വടകര: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ബി-സോണ്‍ കലോല്‍സവം “ഗോര്‍ണിക്ക 2018” നാളെ മടപ്പള്ളി ഗവ. കോളേജില്‍ തുടക്കമാകും. രചനാ മല്‍സരങ്ങളുടെ ഉദ്ഘാടനം രാവിലെ 09.00 മണിക്ക് പ്രശസ്ത കഥാകൃത്ത് വി.ആര്‍ സുധീഷ് നിര്‍വഹിക്കും.
രചനാമല്‍സരങ്ങളുടെ രജിസ്ട്രേഷന്‍ ഇന്ന്(ഫിബ്രുവരി 4) വൈകീട്ട് 05.00 മണിയോടുകൂടി അവസാനിച്ചു. സ്റ്റേജ് മല്‍സരങ്ങളുടെ രജിസ്ട്രേഷന്‍ നാളെ(ഫിബ്രുവരി 5)വൈകീട്ട് 05.00 മണിവരെ തുടരും. രചനാമല്‍സരങ്ങള്‍ 5,6 തീയ്യതികളില്‍ ഏഴ് വേദികളിലായി പൂര്‍ത്തീകരിക്കും.
തുടര്‍ന്ന് 7,8,9 എന്നീ തീയ്യതികളില്‍ ഗോസായിക്കുന്ന്, മാച്ചിനാരി, അറക്കല്‍, കാരക്കാട്, കുഞ്ഞിപ്പള്ളി, പുറങ്കര എന്നീ ആറുവേദികളിലായി സ്റ്റേജ് മല്‍സരങ്ങള്‍ സംഘടിപ്പിക്കും. അന്തരിച്ച പ്രശസ്ത നോവലിസ്റ്റ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നാമധേയത്വത്തിലാണ് കലോല്‍സവ നഗരം ഒരുക്കിയിരിക്കുന്നത്. അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം മടപ്പള്ളി ഗവ.കോളേജില്‍ വിരുന്നെത്തുന്ന ബി.സോണ്‍ കലോല്‍സവം വിജയിപ്പിക്കുന്നതിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.
നാളത്തെ (ഫിബ്രുവരി 5) മല്‍സരങ്ങള്‍
—————————————–
09.00 AM
കഥാരചന(മലയാളം,സംസ്കൃതം,ഉറുദു)
കവിതാ രചന(അറബിക്,തമിഴ്,ഹിന്ദി)
ഉപന്യാസ രചന(ഇംഗ്ലീഷ്)
പെന്‍സില്‍ ഡ്രോയിങ്
11.15 AM
ഉപന്യാസ രചന(മലയാളം,ഉറുദു,സംസ്കൃതം)
കഥാരചന(അറബിക്,തമിഴ്,ഹിന്ദി,ഇംഗ്ലീഷ്)
കാര്‍ട്ടൂണ്‍
പോസ്റ്റര്‍ രചന
01.30 PM
കവിതാ രചന(മലയാളം,സംസ്കൃതം,ഉറുദു,ഇംഗ്ലീഷ്)
ഉപന്യാസ രചന(അറബിക്,ഹിന്ദി,തമിഴ്)
കൊളാഷ്
പ്രോഗ്രാം കമ്മിറ്റി അറിയിച്ചതാണ്.