2017-ലെ സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

0
924

തൃശൂര്‍: 2017-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വീരാന്‍കുട്ടിയുടെ ‘മിണ്ടാപ്രാണി’ മികച്ച കവിത. വി. ജെ ജെയിംസിന്‍റെ ‘നിരീശ്വരന്‍’ മികച്ച നോവല്‍. മികച്ച ചെറുകഥക്കുള്ള പുരസ്കാരം അയ്മനം ജോണിന്‍റെ ‘ഇതര ചരാചരങ്ങളുടെ ചരിത്രപുസ്തകം’ നേടി. ഇരുപതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് പഴവിള രമേശന്‍, എന്‍. പി പരമേശ്വരന്‍, കുഞ്ഞപ്പ പട്ടാന്നൂര്‍, ഡോ. കെ. ജി പൌലോസ്, കെ. അജിത, സി. എല്‍ ജോസ് എന്നിവര്‍ അര്‍ഹരായി. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച അറുപത് വയസ്സ് കഴിഞ്ഞ എഴുത്തുകാരെയാണ് ഈ പുരസ്കാരത്തിന് പരിഗണിക്കുന്നത്.  മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.



അക്കാദമിയുടെ വിശിഷ്ടാഗത്വം (ഫെല്ലോഷിപ്പ്) ഡോ: കെ. എന്‍ പണിക്കര്‍, ആറ്റൂര്‍ രവിവര്‍മ്മ എന്നിവര്‍ക്ക് ലഭിച്ചു. അമ്പതിനായിരം രൂപയും രണ്ടു പവന്‍റെ സ്വര്‍ണ്ണ പതക്കവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.


വിവിധ ശാഖകളിലെ മറ്റു അവാര്‍ഡുകള്‍:
(യഥാക്രമം വിഭാഗം, കൃതി, രചയിതാവ്)

നാടകം – ‘സ്വദേശാഭിമാനി’ – എസ്. വി വേണുഗോപന്‍ നായര്‍

സാഹിത്യ വിമര്‍ശനം – കവിതയുടെ ജീവചരിത്രം – കല്‍പ്പറ്റ നാരായണന്‍

വൈജ്ഞാനിക സാഹിത്യം – എന്‍. ജെ. കെ നായര്‍

ജീവ ചരിത്രം / ആത്മകഥ – തക്കിജ്ജ, എന്‍റെ ജയില്‍ ജീവിതം – ജയചന്ദ്രന്‍ മൊകേരി

യാത്ര വിവരണം – ഏതേതോ സരണികളില്‍ – സി. വി ബാലകൃഷ്ണന്‍

വിവര്‍ത്തനം – പര്‍വതങ്ങള്‍ മാറ്റൊലികൊള്ളുന്നു – രമാ മേനോന്‍

ബാലസാഹിത്യം – കുറുക്കന്‍ മാഷിന്റെ സ്കൂള്‍ – വി. ആര്‍ സുധീഷ്‌

ഹാസസാഹിത്യം – എഴുത്തനുകരണം, അനുരണനങ്ങളും – ചൊവല്ലൂര്‍ കൃഷ്ണന്‍ കുട്ടി

എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍

ഐസി ചാക്കോ അവാര്‍ഡ്

മാതൃഭാഷയ്ക്ക് വേണ്ടിയുള്ള സമരം
പി പവിത്രന്‍


സിബി കുമാര്‍ അവാര്‍ഡ്
കാഴ്ചപ്പാടുകള്‍
മുരളി തുമ്മാരുക്കുടി


കെആര്‍ നമ്പൂതിരി അവാര്‍ഡ്
അദ്വൈതശിഖിരം തേടി
പികെ ശ്രീധരന്‍


കനകശ്രീ അവാര്‍ഡ്
ശബ്ദമഹാസമുദ്രം
എസ് കലേഷ്


ഗീതാ ഹിരണ്യന്‍ അവാര്‍ഡ്
കല്യാശ്ശേരി തീസിസ്
അബിന്‍ ജോസഫ്

ജിഎന്‍ പിള്ള അവാര്‍ഡ്
മാര്‍ക്‌സിസം ലൈംഗികത സ്ത്രീപക്ഷം
ഡോ. പി സോമന്‍


തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സരം
ശീതള്‍ രാജഗോപാല്‍

 

LEAVE A REPLY

Please enter your comment!
Please enter your name here