Homeസാഹിത്യം
സാഹിത്യം
ഒ എന്‍ വി : വാക്സാന്ദ്രതകളുടെ കാവല്‍ക്കാരന്‍.!
അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരിഏഴു പതിറ്റാണ്ടു കാലമായി, ഭാഷ ഒരു വിസ്മയവും ഖനനം ചെയ്തെടുത്ത ഭാവ സാന്ദ്രതകള്‍ സംവേദിക്കുന്ന മഹാല്‍ഭുതവുമാനെന്നു തെളിയിച്ചുകൊണ്ടേയിരിക്കുന്ന ഒരേയൊരു കാമുകനേ മലയാള ഭാഷയ്ക്കുള്ളൂ... ആ മഹാനുഭാവന്റെ നഷ്ട്ടത്തിനു ഇന്നത്തേക്ക് നാലുവര്‍ഷം...
‘കവിത കഥ കട്ടന്‍ചായ’യുടെ പ്രഥമ നേര്‍ക്കാഴ്ച ഉദ്ഘാടനം ചെയ്തു
ചെങ്ങന്നൂര്‍: കവിതകള്‍ക്കും കഥകള്‍ക്കും മാത്രമായി ഇടം നല്‍കി രൂപീകരിച്ച വാട്‌സ്ആപ്പ് കൂട്ടായ്മ 'കവിത കഥ കട്ടന്‍ചായ'യുടെ പ്രഥമ നേര്‍ക്കാഴ്ച മുന്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും എഴുത്തുകാരനുമായ കെ. വി. മോഹന്‍കുമാര്‍ ഐ. എ....
പ്രണയദിനം കഴിഞ്ഞ് പിറ്റേന്ന് പകൽ
കെ എസ് കൃഷ്ണകുമാർഉത്സവപ്പറമ്പുപ്പോലെ
ചവറുകൾ
ബാക്കിവാക്കുകൾ.
വിൽക്കാതെ
ആരും വരാതെ
കാത്തുകാത്തുറങ്ങിയവ
ഇനി കരയില്ലെന്ന്
മുഖം തുടയ്ക്കുന്നു.
ജീവിക്കാൻ
പ്രണയമൊന്നും വേണ്ടെന്ന്
കവലയിലെ മരക്കൊമ്പിൽ തുണ മരിച്ച
കുരുവി പിറുപിറുക്കുന്നു.
വരുംവരുമെന്ന്
ഒടുക്കം
കണ്ണു വിളക്കായി മാറിയ
വേഴാമ്പലാണിപ്പോൾ
തലമുണ്ഡനം ചെയ്ത്
ഇതുവഴി
പുഴയുടെ
ഉള്ളിലേക്ക് നടന്നത്.
മൂലകളും മുറ്റങ്ങളും
ചെടിമറവുകളും
വഴികളും വരാന്തകളും നിറയെ
വർണ്ണച്ചരടുകൾ
സമ്മാനപ്പൊതിക്കടലാസുകൾ
യുദ്ധം തീർന്ന് തിരികെപോകുന്ന കപ്പൽപ്പടകൾ,
ഭൂമിയാകെ
ഇഷ്ടത്തിന്റെ കടൽ.
ചുംബിച്ചുതീരാത്ത ചുണ്ടുകൾ
വിറയ്ക്കുന്നത് കേൾക്കുന്നുണ്ട്,
മുഖമാകെ...
ചെറുകഥാ പുരസ്കാരത്തിന് പുസ്തകങ്ങൾ ക്ഷണിക്കുന്നു
കഥാകൃത്തും ബ്രണ്ണൻ കോളേജ് മലയാള വിഭാഗത്തിലെ അധ്യാപകനുമായിരുന്ന കെ.വി സുധാകരന്റെ പേരിൽ ബ്രണ്ണൻ കോളേജ് മലയാളവിഭാഗം ഏർപ്പെടുത്തിയ ചെറുകഥാ പുരസ്കാരത്തിന് പുസ്തകങ്ങൾ ക്ഷണിക്കുന്നു. 2015 നു ശേഷം പ്രസിദ്ധീകരിച്ച കഥാസമാഹാരത്തിനാണ് പുരസ്കാരം നൽകുന്നത്....
രണ്ടാമൂഴക്കാരന്റെ കഥ
(വായന)പ്രവീണ പി.ആര്‍.'ശത്രുവിനോട് ദയ കാട്ടരുത്. ദയയില്‍ നിന്നും കൂടുതല്‍ കരുത്ത് നേടിയ ശത്രു വീണ്ടും നേരിടുമ്പോള്‍ അജയ്യനാകും. മൃഗത്തെ വിട്ടു കളയാം മനുഷ്യന് രണ്ടാമത് ഒരു അവസരം കൊടുക്കരുത്'സ്വന്തം ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് അവസരങ്ങള്‍...
ബഷീറെ, നാരായണിയാണെടോ…
അൻസിഫ് അബുബഷീറെ,
നാരായണിയാണെടോ.
