ആചാര്യസമക്ഷം

0
644
kalamandalam easwaranunni
kalamandalam easwaranunni

എസ്എൻഏ കൂടിയാട്ടം കേന്ദ്രം ഉപരിപഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന ആചാര്യസമക്ഷം പരിപാടിയുടെ ഭാഗമായി ശ്രീ കലാമണ്ഡലം ഈശ്വരനുണ്ണിയുടെ ക്ലാസുകൾ 2017 നവംബർ 26 ഞായറാഴ്ച ആരംഭിക്കുന്നു. പ്രബന്ധങ്ങളാണ് അദ്ദേഹം അഭ്യസിപ്പിക്കുന്നത്. ഇപ്പോൾ പത്ത് ക്ലാസുകൾ ഉണ്ട്. ആചാര്യൻറെ ചെറുതുരുത്തിയിലുള്ള ഗൃഹത്തിൽവച്ചാണ് (ഈശ്വരപുരി) ക്ലാസുകൾ നടക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹമുള്ളവർ ആചാര്യനെ വിളിച്ച് വിവരം അറിയിക്കുക. (9447062367) ക്ലാസിൻറെ സമയവിവരവും ആചാര്യൻ നല്കുന്നതാണ്. ആദ്യദിവസത്തിനുശേഷം തുടർന്നുള്ള ക്ലാസുകൾ ആചാര്യൻറെയും വിദ്യാർഥികളുടെയും സൗകര്യം അനുസരിച്ച് നിശ്ചയിക്കാവുന്നതാണ്.

അഭിനേതാക്കൾക്കും പ്രബന്ധങ്ങളുടെ പഠനം ഉപകാരപ്പെടും. അതിനാൽ ഈ അവസരം എല്ലാ കൂടിയാട്ടം – മിഴാവ് കലാകാരന്മാരും പ്രയോജനപ്പെടുത്താവുന്നതാണെന്ന്  എ.എൻ.എ കൂടിയാട്ടം കേന്ദ്രം ഡയറക്ടർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here