പാടി മുഴുമിക്കാതെ ഉമ്പായി യാത്രയായി

0
725

ഗസൽ ഗായകൻ ഉമ്പായി (68) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് 4. 40നായിരുന്നു അന്ത്യം. കാൻസർ ബാധിതനായി ചികിൽസയിലായിരുന്നു.  മലയാള ഗസൽ ഗായകരിൽ പ്രമുഖനാണ്‌ പി.എ. ഇബ്രാഹിം എന്ന ഉമ്പായി. നിരവധി പഴയ ചലച്ചിത്ര ഗാനങ്ങൾ ഉമ്പായി തന്റെ തനതായ ഗസൽ ആലാപന ശൈലികൊണ്ട് പുനരാവിഷ്കരിച്ചിട്ടുണ്ട്. ഉമ്പായിയും സച്ചിദാനന്ദനും ചേർന്ന് ഒരുക്കിയ ശ്രദ്ധേയമായ ഗസൽ ഗാന ആൽബമായിരുന്നു “അകലെ മൗനം പോലെ”. അതിന്‌ ശേഷം ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് ഉമ്പായി ശബ്ദാവിഷ്കാരം നൽകിയ ആൽബമായിരുന്നു “പാടുക സൈഗാൾ പാടുക” എന്നത്. ഉമ്പായി എം. ജയചന്ദ്രനുമായി ചേർന്ന് “നോവൽ” എന്ന സിനിമയ്ക്ക് സംഗീതവും നൽകിയിട്ടുണ്ട്.  ഒക്ടോബര്‍ 23 ന് സൂര്യ ജല്‍സര്‍ സംഗീത പരിപാടിയില്‍ ഗാനം ആലപിക്കാന്‍ അസുഖബാധിതനായ സമയത്തും ആഗ്രഹിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here