ജാതിവ്യവസ്ഥ എന്ന ബ്രാഹ്മണിക്ക് വൈറസ്: പ്രതിവിധി ബുദ്ധമതമോ ? ഭാഗം -3
അജിത് വാസു
സാഹോദര്യഭാവം (fraternity) എന്ന മൂല്യം, ജാതിവ്യവസ്ഥ എന്ന ഒരു മനുഷ്യത്വ വിരുദ്ധമായ പ്രതിസംസ്കാരം (negative culture) മൂലം എങ്ങനെ ഇന്ത്യന്‍ സമൂഹത്തില്‍ ഇല്ലാതായി എന്നും അത്തരം ഒരു ദുഷിച്ച പ്രതിസംസ്കാരം സൃഷ്ടിക്കാനും അത് വേരുറപ്പിച്ചു നിര്‍ത്താനും എങ്ങിനെ ബ്രാഹ്മണിസത്തിന് സാധിച്ചു എന്നുമുള്ള കാര്യങ്ങളാണ് കഴിഞ്ഞ ലക്കങ്ങളില്‍ പരാമര്‍ശിച്ചത്.
ലോകത്ത് സമാനതകളില്ലാത്ത ജാതിവ്യവസ്ഥ എന്ന divide & rule സിസ്റ്റം ഏവര്‍ക്കുമറിയാവുന്നതുപോലെ ദൈവവചനങ്ങളുടെ കൂട്ടുപിടിച്ച് മനുഷ്യനെ പരസ്പരം വേര്‍തിരിക്കുകയും status ന്‍റെ പല തട്ടുകളിലായി സമൂഹത്തെ വിഭജിക്കുകയും ചെയ്യുന്ന ഒരു പ്രതിഭാസം ഇന്ത്യയില്‍ മാത്രമാണുള്ളത്. വംശീയ വിവേചനങ്ങള്‍ പല രാജ്യങ്ങളിലും ഉണ്ടെങ്കിലും അവയ്ക്കൊന്നും ഒരു ദൈവിക സാധൂകരണം (divine sanctity) ഒരു മതവും മുന്നോട്ടു വയ്ക്കുന്നില്ല. ഇന്ത്യയിലെ ഹിന്ദുമതം ഒഴികെ. മറ്റെല്ലാ മതങ്ങളും മനുഷ്യരാശി ‘ഒരു ആണില്‍ നിന്നും പെണ്ണില്‍ നിന്നും’ ഉണ്ടായി എന്നു പറയുമ്പോള്‍, ഹിന്ദുമതം അഥവാ ബ്രാഹ്മണമതം മാത്രമാണ് ദൈവം തന്നെ മനുഷ്യനെ പലതായി സൃഷ്ടിച്ചു എന്ന് പറഞ്ഞിരിക്കുന്നത്. ഋഗ്വേദത്തിലെ പുരുഷസൂക്തത്തിന്‍റെ അടിസ്ഥാനത്തില്‍ നാലുവര്‍ണ്ണങ്ങളായി മനുഷ്യരെ വിഭജിക്കുകയാണ് ആദ്യം ചെയ്തത്.
‘ബ്രാഹ്മണസ്യ മുഖമാസിത്
ബാഹു രാജന്യ കൃതഃ
ഊരു തദസ്യ യദ് വൈശ്യഹഃ
പാദ്ഭൃഗം ശൂദ്രോ അജാതഃ’
(വിരാട്പുരുഷന്‍റെ മുഖത്തു നിന്നുണ്ടായവര്‍ ബ്രാഹ്മണര്‍, കൈകളില്‍ നിന്ന് ക്ഷത്രിയര്‍, തുടകളില്‍ നിന്ന് വൈശ്യര്‍, കാല്‍പാദങ്ങളില്‍ നിന്ന് ശൂദ്രര്‍.)
ഇത്തരം ഒരു സാങ്കല്പിക കെട്ടുകഥയെ ദൈവവചനമായി വിശ്വസിപ്പിച്ച് സമൂഹത്തെ നാലുവര്‍ണ്ണങ്ങളായി വിഭജിച്ചു.
പിന്നീട് മൗര്യരാജവംശത്തിലെ പതനത്തിനുശേഷം മഹാഭൂരിപക്ഷമായിരുന്ന ശൂദ്രരെന്ന് വിളിക്കപ്പെട്ടിരുന്ന തദ്ദേശ ജനതയെ മനുസ്മൃതി ഉപയോഗിച്ച് പിന്നെയും sub divide ചെയ്തു. ബ്രാഹ്മണവര്‍ണ്ണം കൂട്ടത്തില്‍ ഏറ്റവും അംഗസംഖ്യയുള്ള വിഭാഗമായി മാറ്റുവാനായി മറ്റെല്ലാവരെയും വിഭജിച്ചു ചെറുതാക്കി.
