Homeസാഹിത്യം

സാഹിത്യം

പതിനൊന്നാമത് ബിസിവി കവിതാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

നെടുമങ്ങാട്: പതിനൊന്നാമത് ബിസിവി കവിതാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2014 മുതല്‍ പ്രസിദ്ധീകരിച്ച കൃതികളാണ് പരിഗണിക്കുക. 5001 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. രചനകള്‍ ഡിസംബര്‍ 25-ന് മുമ്പ് ലഭിക്കണം. പിഎസ്...

‘മരിക്കാത്ത കുഞ്ഞിക്ക’ 29 ന്

കോഴിക്കോട്: മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള ഓര്‍മയായിട്ട് ഒക്ടോബര്‍ 27 ന് ഒരു വര്‍ഷം തികയുകയാണ്. 'മരിക്കാത്ത കുഞ്ഞിക്ക' എന്ന പേരില്‍ കുഞ്ഞിക്കയെ കോഴിക്കോട് അനുസ്മരിക്കുന്നു. കോഴിക്കോട് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ കുഞ്ഞിക്കയുടെ...

നോക്കൂ…

ബിനേഷ് ചേമഞ്ചേരിപൂക്കളുപേക്ഷിച്ച ഘടികാരസൂചികൾ വെയിൽപ്പക്ഷികൾ കൊത്തിയെടുത്ത് നിഴൽച്ചിത്രങ്ങളിൽ തുന്നിപ്പിടിപ്പിക്കുന്നത് നോക്കൂ..!ചാമ്പമരച്ചുവട്ടിൽ അറവുമൃഗത്തിന്റെ രണ്ടു ചോരച്ച കണ്ണുകൾ ഉറുമ്പുകളുടെ ഒത്തൊരുമയെക്കുറിച്ച് ആശ്ചര്യപ്പെടുന്നത് നോക്കൂ..!കരിയിലകളുടെ കാതിൽ ചിതൽ മഞ്ഞച്ച ചുണ്ടുകൾ കൊണ്ടു മണൽ കാവ്യങ്ങളെഴുതുന്നത് നോക്കൂ..!ഇന്നലെകളെ ശവക്കച്ച പുതപ്പിച്ച് മറവികളുടെ തണ്ടിലേറ്റി അമാലൻമാർ നടന്നു നീങ്ങുന്നത് നോക്കൂ..!സ്വയം മുഖം...

ആറു പ്രണയ കവിതകൾ

കവിത മുനീർ അഗ്രഗാമിഎട്ടാമത്തെ കടൽഎന്റെ ഉള്ളിൽ എട്ടു കടലുകളുണ്ട് എഴെണ്ണത്തിൽ നീ ഒറ്റയ്ക്ക് സഞ്ചരിച്ചാലും ഏട്ടാമത്തെതിൽ ഞാനില്ലാതെ നിനക്ക് സഞ്ചരിക്കാൻ സാദ്ധ്യമല്ല. കാരണം അതിലെ ജലം ഞാൻ ജലത്തിന്റെ ഇളക്കം നീ.ഒരിക്കൽ ഇറങ്ങിയാൽ നനവുമാറാത്ത സ്പർശനത്തിൽ നാം രണ്ടു പേരും ആദ്യത്തെ തിരയുടെ ആദ്യത്തെ വിരലുകൾ പിടിച്ച് രണ്ടു...

ചുള്ളിക്കാട്: പുതു തലമുറ പറയുന്നു

തന്റെ കവിതകള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കരുതെന്ന ആവശ്യവുമായി രംഗത്ത് എത്തിയ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസ്താവനയോട് സമ്മിശ്ര പ്രതികരണം. പ്രതികരണങ്ങളോട് യുവസമൂഹം പ്രതികരിക്കുന്നു.ശരണ്യ. എംവിദ്യാഭ്യാസം കച്ചവടമാകുന്ന കാലത്ത് എന്റെ കവിത സ്കൂളുകളിൽ പഠിപ്പിക്കരുതെന്നും, പാഠ്യപദ്ധതിയിൽ നിന്നും...

ഞാൻ സാധുവായതങ്ങനെയാണ്

അജീഷ് മാത്യു കറുകയിൽ സാധുവായ മനുഷ്യനെ അസാധുവാക്കുന്ന യന്ത്രവുമായാണ് അപ്പൻ അന്നു രാത്രിയിൽ വീട്ടിലെത്തിയത്. ഞങ്ങൾ കുട്ടികൾ അത്ഭുതം കൂറി ! സാധുവായ മനുഷ്യരെ എങ്ങനെ അസാധുവാക്കാം നീയല്ല എന്റെയപ്പൻ, ഞാനാണ് നിന്റെ അപ്പൻ കുട്ടികളുടെ സംശയത്തെ...

