HomeUncategorizedസംസ്ഥാന ഫോട്ടോഗ്രഫി മത്സരം: ആഗസ്റ്റ് 31 വരെ എന്‍ട്രികള്‍ അയക്കാം

സംസ്ഥാന ഫോട്ടോഗ്രഫി മത്സരം: ആഗസ്റ്റ് 31 വരെ എന്‍ട്രികള്‍ അയക്കാം

Published on

spot_imgspot_img

സംസ്ഥാന ഫോട്ടോഗ്രഫി മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. സ്ത്രീകള്‍- അതിജീവനം എന്ന വിഷയത്തിലുള്ള 18′ X 12′ വലിപ്പത്തിലുള്ള കളര്‍ ഫോട്ടോകളാണ് അയക്കേണ്ടത്. ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍ വരെ അയക്കാം. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 31.

ചിത്രങ്ങളില്‍ കൃത്രിമം കാണിച്ചുവെന്ന് വ്യക്തമായാല്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തുകയില്ല. മത്സരചിത്രത്തോടൊപ്പം സോഫ്റ്റ് കോപ്പിയും സമര്‍പ്പിക്കണം. ഫോട്ടോകളില്‍ മത്സരാര്‍ത്ഥികളെ തിരിച്ചറിയാനുള്ള വിലാസമോ അടയാളമോ ഉണ്ടാകരുത്. വിലാസവും ഫോണ്‍ നമ്പരും ഇ-മെയില്‍ ഐഡിയും അപേക്ഷയോടൊപ്പം നല്‍കണം.
ഫോട്ടോഗ്രഫി പ്രൊഫഷനായി സ്വീകരിച്ചവര്‍ക്കും അമച്വര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

സര്‍ക്കാര്‍ വകുപ്പുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരായി ജോലി ചെയ്യുന്നവര്‍ക്കും പത്ര ഫോട്ടോഗ്രാഫര്‍മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ല. ഒന്നാം സമ്മാനം 50,000 രൂപയും രണ്ടാം സമ്മാനം 30,000 രൂപയും മൂന്നാം സമ്മാനം 25,000 രൂപയുമാണ്. കൂടാതെ സാക്ഷ്യപത്രവും ശില്പവും പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 2,500 രൂപയും സാക്ഷ്യപത്രവും ലഭിക്കും.

കേരളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും. മത്സരത്തിനു ലഭിക്കുന്ന ചിത്രങ്ങള്‍ തിരികെ നല്‍കുകയില്ല. മത്സരവുമായി ബന്ധപ്പെട്ട് ഒരുവിധത്തിലുളള കത്തിടപാടുകളും അനുവദനീയമല്ല.

എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട വിലാസം: ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സൗത്ത് ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695001. അയക്കുന്ന കവറിനു പുറത്ത് സംസ്ഥാന ഫോട്ടോഗ്രഫി അവാര്‍ഡ്-2018 എന്നു രേഖപ്പെടുത്തണം. വിശദവിവരങ്ങളും അപേക്ഷാ ഫോറവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ (www.prd.kerala.gov.in) ലഭ്യമാണ്.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this