Homeസാഹിത്യം
സാഹിത്യം
മഴ മറന്ന കുടകൾ
തസ്മിൻ ശിഹാബ്മൂന്ന് മടക്കുള്ള കുട
ബാഗിൽ നിന്നെടുത്ത്
മഴയിലേക്കിറങ്ങുമ്പോൾ
ഒന്നിച്ചു നനയാതെ പോയ മഴ
അകലെയെവിടെയോ
നീല ഞരമ്പുള്ള ഓർമ്മകൾ
തിരയുകയാവാം,
ഇലത്തുമ്പിലിരുന്ന്
തുലാവർഷം
പനിക്കോളിലൊരു
കടൽ കാണുകയാവാം
കനൽ മൂടിയ ആകാശം
വേർപ്പിറ്റിത്തളർന്ന്
മഴക്കവിതക്കൊരു
വഴിയൊരുക്കുകയാവാം,
ചോരത്തിളപ്പിൽ
മടുത്ത കളിയിൽ
കുട മറന്ന വഴിതേടി
അലയുകയാവാം
ചൂടൻ രസങ്ങൾ
മഴയിൽ പതുങ്ങുകയാവാം,
ചേമ്പില ചൂടിയ പുതുമഴയിൽ
വില്ലൊടിഞ്ഞ മോഹങ്ങൾ
നരച്ച കാവലായ്
കിതയ്ക്കുകയാവാം,
എങ്കിലും
ഓരോ കുടവട്ടത്തിലും
വെയിലിലേക്കുള്ള...
ചിലപ്പതികാരം സ്മരണയിൽ മതിലകം
കൊടുങ്ങല്ലൂർ: തമിഴ് ഇതിഹാസ കാവ്യമായ 'ചിലപ്പതികാരം' രചിച്ചതെന്ന് അനുമാനിക്കുന്ന മതിലകത്ത് ചങ്ങാതിക്കൂട്ടം കലാസാഹിത്യ സമിതി കാവ്യോത്സവം സംഘടിപ്പിച്ചു. നാട്ടിലെ മൺമറഞ്ഞ കവികളുടെ രചനകൾ ആലപിച്ചാണ് പരിപാടിക്ക് തുടക്കമായത്. വിവിധ തലങ്ങളിലുള്ള നൂറോളം കവികൾ...
രാക്കവിതക്കൂട്ടം, ഒന്നാം വാർഷികാഘോഷവും പുസ്തക പ്രകാശനവും
രാക്കവിതക്കൂട്ടത്തിന്റെ ഒന്നാം വാർഷിക ആഘോഷവും, ഒപ്പം 67 കവികളുടെ കവിതകൾ അടങ്ങിയ കവിതാ സമാഹാരത്തിന്റെ പ്രകാശനവും നാളെ ( ജൂൺ 12) നടക്കും. കേരള സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന പരിപാടിയ്ക്ക് അനുബന്ധമായി...
രേഖ
സൈഫുദ്ദീൻ തൈക്കണ്ടിവാർദ്ധക്യകാല പെൻഷന്
പോയപ്പോഴാണ്
അസൈനാര് ആ ചോദ്യം
ആദ്യമായി നേരിട്ടത് ..
നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ ?ഇതെന്ത് "കുദറത്ത് ''
എന്ത് ഹലാക്കിന്റെ ചോദ്യമാ
ഈ പഹയൻ ചോദിക്കുന്നത് -
എന്ന് ആദ്യം അരിശം ഇരച്ച് കയറി.വയസ്സായതല്ലെ ..
വയ്യാണ്ടായില്ലെ .
വയറ് നിറയണ്ടെ
ഉണ്ടാക്കി വിട്ടവരൊക്കെ
വിട്ട്...
വിപരീതങ്ങളുടെ ഐക്യവും സമരവും പ്രണയത്തിൽ
കവിത
എം. സി. സന്ദീപ്പാതിവഴിയിൽ പ്രണയം നഷ്ടപ്പെട്ട
ആണുങ്ങൾ പിന്നീടെന്തായിരിക്കും ചെയ്യുകയ്യെന്നോർത്തിട്ടുണ്ടോ...?!ഉറപ്പുള്ളടുത്ത കൊമ്പിലേയ്ക്കൊരു വാനരച്ചാട്ടം നടത്തി തലമാന്തി ഊറിച്ചിരിയ്ക്കും ചിലർ.പ്രതികാരത്തിന്റെ മുനമൂർച്ചകൾ
അവളുടെ അടിവയറ്റിലേയ്ക്ക് തിരിച്ചിറക്കും
അതും പോരാതെ,
ഉള്ളും ഉടലും പൊള്ളിച്ചടർത്തും ചിലർ.വേറെ ചിലരവളുടെ സ്വഭാവ സർട്ടിഫിക്കറ്റ്
തയ്യാറാക്കിയതിൽ
മറുകിന്റെയെണ്ണം, തുടയളവ്,...
