Homeസാഹിത്യം

സാഹിത്യം

ചാവറ സംസ്‌കൃതി പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്

കൊച്ചി: സി.എം.ഐ സഭാസ്ഥാപകനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ പേരില്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ചാവറ സംസ്‌കൃതി പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്. 77,777 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.ഡിസംബര്‍ 15...

മഴ മറന്ന കുടകൾ

തസ്മിൻ ശിഹാബ്മൂന്ന് മടക്കുള്ള കുട ബാഗിൽ നിന്നെടുത്ത് മഴയിലേക്കിറങ്ങുമ്പോൾ ഒന്നിച്ചു നനയാതെ പോയ മഴ അകലെയെവിടെയോ നീല ഞരമ്പുള്ള ഓർമ്മകൾ തിരയുകയാവാം, ഇലത്തുമ്പിലിരുന്ന് തുലാവർഷം പനിക്കോളിലൊരു കടൽ കാണുകയാവാം കനൽ മൂടിയ ആകാശം വേർപ്പിറ്റിത്തളർന്ന് മഴക്കവിതക്കൊരു വഴിയൊരുക്കുകയാവാം, ചോരത്തിളപ്പിൽ മടുത്ത കളിയിൽ കുട മറന്ന വഴിതേടി അലയുകയാവാം ചൂടൻ രസങ്ങൾ മഴയിൽ പതുങ്ങുകയാവാം, ചേമ്പില ചൂടിയ പുതുമഴയിൽ വില്ലൊടിഞ്ഞ മോഹങ്ങൾ നരച്ച കാവലായ് കിതയ്ക്കുകയാവാം, എങ്കിലും ഓരോ കുടവട്ടത്തിലും വെയിലിലേക്കുള്ള...

61-ന്റെ നിറവില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്

നിധിന്‍ വി.എന്‍.മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന് 61 വയസ്സ്.  'വേദനതന്‍ കാലമേഘത്തില്‍ നിന്നെത്തി ഭൂമിപൊളിക്കുന്ന കൊള്ളിയാന്‍, നീരറ്റ മണ്ണിന്റെ നിത്യദാഹങ്ങളില്‍ തോരാതെ പെയ്യുന്ന വര്‍ഷം, അക്ഷരങ്ങളായി പൊട്ടിവിരിഞ്ഞ ദുഃഖഭീജം'. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ...

വായനയില്‍ വിരിയുന്ന ജീവന്റെ ചില്ലകള്‍

നിധിന്‍.വിഎന്‍“വായിച്ചാല്‍ വളരും വായിച്ചില്ലേലും വളരും വായിച്ചുവളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും!” എന്ന്  കുഞ്ഞുണ്ണി മാഷ്‌ വായനയുടെ പ്രാധാന്യത്തെ ഓര്‍മ്മപ്പെടുത്തുന്നു.ഇന്ന് വായനാദിനം. “വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക” എന്ന് കുട്ടികളോട് ആഹ്വാനം ചെയ്ത പി.എന്‍ പണിക്കരുടെ ചരമവാര്‍ഷികമാണ്...

ഇക്കൊല്ലം സാഹിത്യ നൊബേല്‍ പ്രഖ്യാപനമില്ല

ഇക്കൊല്ലത്തെ സാഹിത്യ നൊബേല്‍ പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കിയതായി സ്വീഡിഷ് അക്കാദമി. ലൈംഗികാരോപണങ്ങളും സാമ്പത്തിക അഴിമതിയും അക്കാദമിയെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. നൊബേല്‍ നിര്‍ണയസമിതിയംഗവും എഴുത്തുകാരിയുമായ കാതറിന ഫ്രോസ്റ്റെന്‍സണിന്റെ ഭര്‍ത്താവും ഫോട്ടോഗ്രാഫറുമായ ഴാങ് ക്ലോദ്...

കാണാതായ പേരുകളെ തിരഞ്ഞ്

രാഹുൽ മണപ്പാട്ട്തെക്കേപ്പുരയിലെ സഹോദരൻ അയ്യപ്പൻ ഞങ്ങളുടെ കോളനിയിലെ കള്ളുകുടിയനായിരുന്നു. ഞങ്ങളെല്ലാവരും അയ്യപ്പന്റെ കള്ളുകുടിയെ ഉപദേശിച്ച് നന്നാക്കാൻ ഒരുമ്പെട്ടിറങ്ങി. എന്ത് ചെയ്യാൻ പന്തിഭോജനത്തെ കുറിച്ച് പറഞ്ഞ് വെളിവില്ലാതാക്കി ഞങ്ങളെ തിരിച്ചയച്ചു.സോഷ്യലിസം പറഞ്ഞ് നാട് നന്നാക്കാനിറങ്ങിയ ശങ്കരന്റെ, ചെറുമകന്റെ പേരിടൽ ചടങ്ങിന് അതിഥിതിയായി വന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോറ്റ ശ്രീനാരായണ ഗുരുവായിരുന്നു. അദ്ദേഹത്തിന്റെ മഹനീയ സാന്നിധ്യത്തിൽ എല്ലാവരും ഉറക്കെയുറക്കെ വാലാട്ടുന്ന പേര് വിളിച്ചു....എല്ലാ വെള്ളിയാഴ്ച്ചയും കക്കാനിറങ്ങുന്ന അയ്യങ്കാളിയെ...

