ജയസൂര്യയെ നായകനാക്കി ലില്ലി ഫെയിം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന അന്വേഷണം” ജനുവരി 31 ന് പ്രദര്‍ശനത്തിനെത്തുന്നു.
ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, എ വി അനൂപ്, സി വി സാരഥി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ശ്രുതി രാമചന്ദ്രൻ നായികയാവുന്നു.
ലാൽ, വിജയ് ബാബു, ശ്രീകാന്ത് മുരളി, നന്ദു, ഷാജൂ ശ്രീധർ, ജയ് വിഷ്ണു, മാസ്റ്റർ അശുധോഷ്,ലിയോണ,ലെന ബേബി ജെസ്സ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
അരവിന്ദ് പത്രപ്രവർത്തകനാണ്. കൊച്ചി നഗരത്തിലെ പ്രശസ്ത ചാനലിലെ ക്രിയേറ്റീവ് ഹെഡാണ്. ഭാര്യ കവിത.രണ്ടു കുട്ടികളുമുണ്ട്. പ്രണയിച്ച് വിവാഹിതരായ ഇവർ പാലക്കാട് നിന്നും ജോലിയുമായി ബന്ധപ്പെട്ട് കൊച്ചിലെത്തിവരാണ്.
ഗൗതം. സൂപ്പർ സ്പെഷാലിറ്റിയിലെ പ്രമുഖ ഡോക്ടറാണ്. അരവിന്ദന്റെ ആത്മമിത്രമാണ്. ഇരുവരും കോളേജിൽ ഒരുമിച്ചുണ്ടായിരുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ അരവിന്ദന് ഗൗതമിനെ കാണേണ്ടി വരുന്നു. തുടർന്ന് ഇരുവരുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവ ബഹുലമായ മൂഹൂർത്തങ്ങളാണ് ഈ ഫാമിലി ത്രില്ലർ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
അരവിന്ദായി ജയസൂര്യയും ഗൗതമായി വിജയ് ബാബുവും കവിതയായി ശ്രുതി രാമചന്ദ്രനും അഭിനയിക്കുന്നു. മക്കളായി മാസ്റ്റർ അശുധോഷും ബേബി ജെസ്സും അഭിനയിക്കുന്നു.
രാൻസിസ് തോമസ്സിന്റെ കഥയ്ക്ക് സലിൽ ശങ്കരൻ, രഞ്ജീത്ത് കമല ശങ്കർ, ഫ്രാൻസിസ് തോമസ്സ് എന്നിവർ ചേർന്ന് തിരക്കഥയെഴുതുന്നു. സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സംഗീതം-ജെയ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രേം ലാൽ കെ കെ, ലൈൻ പ്രൊഡ്യൂസർ-ദിലീപ് എടപ്പറ്റ, പ്രൊഡക്ഷൻ ഡിസൈനർ-ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി കെ, ഷൈൻ സി സി, കല-ജയൻ ക്രയോൺ, മേക്കപ്പ്-രഞ്ജിത്ത്, വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ, സ്റ്റിൽസ്-വിഷ്ണു എസ് രാജൻ, പരസ്യകല-ഓൾഡ് മങ്ക്, അസോസിയേറ്റ് ഡയറക്ടർ-അജിത്ത് മാമ്പുള്ളി, സേതുനാഥ് പത്മകുമാർ, അസിസ്റ്റന്റ് ഡയറക്ടർ-അരുൺ ഉടുമ്പൻചോല, വിനേഷ് വിശ്വനാഥ് ,പ്രൊഡ്കഷൻ എക്സിക്യൂട്ടീവ്-ജെമീഷ് ജോസ്, റിനോയ് ചന്ദ്രൻ, വാർത്ത പ്രചരണം- എ എസ് ദിനേശ്.