Homeലേഖനങ്ങൾ'Once a Scout, Always a Scout'

‘Once a Scout, Always a Scout’

Published on

spot_imgspot_img

ദിലീപ് എസ്ഡി

രാവിലെ ചെറിയൊരു ഇടവേളയില്‍ ഫെയ്‌സ് ബുക്ക് സ്‌ക്രോള്‍ ചെയ്യുന്നതിനിടയിലാണ് ഒരു സുഹൃത്തിന്റെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടത്. ‘ഇന്ന് സ്‌കൗട്ട് സ്‌കാര്‍ഫ് ദിനം’. പെട്ടെന്ന് ഓര്‍മ്മയുടെ മച്ചിന്‍പ്പുറത്ത് നടുവണ്ണൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പഴയ സ്‌കൗട്ട് ട്രൂപ്പിലേക്ക് ഒരു കൊള്ളിയാന്‍ പാഞ്ഞു.

ഇന്ന് വലിയ വായില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ‘ഗ്രൂപ്പ് ഡയനാമിക്‌സും’ ‘ടീം കൊഹെഷനു’മൊക്കെ എത്ര ക്രിയാത്മകമായാണ് കുട്ടികള്‍ സ്വായത്തമാക്കുന്നത്. ജാതി-മത-സാമുദായിക-രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറത്ത് സാഹോദര്യവും സേവനവും മുദ്രാവാക്യമാക്കിയ പ്രസ്ഥാനം. 1907 ബ്രൗണ്‍സി ദ്വീപില്‍ വെച്ച് നടന്ന ആദ്യത്തെ ക്യാമ്പിന്റെ സ്മരണാര്‍ത്ഥമാണ് സ്‌കൗട്ട് – സ്‌കാര്‍ഫ് ദിനം ആചരിക്കുന്നത്. മുന്‍കാല സ്‌കൗട്ടുകളും നിലവില്‍ സ്‌കൗട്ടുകളായി പ്രവര്‍ത്തിക്കുന്നവരും അവരുടെ സ്‌കാര്‍ഫുകള്‍ അണിഞ്ഞ് ജനങ്ങള്‍ക്കിടയിലേക്ക് കടന്നു വരുന്നു എന്നതാണ് ഈ ദിനത്തിന്റെ പ്രത്യേകത. ഇതുവഴി ‘Once a Scout, Always a Scout’ അഥവാ ഒരിക്കല്‍ സ്‌കൗട്ട് ആയവര്‍ എല്ലാകാലത്തും സ്‌കൗട്ട് തന്നെയായിരിക്കും എന്ന സന്ദേശമാണ് നല്‍കുന്നത്.

സ്‌കൗട്ട് പ്രസ്ഥാനത്തില്‍ അംഗമാവുന്നത് 5-ാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു. അന്നു മുതല്‍ നിരന്തരമായ ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ കഴിഞ്ഞു. ആറു മുതല്‍ ഒന്‍പത് വരെ അംഗങ്ങളുള്ള ‘പട്രോളുകള്‍’ എന്നറിയപ്പെടുന്ന ചെറു സംഘങ്ങള്‍ ഏറെ ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും കഴിവിന്റെ പരമാവധി ചെയ്തു വന്നു. ഇന്ത്യന്‍ സ്‌കൗട്ടിംഗില്‍ കേരളത്തിന്‍റെ സ്ഥാനം അടയാളപ്പെടുത്തിയ ശ്രീ. ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ എന്നറിയപ്പെടുന്ന ഞങ്ങളുടെ ബാലചന്ദ്രന്‍ മാഷുടെ കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സമപ്രായക്കാരായ ലീഡര്‍മാരുടെ നേതൃ പാടവവും അന്ന് ഗ്രൂപ്പില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും പകര്‍ന്നു നല്‍കിയത് വലിയ ഊര്‍ജ്ജമാണ്.

100 ചോദ്യങ്ങൾക്ക് ഉത്തരമറിയില്ലെങ്കിലും ഒരു ചോദ്യമെങ്കിലും നിവര്‍ന്ന് നിന്ന് ചോദിക്കാന്‍ തന്റേടവും, കാട്ടിലും നാട്ടിലും ഇനി നരകത്തിലായാലും ജീവിക്കാന്‍ അതിജീവനത്തിന്റെ ജീവന കലയും പകര്‍ന്ന് തന്നത് സ്‌കൗട്ടിംഗ് അനുഭവങ്ങളായിരുന്നു.

ദിവസങ്ങളോളമുള്ള ക്യാമ്പുകള്‍, വനപ്രദേശങ്ങളിലേക്കും മറ്റുമായി നടന്നു കയറിയ ഹൈക്ക് – ട്രക്കിംഗ് പരിപാടികള്‍, വിവിധ ബോധവത്കരണ പരിപാടികള്‍, അതുപോലെ നമ്മുടെ താല്‍പര്യമനുസരിച്ച് തിരഞ്ഞെടുക്കാവുന്ന നിരവധി പ്രൊഫിഷ്യന്‍സി ബാഡ്ജുകള്‍ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രവര്‍ത്തനങ്ങള്‍…

ഇന്ന് ഇവിടെയിരുന്ന് ആലോചിക്കുമ്പോള്‍ മനസ്സിലാവുന്നു, ഞാനറിയാതെ എന്നില്‍ സ്‌കൗട്ടിംഗ് ഉണ്ടാക്കിയ മാറ്റം എത്രത്തോളമാണെന്ന്. ‘Once a Scout, Always a Scout’എന്ന സന്ദേശം എത്രത്തോളം അര്‍ത്ഥവത്താണെന്ന്…

spot_img

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this