കോയ കാപ്പാടിന് കേന്ദ്രസർക്കാരിൻറെ ഗുരു പദവി

1
988
koya kappad
koya kappad

കേരള ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവും ദഫ്മുട്ട് കുലപതിയുമായ ഉസ്താദ് കോയ കാപ്പാടിനെ കേന്ദ്ര സർക്കാർ ഗുരു പദവിയിലേക്ക് നോമിനേറ്റ് ചെയ്തു. അന്യം നിന്നു പോയ ദഫ് മുട്ടെന്ന അനുഷ്ഠാന കലയെ ജനകീയമാക്കുന്നതിലും ലോകരാഷ്ട്രങ്ങൾക്ക് മുന്പിൽ പരിചയപ്പെടുത്തുന്നതിലും യുവജനങ്ങളിലേക്കെത്തിക്കുന്നതിനും നിർണ്ണായക പങ്കു വഹിച്ച കോയ കാപ്പാട്, തന്റെ പൂർവികർ 135 വർഷങ്ങൾക്ക് മുന്പ് സ്ഥാപിച്ച പരിശീലനക്കളരി ഗുരുകുലസന്പ്രദായത്തിൽ ദഫ് മുട്ടിൻറെ പോറ്റില്ലമായ കാപ്പാട് ആലസ്സം വീട്ടിൽ തറവാട്ടിൽ ഇപ്പോഴും തുടരുന്നു. കേന്ദ്ര സർക്കാറിൻറെ ഹോണോറോറിയത്തോടോടു കൂടി ഒരു അസിസ്റ്റൻറിനെ നിയമിക്കാനും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇനി മുതൽ ആലസ്സം വീട്ടിൽ ദഫ്മുട്ട് പരിശീലിക്കുന്ന പഠിതാക്കൾക്ക് സൗത്ത് സോൺ കൾച്ചറൽ സെൻററിൻറെ കീഴിൽ കേന്ദ്രസർക്കാരിൻറെ സ്റ്റൈപ്പൻറോടു കൂടി ദഫ്മുട്ട് പരിശീലിക്കാവുന്നതാണ്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here