
വിരൽ കൊണ്ടളക്കുകയും ചെയ്യുന്നിടത്തത് വേണ്ട.
നാളെയൊരുപക്ഷേ നീ അവർക്ക് ഭക്ഷണം...