കവി എം.എൻ. പാലൂർ അന്തരിച്ചു

കോഴിക്കോട്∙ കവി എം.എൻ. പാലൂർ (പാലൂർ മാധവൻ നമ്പൂതിരി - 86) അന്തരിച്ചു. ഒക്ടോബര്‍ 9ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം. കേന്ദ്ര, കേരള പുരസ്കാരങ്ങളും ആശാൻ സാഹിത്യ പുരസ്കാരവും നേടിയിട്ടുണ്ട്. എറണാകുളം പറവൂരിൽ ജനിച്ച...

കുളിമുറി

രാഹുൽ മണപ്പാട്ട്പതിനൊന്നാം നിലയിലെ കുളിമുറിയിൽ അവൾ കുളിക്കാൻ തുടങ്ങി.. കുളിയെ ആഘോഷമാക്കി കൊണ്ട് ഉടലിന്റെ കൊളുത്തുകളഴിച്ച് ഹാംഗറിൽ തൂക്കിയിട്ടു. കുളിമുറിയുടെ ചുവരുകൾക്കിടയിൽ നിന്നും അരുവി പോലെ വെള്ളം ഉറവ പൊട്ടി. ഭൂമിയുടെ വേരുകൾ പൊട്ടിച്ച്' പൈപ്പിലൂടെ വാലുകളിളക്കി മീനുകൾ ഒഴുകിയൊഴുകിയെത്തി.. ഷവറിന്റെ പൊത്തിലൂടെ ജലവള്ളികൾ തൂങ്ങിയിറങ്ങി. നീർക്കോലികളും, തവളകളും അവളുടെ ഒഴുക്കിലേക്ക് തുഴഞ്ഞ് വന്നു. ഓളങ്ങളിൽ കൊത്തി നീലപൊൻമാനുകൾ ആകാശത്തെ...

കുന്നുകളിൽ നമ്മൾ മിന്നാമിനുങ്ങുകളാകുമ്പോൾ

ആര്യ ടി.കുന്നുകളിൽ നമ്മൾ മിന്നാമിനുങ്ങുകളാകുന്നു. സ്വർണ്ണത്തുള്ളികളിൽ ചിറകുകൾകൊണ്ട്‌ വട്ടം വരയ്ക്കുന്നു.ഒരിക്കൽ കുന്നുകൾ വളർന്ന് പർവ്വതങ്ങളാകും. തീക്കുഞ്ഞുങ്ങളെ പ്രസവിക്കും. അവ വളർന്ന് വലിയ ഭൂതങ്ങളെപ്പോലെ ഒരിക്കൽ തീക്കടൽ തുപ്പും. അങ്ങനെയാണ് അഗ്നിപർവ്വതങ്ങൾ ഉണ്ടാകുന്നതെന്ന് നീ പറഞ്ഞു.നമ്മൾ വളർന്ന് പരുന്തുകളാകുമെന്നും ചിറകിൻെറ വൃത്തങ്ങളിൽ പരസ്പരം കോർത്ത് ആകാശം തുറന്ന് അതിൽ 'പാഠം-5 ജ്യാമിതീയരൂപങ്ങൾ ' എന്നെഴുതിവെയ്ക്കുമെന്നും....പിന്നെയിപ്പോൾ നിനക്കെങ്ങനെയാണ് ഒറ്റയ്ക്ക് മുകളിലേക്ക് പറന്നുപോകാൻ കഴിയുന്നത്...

കളിയച്ഛൻ പുരസ്കാരം സച്ചിദാനന്ദന്

കോഴിക്കോട്: മഹാകവി പി കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കളിയച്ഛൻ പുരസ്കാരത്തിനു ( 25,000 രൂപ) കവി കെ. സച്ചിദാനന്ദനെ തിരഞ്ഞെടുത്തു. കവിയുടെ പേരിലുള്ള സമസ്ത കേരളം നോവൽ പുരസ്കാരം കെ.വി. മോഹൻ...
spot_imgspot_img