ബിജു കാഞ്ഞങ്ങാടിന്റെ ‘ഉള്ളനക്കങ്ങൾ’ പ്രകാശനം
കാഞ്ഞങ്ങാട് : ബിജു കാഞ്ഞങ്ങാടിന്റെ ഉള്ളനക്കങ്ങൾ കവിതാ സമാഹാരം പ്രകാശനം ചെയ്യുന്നു. 16 വെള്ളി കാഞ്ഞങ്ങാട് കാവ്യലോസവത്തിൽ വെച്ചാണ് പ്രകാശനം. വി കെ ശ്രീരാമൻ ആണ് പ്രകാശനം നിവഹിക്കുന്നത്.
ചെമന്ന പൂക്കൾ
സ്മിത ഒറ്റക്കൽചില പൂക്കൾ
അങ്ങനെയാണ്.ചോന്ന് ചോന്ന്
തിളങ്ങി
തീക്കനൽ
പോലെ ജ്വലിക്കുന്ന
മുരിക്ക്.ഒരു പക്ഷേ
പണ്ടെങ്ങോ
ചിതയുടെ
കാവൽ നിന്നിരിക്കാം.തീവിഴുങ്ങി പക്ഷി
കൂടുകൂട്ടാൻ
തേടിനടന്ന
ചില്ലകളാകാം.അന്തിച്ചോപ്പ് വാരിക്കുടിച്ച്
വെറുതെ ചിരിച്ചതാകാം.ഒരു പക്ഷേ ഉള്ളിലെ
കിതപ്പെല്ലാം ഉറഞ്ഞ
ശിലാ തൈലം
വേരിലൂടെ
തീയായ്
പടർന്ന്
ശിഖരങ്ങളിലെ
സുന്ദര പുഷ്പങ്ങളായി
വിടർന്നടർന്നതുമാകാം.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in
കോർത്തുവെച്ച മഴനൂലുകൾ…
കറിവെച്ചു വെച്ച
മൺചട്ടി മേലെയും,
ഊതിയൂതി പതം വന്ന
അടുപ്പിലേക്കും,
കഴുകി കമിഴ്ത്തിവെച്ച
നിറം മങ്ങിയ പാത്രങ്ങളിലും,
ഓലമേഞ്ഞ
ഒറ്റമുറി വീടിന്റെ
മൂലയിൽ ചാരിയ തഴപ്പായിലേക്കും
ഇറ്റു വീഴുന്ന മഴത്തുള്ളികളോരോന്നും
കോർത്തുവെച്ചതുപോലെ.. !ഇടവപ്പാതിയിൽ...
ആൽത്തണൽ
സ്മിത ഒറ്റക്കൽപാതവക്കിലെ
അരയാൽ വിജനത
ഇഷ്ടപ്പെടുന്നില്ല......വിരുന്നു വന്നതാണെങ്കിലും
ദേശാടനക്കിളി
തിരിച്ചറിവിൽ
പരാതികളുടെ കൊടും ചൂടിലും
കൃഷ്ണവേണുവിൽ
ലയിച്ചിരുന്നു.....
ഒരിക്കലും പരിഭവിക്കാത്ത
ആലിലക്കാറ്റ് രുചിച്ച്
യാത്ര മറന്നിരിക്കാം....ജിവിത ഭാണ്ഡം
ജഢാരൂപ വേരിൽ
നിശബ്ദം താങ്ങി വെച്ച
യാത്രികൻ.....
സങ്കടങ്ങൾ
ബോധി തണലിൽ വച്ച്
പ്രാർത്ഥനാനിരതരമായി....എവിടെയൊക്കയോ
വച്ച് ഒറ്റപ്പെട്ടവൻ
അരയാൽ ചുറ്റിൽ
ഈശ്വരനെത്തേടി.....പ്രണയം പൂത്തുലഞ്ഞ
വസന്തങ്ങൾക്ക് ആൽത്തറ
തണൽ മെത്ത ഒരുക്കുന്നു....വിസ്മയങ്ങളിൽ ആകാശവും
ഭൂമിയും മത്സരിക്കുമ്പോൾ
അനുഭവങ്ങൾ മണ്ണിലേക്കെഴുതിയിട്ട്
അതികായകനായി
അരയാൽ.....ജീർണതകൾ...
അക്കിത്തത്തിന് ജ്ഞാനപീഠം
സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനയുടെ അടിസ്ഥാനത്തിൽ അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം. പതിനൊന്ന് ലക്ഷം രൂപയും സരസ്വതി ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. 2017 ൽ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകളും എഴുത്തച്ഛൻ...


