ഹിമാചൽ പ്രദേശിലേക്ക് ഫോട്ടോവാക്കും ട്രക്കിങ്ങ് ട്രിപ്പും സംഘടിപ്പിക്കുന്നു. പാർവ്വതി വാലിയിലെ കസോൾ, ഗ്രഹൺ, ചലാൽ, മണികരൻ, പദ്രി, ക്രിസ്റ്റൽ കേവ് എന്നി സ്ഥലങ്ങളിലേയ്ക്കാണ് യാത്ര. ട്രക്കിങ്ങ്, ക്യാമ്പിങ്ങ് യാത്രയാണ്. കൊച്ചിയിൽ നിന്നുള്ള ട്രെയിൻ യാത്ര അടക്കം 13 ദിവസം. ഫോട്ടോഗ്രാഫറും ബ്ലോഗറുമായ ഷിജു ബഷീറിനോടൊപ്പമുള്ള ഫോട്ടോവാക്ക് ട്രിപ്പായിട്ടാണ് യാത്ര ഡിസൈൻ ചെയ്തിരിക്കുന്നത്. കസോൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ടെന്റ് ഹൗസ് താമസങ്ങളായിരിക്കും. ചലാൽ, മണികരൻ എന്നീ സ്ഥലങ്ങൾ സന്ദർശിക്കും. കസോൾ- ചലാൽ, കസോൾ- ഗ്രഹൺ, ഗ്രഹൺ- പദ്രി, പദ്രി- ക്രിസ്റ്റൽ കേവ് ട്രക്കുകൾ ഉണ്ടാകും. ഈ യാത്രകൾക്കുശേഷം ജരി- സുമ കട്‌ല ട്രക്കിങ്ങ് ഉണ്ടാകാനും സാധ്യതയുണ്ട്. ദിവസം കുറഞ്ഞത് നാല്- അഞ്ച് മണിക്കൂർ ട്രക്കിങ്ങുണ്ടാകും.
മൺസൂണിന് ശേഷമുള്ള ഹിമാലയൻ വാലിയുടെ സൗന്ദര്യം അടുത്ത് നിന്ന് അറിയാനാകും. നദിയിൽനിന്ന് വെള്ളമെടുത്ത് കുടിച്ച്, മൈനസ് ഡിഗ്രി തണുപ്പിലെ വെള്ളച്ചാട്ടത്തിൽ കുളിച്ച്, പദ്രി പോലുള്ള സ്ഥലങ്ങളിൽ ടെന്റടിച്ച് താമസിച്ച്, പൂക്കൾ നിറഞ്ഞ താഴ് വരയിലൂടെ ട്രക്ക് ചെയ്ത് യാത്ര ചെയ്യാം. സെപ്തംബർ 12 മുതൽ 24 വരെയാണ് അടുത്ത യാത്ര. ട്രെയിൻ (13 ദിവസം), ഫ്‌ളൈറ്റ് (10 ദിവസം) പാക്കേജുകൾ ഉണ്ട്. ട്രെയിൻ ടിക്കറ്റ് അടക്കം 20,000 രൂപയാണ് ചാർജ്. ഫോട്ടോഗ്രാഫേഴ്‌സിനെ അമ്പരിപ്പിക്കുന്ന ഫ്രെയിമുകളാണ് ഓരോ ചുവടിലും. അതുകൊണ്ട് ക്യാമറയുമായി വന്നാൽ ട്രിപ്പ് നഷ്ടമാകില്ല.
താത്പര്യമുള്ളവർ ബന്ധപ്പെടുക: 8281777893, 6282213809, junkiefishmedia@gmail.com.
Junkie Fish Collectiveന്റെ ഫെയ്‌സ്ബുക്ക് പേജിൽ ഈ റൂട്ടിലേയ്ക്ക് നടത്തിയ യാത്രയുടെ വീഡിയോകളും ചിത്രങ്ങളുമുണ്ട്.