Homeസാഹിത്യം
സാഹിത്യം
നിന്നെ കാണാൻ തോന്നുമ്പോൾ
ജുനൈദ് അബൂബക്കര്‍നീ കൂടെയില്ലാത്തസമയത്താണ്
നിന്നെ കൂടുതൽ കാണണമെന്ന് തോന്നുന്നത്അതിനെന്തുചെയ്യുമെന്നോർത്ത്, നിന്നെക്കാണാൻ
ഒറ്റയ്ക്കിരുന്ന് വർത്തമാനം പറയാൻ
ഏതെങ്കിലുമൊരു കടൽത്തീരത്തേക്ക്
ഞാനെന്റെയുള്ളിൽ നിന്നിറങ്ങിയിറങ്ങിപ്പോകുംനീയവിടെക്കാണില്ലന്നെനിക്കുറപ്പാണ്
ഞാനവിടെയുണ്ടെന്ന് നിനക്കുമറിയില്ലല്ലോഇതൊക്കെയോർത്തോർത്തിരിക്കുമ്പോൾ
കടലിൽ നിന്ന് നിന്റെ മുഖമുള്ളൊരു
മത്സ്യകന്യക കയറിവന്ന് വെയിൽകായുംനനഞ്ഞ ചുരുണ്ട തലമുടിയുണക്കാൻ
കൈകൾകൊണ്ട് കോതിക്കൊണ്ടേയിരിക്കുംതമ്മിൽ പരിചയമില്ലാത്തവരെപ്പോലെ
ഞങ്ങൾ രണ്ടുവഴിക്ക് കണ്ണുകൾ പായിക്കുംഅവളവിടെയുണ്ടോയെന്ന്...
നീയാണ് കാരണം
സലാം ഒളവട്ടൂര്‍നീ
പെയ്തിട്ടു പോയ
പുഞ്ചിരിയാണെന്‍റെ
കിനാവിന്‍റെ പുഴ
നിറച്ചൊഴുക്കിയത്നീ
അയച്ച
കല്യാണക്കുറിയാണെന്‍റെ
ഉള്ളിന്‍റെയുള്ളിലൊരു
ഇരമ്പുന്ന സാഗരം
പണിതിട്ട് പോയത്നീ
തന്നയോര്‍മകാളാണെന്‍റെ
ഏകാന്തതയുടെ തീരത്തെ
തിരയടിച്ചുണര്‍ത്തിയത്നീ
മറന്ന വാക്കാണെന്‍റെ
മോഹ പക്ഷികളാകാശം
തൊടാതെയിറങ്ങി...
പതിനൊന്നാമത് ബിസിവി കവിതാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു
നെടുമങ്ങാട്: പതിനൊന്നാമത് ബിസിവി കവിതാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2014 മുതല്‍ പ്രസിദ്ധീകരിച്ച കൃതികളാണ് പരിഗണിക്കുക. 5001 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. രചനകള്‍ ഡിസംബര്‍ 25-ന് മുമ്പ് ലഭിക്കണം. പിഎസ്...
ഇത്ര മാത്രം
കവിത ഹരീന്ദ്രൻ പോറ്റികണ്ണിലെ കൗതുകം തൊട്ടു-
ള്ളിലെ കവിത വരെ
കയ്യിലെ മഞ്ചാടി മുതല്‍
കടലോളമെത്തിയ കനവ് വരെ.നീ പോയപ്പോ കൂടെ
കൊണ്ട് പോയത്
ഇത്ര മാത്രം.ഇത്ര മാത്രമായിരുന്നു
ഞാന്‍
അതറിഞ്ഞത് നീ മാത്രവും.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും...
ഫസ്ഫരി സ്മാരക അവാർഡ് മലയാളം സർവ്വകലാശാല മാഗസിന്
ഫിനിക്സ് ഫൗണ്ടേഷൻ കേരളത്തിലെ മികച്ച കോളേജ് മാഗസിനായി ഏർപ്പെടുത്തിയ ഫസ്ഫരി സ്മാരക കോളേജ് മാഗസിൻ അവാർഡ് മലയാളം സർവ്വകലാശാല മാഗസിന്. മലയാളം സർവ്വകലാശാല 2016-17 അധ്യയന വർഷം പുറത്തിറക്കിയ "കുട്ട്യോനെ അലാഴിക്ക് പോണ്ടാട്ടാ...