നമ്മൾ തടാകങ്ങൾ
കുഴിച്ചിട്ട
ജയിൽക്കരകൾക്കും
രാജ്യസ്നേഹത്തിന്റെ
കറ പിടിച്ചു
തുരുമ്പിച്ച
മതിലുകൾക്കും
അവരുടെ
വേദ പുസ്തകങ്ങൾക്കു മപ്പുറെ
വരകളില്ലാത്ത
നമുക്കത്രപോലും
ഒരു രാജ്യമായി
തോന്നിയിട്ടില്ലാത്ത
ഇൗ നഗരത്തിന്റെ
പരിധികളിൽ
ഇപ്പോഴും
നാരായണി ഉണ്ടെടോ..ബഷീറെ,
നമ്മൾ കുഴിച്ചിട്ട
തടാകക്കരകളിൽ
ആണികളിലേക്ക്
ചാഞ്ഞു പോയ
നമ്മുടെ ചുമരുകളിൽ
നമ്മുടെ രണ്ട്
കൂവലുകൾക്കിടയിലൂടെ
പുറപ്പെട്ട് പോയ ഒരു
വാക്കിന്റെ പിന്നാലെ
അവരിപ്പോഴും
നാരായണിയെ
തേടി നടക്കുന്നുണ്ടെടോബഷീറെ,
കറ പിടിച്ച മതിലുകളിലിപ്പോഴും
കല്ലിച്ചു കിടക്കുന്നുണ്ട്
ഞാനോ
നീയോ
ആദ്യം
വെടിയേറ്റ് മരിക്കുക
എന്ന ചോദ്യങ്ങൾ
ഞാനായിരിക്കും
അല്ല
ഞാനായിരിക്കും
എന്ന ഉത്തരങ്ങളും.ബഷീറേ
വിളിക്കുമ്പോൾ
ഒന്ന് വിളി...
തെരുവ്
കവിത
അജേഷ് നല്ലാഞ്ചിഒറ്റപ്പെട്ട
തെരുവ്
ഒരു പ്രതിഷേധ
പ്രകടനത്തിന്
കൊതിക്കുന്നു..
ആർത്ത് വിളിച്ച
മുദ്രാവാക്യത്തിന്റെ
ഓർമയെ പിന്തുടർന്ന്
ഒരു ആംബുലൻസ്
ചീറിപ്പായുന്നു..വഴി തെറ്റി വന്ന മഴ
സീബ്രാ വരകളെ
മായ്ച് കളയാൻ
പണിപ്പെട്ട്
തോൽക്കുന്നു...ചെളിയിൽ
പട്ടികൾ
"മാഗ്നകാർട്ട"
എന്നെഴുതുന്നു..
സ്വാതന്ത്ര്യത്തിന്റെ
വലിയ ഉടമ്പടിയിലേക്ക്
പട്ടിവാൽ നീളുന്നു..വിശപ്പ്
മുൻപില്ലാത്ത വിധം
കീഴ്പ്പെടുത്തുമ്പോഴും
ഏറു കൊള്ളാത്ത
ദിനങ്ങളെന്ന്
പട്ടിരോമങ്ങൾ
അടയാളപ്പെടുത്തുന്നു...ഐസൊലേറ്റ് ചെയ്യപ്പെട്ട
തെരുവ്
അടച്ചു പൂട്ടിയ ബഹളത്തെ
ചേർത്ത് പിടിച്ച്
വിലപിക്കുന്നു...കച്ചവടക്കാർ
യാത്രക്കാർ
ലോറിക്കാർ
ചുമട്ടുകാർ
പിച്ചക്കാർ
മീൻകാർ
കുതികാൽ വെട്ടുകാർ
പാട്ട്കാർ
പ്രതിഷേധക്കാർ
പോലീസുകാർ
നായ്ക്കൾ
കാക്കകൾ
എലികൾ
പൂച്ചകൾ...തെരുവ് വിലപിക്കുന്നു
വരൂ
എന്നെ
വിലപേശി
വിൽക്കൂ...
...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...
പഴയകാല പാട്ടുകള്‍ക്ക് ജനങ്ങളെ ഒന്നിപ്പിക്കാനുള്ള കരുത്തുണ്ടായിരുന്നു- ബാപ്പുവാവാട്
താമരശ്ശേരി: ജനങ്ങളെ ഒന്നിപ്പിച്ചുനിര്‍ത്താനുള്ള കരുത്തും ഭംഗിയും പഴയകാല പാട്ടുകള്‍ക്കുണ്ടായിരുന്നുവെന്നും നവോത്ഥാനകേരളം കെട്ടിപ്പടുക്കുന്നതില്‍ സാഹിത്യകാരന്‍മാരും പങ്കുവഹിച്ചിട്ടുണ്ടെന്നും ഗാനരചയിതാവ് ബാപ്പു വാവാട് അഭിപ്രായപ്പെട്ടു. പൂനൂര്‍ അല സാഹിത്യവേദിയുടെ അക്ഷരോത്സവത്തില്‍ സാഹിത്യസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം....
യൂസ്ഡ് ബുക്ക് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു
കോഴിക്കോട്: എന്റെബുക്ക്.കോം - ദി യൂസ്ഡ് ബുക്ക് സ്‌റ്റോറിന്റെ നേതൃത്വത്തില്‍ യൂസ്ഡ് ബുക്ക് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു. പോലീസ് ക്ലബ് ഹാളില്‍ വെച്ച് ഡിസംബര്‍ 11 മുതല്‍ 20 വരെയാണ് ഫെസ്റ്റ് നടക്കുന്നത്. പുസ്തക...
‘ബര്‍ശല്’ പ്രകാശനത്തിനൊരുങ്ങുന്നു
കെ.എസ് രതീഷിന്റെ കഥാസമാഹാരം 'ബര്‍ശല്' പ്രകാശനത്തിനൊരുങ്ങുന്നു. കരിമണല്‍ ഖനനത്തിനെതിരെ ഒരു നാട് സമരം പ്രഖ്യാപിച്ചിരിക്കുന്ന ആലപ്പാട് തീരത്തെ സമരപ്പന്തലില്‍ വെച്ച് ഡിസംബര്‍ 9ന് വൈകിട്ട് 4 മണിയ്ക്ക് പുസ്തകം പ്രകാശനം ചെയ്യും. ഒരു മത്സ്യതൊഴിലാളി അന്നേ...


