ബത്തേരി സെന്റ് മേരീസ് കോളേജില്‍ സെമിനാര്‍ സംഘടിപ്പിച്ചു

0
721

സുൽത്താൻ ബത്തേരി: സെന്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരി, പി ജി ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ “അവതരണ ശൈലിയിലെ വൈവിധ്യങ്ങൾ: ഭാഷ വിവിധ താളുകളിൽ “എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.ഷേബ എം. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത കവിയും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ.ജിത്തു തമ്പുരാൻ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. യോഗത്തിൽ ഡോ. ഗീത ജോർജ്, ഇർഫാൻ അലി, അദ്ധ്യാപകരായ അശ്വനി ആർ.ജീവൻ, അമൃത കെ.ആർ എന്നിവർ സംസാരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here