വിമീഷ് മണിയൂർ
കൊഴക്കട്ട
ചപ്പാത്തിയുടെ വട്ടത്തിലുള്ള മുഖമായിരുന്നു കൊഴക്കട്ടയ്ക്ക് ഇഷ്ടം. നടന്നില്ല. കൊഴക്കട്ട തൊട്ടപ്പുറത്തിരിക്കുന്ന ചപ്പാത്തിയിലേക്ക് കണ്ണിട്ടു. ഇട്ട കണ്ണ് ചപ്പാത്തിയിൽ കൂട്ടി മുറിച്ച് ഒരാൾ എടുത്ത് വായിലിട്ടു.
മുട്ടിൽ നിപ്പിച്ചു
വെയിലിൻ്റെ വീട്ടിലെ പേര് കാറ്റ് എന്നായിരുന്നു. കാറ്റിന്റെ സ്കൂളിലെ പേര് വെയില് എന്നും. പുറത്തിറങ്ങിയപ്പോൾ കുട്ടി പറഞ്ഞു: നല്ല കാറ്റ്. മരങ്ങൾ തണൽ എടുത്ത് കളഞ്ഞു. ക്ലാസിൽ ഇരുന്നപ്പോൾ കുട്ടി പറഞ്ഞു: നല്ല വെയില്. മാഷ് അവനെ മുട്ടിൽനിപ്പിച്ചു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.