മഹാകവി കുമാരനാശാന്റെ 146-ാമത് ജന്മദിനം ആഘോഷമാക്കാൻ സാംസ്കാരികവകുപ്പ് തീരുമാനിച്ചു. 2018 ഏപ്രിൽ 14 ശനിയാഴ്ച്ച പല്ലന കുമാരകോടിയിൽ വെച്ച് ആശാന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി കൊണ്ട് ചടങ്ങുകൾക്ക് തുടക്കം കുറിക്കും.
മലയാള കവിതയിൽ കാല്പനിക പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും കേരള നവോത്ഥാനത്തിന് കവിതയിലൂടെ ശക്തി പകർന്ന മഹാപ്രതിഭാശാലിയും സ്നേഹഗായകനുമായ കവിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന അനുസ്മരണ സമ്മേളനം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. തുടർന്ന്, ഡോ.വി.എസ് രാധാകൃഷ്ണൻ “ആശാൻ ചിന്തകളുടെ കാലിക പ്രസ്ക്തി” എന്ന വിഷയത്തിൽ പ്രഭാക്ഷണം നടത്തും.