ആശയത്തിനുവേണ്ടി കലഹിക്കുന്ന കലാകാരൻ

2
226
ലേഖനം
 
ഫൈസൽ ബാവ
മനുഷ്യരൂപത്തിന് വലിയ അഭിരുചിയുണ്ട് എന്ന് വിശ്വസിക്കുകയും വിചിത്രവും അസാധാരണവുമായ പെയിന്റിങ്ങുകളിലൂടെ സൗന്ദര്യം, സ്ഥിരത, മാനസികാരോഗ്യം എന്നിവ തിരയുന്ന കല നിർമ്മിക്കുകയും ചെയ്യുന്ന കലാകാരനാണ് ബെൽജിയത്തിൽ നിന്നുള്ള ബാർട്ട് ഹൈലൻ (Bart Heijlen). സൗന്ദര്യം, സ്ഥിരത, മാനസികാരോഗ്യം എന്നിവയ്‌ക്കായുള്ള തിരയലാണ് തന്റെ കലയെന്ന് അദ്ദേഹം പറയുന്നു. പരമ്പരാഗത പെയിന്റിങ്ങിന്റെ പുനരുപയോഗം അദ്ദേഹത്തിന്റെ സൃഷ്ടികളിൽ കാണാം. എന്നാൽ ആ മേച്ചിൽപ്പുറത്തിന് ഒരു തരത്തിലുമുള്ള നൊസ്റ്റാൾജിയയും, ചരിത്രത്തിന്റെ ഒരു രുചിയും ഇല്ലാതെ തന്റെതായ ഒരു ശൈലിയിലേക്ക് കൊണ്ടുവരുമ്പോൾ കണക്കുകൾ വിചിത്രവും തിരിച്ചറിയാവുന്നതും സ്വയം ഏറ്റുമുട്ടുന്നതുമായി മാറുന്നു. സാർവത്രികമായി മനുഷ്യനെന്ന ആശയത്തിനുവേണ്ടി കലഹിക്കുന്നവരാണ് കലാകാരന്മാർ.
“കൃത്യതയോടെയുള്ള ഒരു ദർശനം എനിക്കുണ്ട്, സത്യത്തിൽ ഞാൻ സ്ഥാപനവൽക്കരിക്കപ്പെട്ട സമകാലികരെ ഇറക്കുമതി ചെയ്യുന്നില്ല” എന്ന് അദ്ദേഹം തന്നെ തന്നിലെ കലയെ കലാകാരനെ വിലയിരുത്തുന്നു.
എക്സ്‌പ്ലോഷൻ എന്ന ചിത്രം നമ്മെ വല്ലാതെ അസ്വസ്ഥമാക്കും, ചിന്തകൾ താറുമാറാക്കുമ്പോൾ ഒരാളിൽ ഉണ്ടാകുന്ന പൊട്ടിത്തെറിയെ ആ ചിതറലിൽ കാണാം. ദി മെഡിറ്ററേനിയൻ ചിത്രത്തിൽ വറ്റിപ്പോയ സമുദ്രത്തിൽ ഉറച്ചു നിൽക്കുന്ന കപ്പലും നങ്കൂരവും കാണാം. ചരിത്രത്തിന്റെ തിരുശേഷിപ്പ് കാണാം. Bart Heijlen ന്റെ പ്രശസ്തമായ ചിത്രമാണ് Eros and Thanatos. സിഗ്മണ്ട് ഫ്രോയിഡിന്റെ ബിയോണ്ട് ദ പ്ലെഷർ പ്രിൻസിപ്പിൾ എന്ന ലേഖനത്തിന്റെ വായനയിൽ നിന്നാണ് ഈ ചിത്രത്തിലേക്ക് എത്തിയത് എന്നു പറയുന്നു. ലൈംഗികതയും മരണവും കൈകോർത്തു കൊണ്ടുള്ള മനഃശാസ്ത്രപരമായ ഒരു സമീപനം ചിത്രത്തിൽ കാണാം.
The patch up princess എന്ന ചിത്രം ലോകത്തെ മുഴുവൻ തുന്നിക്കൂട്ടിയ ഒന്നാക്കി മാറ്റുന്നു. വാരി വലിച്ചെടുത്ത ലോകത്തിന്റെ ഭൂപടം കീറിയ ഇടങ്ങൾ തുന്നിച്ചേർക്കാൻ പാടുപെടുന്ന രാജകുമാരി.
ഹെർകുലീസ് എന്ന ഡ്രോയിങ് വല്ലാതെ അസ്വാസ്ഥ്യം ഉണ്ടാക്കുന്ന ഒന്നാണ് മനുഷ്യകുലത്തെ മുഴുവൻ താങ്ങിനിൽക്കുന്ന ഹെർകുലീസ്. ആ ഗോളം നിറയെ മനുഷ്യരാണ്. വലയ്ക്കകത്ത് ഞെങ്ങി നിരങ്ങി കിടക്കുന്ന മനുഷ്യർ. ദി തിങ്കർ എന്ന ചിത്രം പുസ്തകങ്ങൾക്ക് മുകളിലിരിക്കുന്ന നഗ്നനായ മനുഷ്യൻ കറുത്ത ഹാസ്യത്തിൽ പൊതിഞ്ഞ ചിത്രം. നർമ്മത്തെ കുറിച്ചു ചിത്രകാരന്റെ അഭിപ്രായം പ്രസക്തമാണ്.
“എന്തിനേയും ഏറ്റവും കൂടുതൽ വിമർശിക്കുന്ന രീതിയിലാണ് നർമ്മം ഇരിക്കുന്നത്. നർമ്മം എന്നെ പരിരക്ഷിക്കുകയും എന്നിൽ വ്യാപിക്കുകയും ചെയ്യുന്നു. എന്റെ ചിന്തകളോട് അടുപ്പമുള്ളവ”. മനുഷ്യാവകാശങ്ങൾ തീർച്ചപ്പെടുത്തുന്ന ചിത്രങ്ങളാണ് പലതും. ലസ്റ്റ് ഫോർ ലൈഫ് എന്ന ചിത്രം ആ തീവ്രതയിലേക്ക് നർമ്മത്തിലൂടെ അല്ലാതെ ഗൗരവമായി കടന്നു ചെല്ലുന്ന ചിത്രമാണ്. കുന്നുകൂടി കിടക്കുന്ന ഒരു പറ്റം മനുഷ്യർ അലറിവിളിച്ചു കരയുന്ന കുട്ടികൾ, വിജയാരവം മുഴക്കി ആട്ടവും പാട്ടുമായി എത്തുന്ന മറ്റൊരു സംഘം. എല്ലാ തരം അവസ്ഥയും അഭിമുഖീകരിക്കുന്ന തെരുവ്. ജീവിതാസക്തി തന്നെ എവിടെയും.

