ടാഗോര്‍ സ്മരണ ഭാരത് ഭവനില്‍ നടന്നു

0
233
തിരുവനന്തപുരം : കവി, തത്ത്വ ചിന്തകന്‍‍, ദൃശ്യ കലാകാരന്‍‍, കഥാകൃത്ത്, നാടക കൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹികപരിഷ്കര്‍ത്താവ് തുടങ്ങിയ നിലകളില്‍ തന്‍റെ പ്രതിഭ തെളിയിക്കുകയും ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും പുതുരൂപം നല്‍കുകയും ചെയ്ത രബീന്ദ്രനാഥ് ടാഗോറിന്‍റെ 78ാം ചരമവാര്‍ഷിക അനുസ്മരണം ഭാരത് ഭവനില്‍ നടന്നു. ജിജി തോംസണ്‍, പ്രമോദ് പയ്യന്നൂര്‍, പി.നാരായണക്കുറുപ്പ്, പ്രേമ ജയകുമാര്‍, അബ്രദിതബാനര്‍ജി, കെ.എന്‍. മധുസൂദനന്‍ പിള്ള, റോബിന്‍ സേവ്യര്‍, ഗീത നായര്‍, കെ.വി.രാജശേഖരന്‍, തുമ്പമണ്‍ തങ്കപ്പന്‍ തുടങ്ങിയവര്‍ അനുസ്മരണ ഭാഷണം നടത്തി. ഇതോടൊപ്പം കെ.സി.അജയ കുമാറിന്‍റെ ടാഗോര്‍ എന്ന നോവലിന്‍റെ പ്രകാശനവും നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here