”പ്രകൃതിവേട്ടയുടെ ബാക്കിപത്രമാണ് പ്രളയം…”
ബിലാൽ ശിബിലിമഹാപ്രളയത്തിൽ നിന്ന് അതിജീവനം നടന്നെങ്കിലും, ഒന്നും നമ്മൾ അതിൽ നിന്ന് പഠിച്ചിട്ടില്ല. പ്രകൃതിയോട് നമ്മൾ കാണിച്ച ക്രൂരതകളുടെ മറുപടിയാണ് പ്രളയം. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഒന്നാം ദിവസം നടന്ന 'പ്രളയാനന്തരം -...
പാപിയുടെ മുഖം
നിസാം ചാവക്കാട്ചുവപ്പ് വറ്റിപ്പോയപ്പോള്‍
ഇരുണ്ട് പോയ ഒരു മാനമുണ്ട്
പാപിയുടെ മുഖത്ത്
പൊറുക്കലിന്റെ
അമ്പിളിയൊളിയെ കാത്തിരുന്ന്
പാപ ഭാരത്താല്‍
പേടിയുടെ വിയര്‍പ്പില്‍
ചോരപ്പൊടി ഇറ്റിവീണ്
അനുനിമിഷം കരുവാളിക്കുന്ന മുഖം.
വിയര്‍ക്കാന്‍ ഉള്ളില്‍
നീരുപോലുമില്ലാത്ത മുഖം.
ഒറ്റുകൊടുത്ത സംസ്‌കാരത്തിലേക്ക്
തിരികെ നടക്കുന്നതെങ്ങനെയെന്ന്
ആലോചിക്കുന്ന മുഖം.
നോട്ടങ്ങളുടെ അഗ്രബിന്ദുവെന്ന
ശിക്ഷയുടെ കൊടൂരതയില്‍ നിന്ന്
തൂവാലകൊണ്ട് മറച്ചുവെക്കുകയാണ് ഈ മുഖത്തെ
കഴുത്ത്...
ബി.സി.വി. കവിതാ പുരസ്കാരം 2018 എം ജീവേഷിന്
പതിനൊന്നാമത് ബി.സി.വി. കവിതാ പുരസ്കാരം എം ജീവേഷിന്റെ 'മുക്കുവനെ തിരയുന്ന മീൻക്കുഞ്ഞുങ്ങൾ' എന്ന കാവ്യസമാഹാരത്തിന്. അയ്യായിരത്തിയൊന്നു രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. ജനുവരി 11ന് നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് ഡോ....
തണലല്ല ഇലകളുടെ മഷി
അശോകന്‍ മറയൂര്‍നിന്നെയറിയിക്കാതെ
ഒച്ചയുണ്ടാക്കാതെ
തടങ്ങളിലെല്ലാം പോയിരുന്നു.●
ഇലകളിലിരുന്ന്
കറുത്തമഷി ചിതറിക്കിടക്കുന്ന
മരത്തിനടിയിൽ കുറച്ചുനേരം ഒന്നിരുന്നു.●
അടുത്തായൊരുമരം.
പൂക്കളെല്ലാം തറയിൽ
വിതറിക്കിടക്കുന്നു
അതിനു മീതേ കൊഴിഞ്ഞു വീഴും
ഇലകൾ ഓള മുണ്ടാക്കിക്കൊണ്ടിരുന്നു.●
നടുരാത്രി തിരികെ വീട്ടിലെത്തി
ആ ചൂടു മാറും മുമ്പ്
നിനക്കൊരു കത്തെഴുതി
സൂക്ഷിച്ചു .
എഴുതിക്കൊണ്ടിരിക്കെ ആ കത്ത്
എന്റെ ശബ്ദത്തിൽ
കൂടെ സംസാരിച്ചുകൊണ്ടിരുന്നു.
ആ കത്തിനി...
യൂസ്ഡ് ബുക്ക് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു
കോഴിക്കോട്: എന്റെബുക്ക്.കോം - ദി യൂസ്ഡ് ബുക്ക് സ്‌റ്റോറിന്റെ നേതൃത്വത്തില്‍ യൂസ്ഡ് ബുക്ക് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു. പോലീസ് ക്ലബ് ഹാളില്‍ വെച്ച് ഡിസംബര്‍ 11 മുതല്‍ 20 വരെയാണ് ഫെസ്റ്റ് നടക്കുന്നത്. പുസ്തക...