Curator animarum എന്ന ചിത്രം എങ്ങനെയും വായിക്കാം ആത്മാക്കളുടെ രോഗശാന്തി എന്നോ സമകാലിക രാഷ്ട്രീയത്തെയോ ചേർത്തുവെക്കാം പ്രത്യക്ഷത്തിൽ രാജാവ് നഗ്നനാണ് എന്ന് ലോകത്ത് എവിടെയും വിളിച്ചു പറഞ്ഞിട്ടുള്ളത് മുതിർന്നവർ അല്ല കുട്ടികൾ ആണ്. കുട്ടികൾക്കെ അതിനു കഴിയൂ രാജാധികാരം ഒരു ബുൾഡോസർ ആയി ഉരുണ്ടു വരുമ്പോൾ ഒരു നഗ്ന ബാലിക, കുരിശിൽ തറച്ച യേശു. ശക്തമായ രാഷ്ട്രീയ വിമർശനം.ആശയത്തിനുവേണ്ടി കലഹിക്കുന്ന കലാകാരൻ. (ബാർട്ട് ഹൈലൻ എന്ന കലാകാരന്റെ ചിത്രങ്ങളിലൂട ) Circus Europe comes to town സർക്കസ് യൂറോപ്പിലേക്ക് വരുന്നു എന്ന ചിത്രവും garden of delights എന്ന ചിത്രവും തികച്ചും വ്യത്യസ്തമാണ്. ആനന്ദത്തിന്റെ സൃഷ്ടിയാണ് ഇവ.

ഒരു കലാകാരൻ തന്റെ കലയനുസരിച്ചുള്ള ജീവിത്തിൽ ഒട്ടേറെ പ്രതിസന്ധികൾ നേരിടണം. പല ഉപരോധങ്ങൾക്ക് വിധേയനാകണം. എന്നാൽ ഇദ്ദേഹം വാണിജ്യപരമായ പെയിന്റ് ചെയ്യാറുണ്ടായിരുന്നു. മ്യൂറൽ അലങ്കാരങ്ങൾ ചെയ്യാറുണ്ട്, ശക്തമായ ശില്പങ്ങൾ ചെയ്യാറുണ്ട്. പലതും പുരാതന സംസ്കാരത്തെ കലയിലൂടെ തിരിച്ചു പിടിക്കാൻ ഉള്ള ശ്രമങ്ങൾ. എന്നാൽ ഒരു കലാകാരൻ സ്വയം ഭരണാധികാരിയായിക്കാനും അന്യായങ്ങൾക്കെതിരെ ജീവൻ നൽകാനും നിരന്തരം കലഹിക്കാനും കഴിയുന്നവൻ ആകണം. കലയുടെ ചരിത്രം കണക്കെടുക്കുമ്പോൾ ആ കലഹങ്ങളുടെ പ്രതിഫലനങ്ങൾ കാണാം. നവോത്ഥാനത്തിന്റെ നട്ടെല്ലുകളാണ് കലാകാരന്മാർ. പ്രായോഗികതയും കലാമൂല്യവും ചേർത്തുവെച്ച കലാപ്രവർത്തനം എന്ന് അദ്ദേഹം തന്നെ പറയുന്നു.

“സാർവത്രികമായി മനുഷ്യന് വേണ്ടിയുള്ള ആശയത്തിന് വേണ്ടി കലഹിക്കുന്നവർ. നിലവിലെ കലാകാരന്മാർക്ക് കൃത്യതയോടെയുള്ള ഒരു ദർശനം എനിക്കുണ്ട്, സത്യത്തിൽ ഞാൻ സ്ഥാപനവൽക്കരിക്കപ്പെട്ട സമകാലികരെ ഇറക്കുമതി ചെയ്യുന്നില്ല” അദ്ദേഹത്തിന്റെ ഈ വാക്യങ്ങൾ പ്രസക്തമാണ്. അസ്വസ്ഥമായ കുറെയേറെ കലാ സൃഷ്ടികളാൽ സമകാലികമായ കുറെ ചോദ്യങ്ങൾ നിറച്ച കലഹങ്ങളാണ് ഓരോ സൃഷ്ടിയും.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here