(കവിത)
അബ്ദുള്ള പൊന്നാനി
വിരാട് കോലി അതിർത്തിക്കപ്പുറത്തേക്ക്
സിക്സർ അടിച്ചപ്പോൾ
ഗാലറിയിൽ നിലക്കാത്ത ആരവങ്ങൾ.
റിമോട്ടിൽ കൈയ്യൊന്ന് തട്ടി
ചാനൽ മാറിയപ്പോൾ
തകർന്നടിഞ്ഞ കൂരക്ക് താഴെ
നിലവിളികളുടെ നേർക്കാഴ്ചകൾ.
ബോംബുകളും മിസൈലുകളും
ഉഗ്രരൂപിയായി ഉറഞ്ഞാടുമ്പോൾ
ഒരു ബോംബ് പൊട്ടുമെന്ന നിമിഷത്തിൽ
തീ പോലൊരു പന്ത്
കോലിയുടെ സ്‌റ്റംപ് തകർത്തു.
ഗാലറി നിശബ്ദം
പെട്ടെന്നാണ്
ഗാലറിയുടെ അതിർത്തി ഭേദിച്ച്
ഒരാൾ ചാടിയത്.
കോലിയോടോത്ത് ചേർന്ന് നടക്കുമ്പോൾ
യുദ്ധം അവസാനിപ്പിക്കണമെന്ന ഒരുവരി
ഹൃദയത്തിലയാൾ കൊത്തിവെച്ചിരുന്നു.
വിജയാരവങ്ങൾക്കിടയിൽ
ഇടക്കിടെ
കുഞ്ഞുങ്ങളുടെ കരച്ചിലുകൾ കയറിവരുന്നു.
തൊട്ടപ്പുറത്ത്
അറ്റമില്ലാത്ത ശവമഞ്ചയാത്രയും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
meaningful, congrats
ചിത്രീകരണം ഗംഭീരം
കവിത അതിലേറെ
ആലാപനം ഉചിതമായ ഭാവം
എല്ലാം ഒന്നിനൊന്നു മെച്ചം
സമകാലിക സാമൂഹ്യ പ്രതിബദ്ധതയുള്ള കവിത