Homeസാഹിത്യം

സാഹിത്യം

പ്രഥമ നമ്പീശൻ മാസ്റ്റർ പുരസ്കാരം പ്രഖ്യാപിച്ചു

ചേലേമ്പ്ര: പ്രഥമ നമ്പീശൻ മാസ്റ്റർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സ്കൂൾ അധ്യാപകരുടെ കഥ, കവിത, പ്രബന്ധം, ക്രിയാഗവേഷണം എന്നീ മേഖലകളിലെ മികച്ച രചനകൾക്കാണ് പുരസ്കാരം. എം. പ്രശാന്ത് (എച്ച്.എസ് എസ്.ടി., ഡോ.കെ.ബി.എം.എം.എച്ച്.എസ്.എസ് തൃത്താല )...

നിലമ്പൂർ ബാലൻ അവാർഡ് സുവീരന്

കോഴിക്കോട്: നിലമ്പൂർ ബാലൻ സൗഹൃദ് സമിതി ഏർപ്പെടുത്തിയ നിലമ്പൂർ ബാലൻ അവാർഡിന് നടനും സംവിധായകനുമായ സുവീരൻ അർഹനായി. 24-ന് നടക്കുന്ന 'ഓർമ' അനുസ്മരണ സമ്മേളനത്തിൽ നടൻ ജോയ് മാത്യു പുരസ്കാരം സമ്മാനിക്കും. 10,001...

തനിമ പുരസ്‌കാരം: ജീവചരിത്ര കൃതികള്‍ ക്ഷണിക്കുന്നു

കോഴിക്കോട്: തനിമ കലാസാഹിത്യ വേദിയുടെ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 2015-ന് ശേഷം ആദ്യപതിപ്പായി പുറത്തിറങ്ങിയ ജീവചരിത്ര കൃതികള്‍ക്കാണ് അവാര്‍ഡ്. പരിഭാഷ, അത്മകഥ, കേട്ടെഴുത്ത് രചന എന്നിവ പരിഗണിക്കുന്നതല്ല. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം....

കർക്കിടകവാവ്

പ്രവീണ്‍ പി സിബലിതർപ്പണതിന്റെ ശിരസ്സിൽ നിളയുടെ അവസാന രക്തവും കൈക്കുള്ളിലാക്കി.... പിതൃക്കൾക്കുനീട്ടുമ്പോൾ... നിന്റെ മകനെയും കൊണ്ട് എന്നരികിൽ ഈറനോടെ വന്നിരുന്ന് അനുഭൂതിയിലേക്ക് കണ്ണീർകൊടുത്ത് വിങ്ങുമ്പോൾ... നമ്മൾ തീർത്തും അപരിചിതരായിരുന്നു..! നിന്റെ മകന്റെ മുഖത്ത് തിരിച്ചറിവില്ലാത്ത ഒരമ്പരപ്പ്, അവന്റച്ഛനെ ഒരു ബലികാക്കയായ് കരുതാൻ ഓർമ്മയുദിചില്ലയിരിക്കാം... പണ്ട് അതെ...

നുറുങ്ങ് മാസിക യുവതികൾക്കായി കഥ, കവിത മത്സരം സംഘടിപ്പിക്കുന്നു

നുറുങ്ങ് മാസിക ഇരുപത്തിനാലാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ യുവതികൾക്കായി കഥ, കവിത മത്സരം സംഘടിപ്പിക്കുന്നു. 40 വയസ്സിൽ താഴെയുള്ള യുവതികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. കഥ 3 പേജിലും, കവിത 40 വരിയിലും...

സ്വതന്ത്ര ചിന്തകൾ

ഷിബു കൃഷ്ണൻ സൈരന്ധ്രി അരുവിക്കരഇടവേളയിൽ വിശ്രമം മുറിഞ്ഞ നിമിഷങ്ങൾ, അശാന്തതയുടെ ആത്മ- സ്പന്ദനങ്ങൾ ഞെരിഞ്ഞമരുന്നയീ വിങ്ങലുകൾക്കിടയിലും എന്നെ ഒരിക്കലും പിരിയാത്ത ഓർമ്മകൾ ഉടഞ്ഞു വീണ മനസ്സിലെന്നും പിടയ്ക്കുന്ന ഹൃദയവുമായി അട്ടഹസിക്കുന്നു, എപ്പോഴും കാലമാം ബന്ധനങ്ങളിൽ, ഉഴറുന്നു എന്റെ ജീവൻ.നിദ്ര വിണ്ടു കീറിയ യാമങ്ങളിൽ വേദന തിന്നുന്ന മോഹങ്ങൾ അശാന്തമായ തീരങ്ങളിൽ വിശ്രമിക്കുവാൻ...

