കത്യായിനി ദാഷിന്റെ സംഗീതപരിപാടി അരങ്ങേറുന്നു

0
344

കൊച്ചി: ഉരു മെഹ്ഫിലില്‍ കത്യായിനി ദാഷിന്റെ സംഗീതപരിപാടി അരങ്ങേറുന്നു. വിശ്രുത കവി കബീര്‍ ദാസിന്റെ കവിതകളാണ് കത്യായിനി ആലപിക്കുന്നത്. ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തില്‍ വൈകിട്ട് എട്ട് മണിക്ക് സംഗീതസന്ധ്യ അരങ്ങേറും. ചിത്രകലയും സംഗീതവും സാധനയാക്കിയ കലാകാരിയാണ് കത്യായിനി ദാഷ്. ഇന്‍സ്റ്റലേഷനുകള്‍ക്കൊപ്പമാണ് നിരവധി വേദികളില്‍ കത്യായിനി സംഗീതപരിപാടി നടത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here