പ്രണയിക്കുമ്പോൾ

സുനിത ഗണേഷ്പ്രണയിക്കാനായി നിങ്ങൾ ഒരു എലിയെ തിരഞ്ഞെടുക്കരുത്. നിങ്ങൾക്ക് മാളത്തിനകത്തെ ഇരുട്ടു മാത്രമേ കാണാൻ കഴിയൂ. പ്രണയിക്കാനായി നിങ്ങൾ ഒരു തവളയെ കണ്ടുപിടിക്കരുത്. ആഴമുള്ള കിണറ്റിൽ ഇറ്റു വെള്ളത്തിനായി നിങ്ങൾ ദാഹിക്കും. നിങ്ങൾ ഒരു എട്ടുകാലിയുമായി പ്രണയത്തിലാവരുത്. നിലപാടുകൾ അത് കാലിൽ നിന്നും കാലിലേക്ക് മാറ്റിക്കൊണ്ടിരിക്കും. ഒരു ഞണ്ടിനെ പ്രണയിക്കുകയേ ചെയ്യരുത്. അതു നിങ്ങളെ...

ഭൂപടം

സുവിൻ വി എംഹിസ്റ്ററി ക്ലാസ്സിൽ ലോകഭൂപടം ചുവരിൽ തൂക്കിയിട്ട് ടീച്ചറ് പറഞ്ഞു നമ്മളെ ഈ ഭൂമിയെ പരത്തി വെച്ചാൽ ഇതുപോലിണ്ടാവും.. കൊള്ളാം..കൊള്ളാം.. ടീച്ചറെ, നമ്മൾ ഇതിൽ എവിടെയായിരിക്കും? ടീച്ചറൊന്നു പതറി ഇന്ത്യയെന്ന് പറയണോ? ഇവിടെയാണ്‌ നാമെന്ന് ഇന്ന് പറഞ്ഞാൽ ചിലപ്പോ നാളെ അവര് പറയില്ലേ ഈ ടീച്ചർക്കൊന്നും അറിയില്ലെന്ന്..! എങ്കിലും ടീച്ചർ ഇന്ത്യയ്ക്ക്...

രേഖ

സൈഫുദ്ദീൻ തൈക്കണ്ടിവാർദ്ധക്യകാല പെൻഷന് പോയപ്പോഴാണ് അസൈനാര് ആ ചോദ്യം ആദ്യമായി നേരിട്ടത് .. നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ ?ഇതെന്ത് "കുദറത്ത് '' എന്ത് ഹലാക്കിന്റെ ചോദ്യമാ ഈ പഹയൻ ചോദിക്കുന്നത് - എന്ന് ആദ്യം അരിശം ഇരച്ച് കയറി.വയസ്സായതല്ലെ .. വയ്യാണ്ടായില്ലെ . വയറ് നിറയണ്ടെ ഉണ്ടാക്കി വിട്ടവരൊക്കെ വിട്ട്...

ആണെഴുത്തിന്റെ സമകാലിക ബദ്ധപ്പാടുകൾ

എം. ബഷീർ ആണുങ്ങൾ എഴുതാനിരിക്കുമ്പോൾ എന്തെല്ലാം ബദ്ധപ്പാടുകളാണല്ലേ പെട്ടന്നൊരു മഴപെയ്യുന്നു എന്ന് കരുതുക ചോരുന്ന വീടാണ്‌ വെള്ളത്തുള്ളികൾ ഇറ്റിവീണ് മഷിയിളകും കടലാസ് കുതിരും ഉള്ളിൽ വരച്ച ബിംബങ്ങളൊക്കെ ഉടഞ്ഞുപോകും മലയിളകുന്ന കാറ്റാണ് പുറത്തെന്ന് കരുതുക പൊടുന്നനെ വീടിന്റെ നെറുകയിലേക്ക് ആടിയുലയുന്ന തെങ്ങിനെയോർത്ത് നെഞ്ചുപൊട്ടും അതെങ്ങാനും വീണാലെന്തായിരിക്കും എന്ന ചിന്തയിൽ മഴപോലെ വിയർക്കും അപ്പൊ തന്നെ എഴുത്തുനിർത്തി ചാടിയെഴുന്നേൽക്കുംപെട്ടെന്ന്...
spot_imgspot_img