സുവിൻ വി എം
ഹിസ്റ്ററി ക്ലാസ്സിൽ
ലോകഭൂപടം
ചുവരിൽ തൂക്കിയിട്ട്
ടീച്ചറ് പറഞ്ഞു
നമ്മളെ ഈ ഭൂമിയെ പരത്തി
വെച്ചാൽ ഇതുപോലിണ്ടാവും..
കൊള്ളാം..കൊള്ളാം..
ടീച്ചറെ, നമ്മൾ ഇതിൽ എവിടെയായിരിക്കും?
ടീച്ചറൊന്നു പതറി
ഇന്ത്യയെന്ന് പറയണോ?
ഇവിടെയാണ് നാമെന്ന്
ഇന്ന് പറഞ്ഞാൽ ചിലപ്പോ
നാളെ അവര് പറയില്ലേ
ഈ ടീച്ചർക്കൊന്നും അറിയില്ലെന്ന്..!
എങ്കിലും ടീച്ചർ ഇന്ത്യയ്ക്ക് നേരെ
വിരൽ ചൂണ്ടി..
രാവിലത്തെ അസംബ്ലിയിൽ
പ്രതിജ്ഞ ചൊല്ലി കൊടുക്കുമ്പോൾ
ഏറ്റ് പറയാൻ നമ്മുടെ കുട്ടികൾ
തമ്മിൽതമ്മിൽ നോക്കാതിരിക്കാനെങ്കിലും,
അവർ പഠിക്കട്ടെ, വരയ്ക്കാൻ,
ഇത് നിങ്ങളുടെ രാജ്യമല്ലെന്ന് പറയുന്നവരോട്
നിങ്ങളുടേതാണോ എന്ന് തിരിച്ചു ചോദിക്കുമ്പോൾ
അവരുടെ ഇന്ത്യ ലോക ഭൂപടത്തിൽ ചിരിക്കട്ടെ…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in, 9048906827