ആർക്കും അധികമൊന്നും ഓർമ്മ കൊടുക്കല്ലേ

വിമീഷ് മണിയൂർ1ആരും മരുന്നു കഴിക്കാത്ത വിട്ടുമാറാത്ത രോഗമാണ് ഓർമ്മ എപ്പോഴും എന്തിനെന്നില്ലാതെ അത് തല പുറത്തിടും ഉണ്ണാനും ഉറങ്ങാനുമാവാതെ പിന്നെ കൂട്ടുകിടക്കണം തലങ്ങും വിലങ്ങും രോഗികളെ കണ്ട് മുഷിഞ്ഞ് ഏതാണ്ട് ഭേദമായെന്നും പറഞ്ഞ് മറ്റെന്തെങ്കിലും ചെയ്തു തുടങ്ങും.2ഓർമ്മയാണ് പിടിക്കപ്പെടാത്ത ഒരേയൊരു കുറ്റവാളി ഓർമ്മ കൊണ്ടല്ലാതെ ഒരു കൊലയും നടന്നിട്ടില്ല ഒരു കള്ളനും രാത്രി...

കാണാതായ പേരുകളെ തിരഞ്ഞ്

രാഹുൽ മണപ്പാട്ട്തെക്കേപ്പുരയിലെ സഹോദരൻ അയ്യപ്പൻ ഞങ്ങളുടെ കോളനിയിലെ കള്ളുകുടിയനായിരുന്നു. ഞങ്ങളെല്ലാവരും അയ്യപ്പന്റെ കള്ളുകുടിയെ ഉപദേശിച്ച് നന്നാക്കാൻ ഒരുമ്പെട്ടിറങ്ങി. എന്ത് ചെയ്യാൻ പന്തിഭോജനത്തെ കുറിച്ച് പറഞ്ഞ് വെളിവില്ലാതാക്കി ഞങ്ങളെ തിരിച്ചയച്ചു.സോഷ്യലിസം പറഞ്ഞ് നാട് നന്നാക്കാനിറങ്ങിയ ശങ്കരന്റെ, ചെറുമകന്റെ പേരിടൽ ചടങ്ങിന് അതിഥിതിയായി വന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോറ്റ ശ്രീനാരായണ ഗുരുവായിരുന്നു. അദ്ദേഹത്തിന്റെ മഹനീയ സാന്നിധ്യത്തിൽ എല്ലാവരും ഉറക്കെയുറക്കെ വാലാട്ടുന്ന പേര് വിളിച്ചു....എല്ലാ വെള്ളിയാഴ്ച്ചയും കക്കാനിറങ്ങുന്ന അയ്യങ്കാളിയെ...

മല കയറുന്നവർ

എസ്. രാഹുൽമല ഇടവഴി തേടി വന്ന സംഘത്തെ പിടിച്ചു കയറ്റുന്നുകുറേ പെണ്ണുങ്ങൾ ആണുങ്ങൾ പെണ്ണാണുങ്ങൾ ആൺപെണ്ണുങ്ങൾ കൂട്ടത്തിൽചാടി വീഴുന്നു മുന്നിലേക്ക് ഒരു 'കുല'സ്ത്രീനില്പ്പിന്റെ ആഴമറിയാതെ ഒരു തൊലിയിൽ ചവിട്ടി അവൾ കൊ ക്ക യി ലേ ക്ക് . .ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

ഫൈസല്‍ ബാവയുടെ ‘ഭൂപടത്തിന്റെ പാട്’ പ്രകാശനത്തിന്

ഫൈസല്‍ ബാവയുടെ 'ഭൂപടത്തിന്റെ പാട്' എന്ന കവിതാ സമാഹാരത്തിന്റ പ്രകാശനം തൃശ്ശൂര്‍ സാഹിത്യഅക്കാദമി വൈലോപ്പിള്ളി ഹാളില്‍ വെച്ച് നടക്കും. ഏപ്രില്‍ 14 ഞായറാഴ്ച മൂന്നുമണിക്കാണ് പ്രകാശനം നടക്കുക. വി.കെ. ശ്രീരാമന്‍, ഷൗക്കത്ത്, പി.പി....
spot_imgspot_img