‘The grand divide and rule’
നമ്മള്‍ പലപ്പോഴും ബ്രിട്ടീഷുകാരെയാണ് ‘ഭിന്നിപ്പിച്ചു ഭരിക്കലിന്‍റെ’ വക്താക്കളായി വിശേഷിപ്പിക്കാറ്. എന്നാല്‍ ബ്രിട്ടീഷുകാര്‍ പോലും ഇന്ത്യക്കാരെ ‘ഹിന്ദു – മുസ്ലീം’ എന്ന രണ്ടു പ്രധാന വിഭാഗമായി മാത്രമാണ് വിഭജിച്ചത്. പക്ഷെ അതിനും മുമ്പ് ഇന്ത്യയിലെ ജനങ്ങളെ മൂവായിരത്തില്‍ പരം ജാതികളായി – പരസ്പരം തൊട്ടുകൂടാത്ത – തീണ്ടിക്കൂടാത്ത – വിവാഹം കഴിക്കാന്‍ പാടില്ലാത്ത – ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാന്‍ പാടില്ലാത്ത airtight compartments ആയി വിഭജിച്ചത് ഹിന്ദുമതം അഥവാ ബ്രാഹ്മണമതം ആയിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വേരുറപ്പിക്കും മുമ്പ് ഇന്ത്യയിലെ സാമൂഹ്യവ്യവസ്ഥ/സാമൂഹിക ബന്ധങ്ങള്‍ എപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മനസ്സിലാക്കുവാനായി പഠിക്കാനെടുത്തത് manu’s code of law (മനുസ്മൃതി) യും അതിനെ ആധാരമാക്കി എഴുതിയ a code of gentoo laws ഉം ആയിരുന്നു. ഇന്ത്യയിലെ സമൂഹത്തിനെ എങ്ങിനെയാണ് വിഭജിച്ചു നിര്‍ത്തിയിരിക്കുന്നതെന്നും ഭിന്നിപ്പിച്ചു ഭരിക്കുന്നതെന്നും ബ്രിട്ടീഷുകാര്‍ പോലും പഠിച്ചത് ബ്രാഹ്മണിസത്തില്‍ നിന്നാണ് എന്ന് പറഞ്ഞാലും അതില്‍ തെറ്റില്ല.
ഉള്ളില്‍ ഭിന്നിപ്പും വെറുപ്പും പേറി ജീവിക്കുന്ന ഇന്ത്യ!
നിരന്തരമായി ജാതിനിയമങ്ങള്‍ കര്‍ശനമായി അടിച്ചേല്‍പ്പിച്ചതിന്‍റെ ഫലമായും അവയ്ക്ക് വിശ്വാസ്യത കൊടുക്കുവാനായി ഐതീഹ്യങ്ങള്‍ സമര്‍ത്ഥമായി മനസ്സുകളിലേക്ക് ഫീഡ് ചെയ്തതിന്‍റെ ഫലമായും ഇന്ത്യന്‍ ജനത സ്വയം മൂവായിരത്തില്‍ പരം ജാതികളായി വിഭജിക്കപ്പെട്ടു- the graded inequality. നിഷ്കളങ്കനായി പിറന്നു വീഴുന്ന ഒരു കൊച്ചുകുട്ടി പോലും വളര്‍ന്നു വരുമ്പോള്‍, അറിവു വെച്ചു വരുമ്പോള്‍ അല്ലെങ്കില്‍ വിവാഹക്കാര്യത്തോടടുക്കുമ്പോള്‍ സമൂഹത്തിലെ ഏതു ജാതിത്തട്ടിലാണ് തന്‍റെ സ്ഥാനമെന്ന് മനസ്സിലാക്കുന്നു. ഒരുമിച്ചു കളിച്ചു പഠിച്ചു കൂട്ടുകൂടി നടന്നവര്‍ പോലും ക്രമേണ മനസ്സുകളില്‍ മതില്‍ തീര്‍ക്കുന്നു. സ്റ്റാറ്റസിന്‍റെ കാര്യത്തില്‍ ഓരോ ജാതിയും മറ്റൊരു ജാതിയേക്കാള്‍ ഒന്നുകില്‍ മുകളിലോ അല്ലെങ്കില്‍ താഴെയോ place ചെയ്യപ്പെട്ടിരിക്കുന്നു.
ജാതിയും mind map ഉം mind positioning ഉം
ഓരോ വ്യക്തിയുടെയും മനസ്സില്‍, അവന്‍റെ ഉള്ളില്‍ ഒരു mind map ഉണ്ട്. മാര്‍ക്കറ്റില്‍ ഓരോ ഉല്പന്നത്തെയും വിപണിയില്‍ ഇറക്കുമ്പോള്‍ (product launch) ഓരോ ബ്രാന്‍ഡിനും ഓരോ position ആണ് ഉപഭോക്താവിന്‍റെ മനസ്സിന്‍റെ map ല്‍ ഇടം പിടിയ്ക്കുന്നത്. ചിലത് premium brand, ചിലത് low cost / cheap brand, ചിലത് economy brand എന്നിങ്ങനെ. അതുപോലെ സമാനമായ ഓരോ position ഓരോ ജാതിക്കും status ൻറെ കാര്യത്തില്‍ മനുഷ്യന്‍റെ മനസ്സില്‍ ഉണ്ടാവുന്നുണ്ട്. അതിന്‍റെ വെളിച്ചത്തില്‍ അപരനെ ഒന്നുകില്‍ ജാതിയില്‍ ഉയര്‍ന്നവനോ താഴ്ന്നവനോ എന്ന് സ്വാഭാവികമായ ഒരു വിലയിരുത്തല്‍ ഓരോ വ്യക്തിയുടെയും മനസ്സില്‍ ഉണ്ടാവുന്നുണ്ട്. വിവാഹ സമയത്ത് ഈ mental block വളരെ പ്രകടമായി പുറത്തുവരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആരെല്ലാമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടാം, ഏര്‍പ്പെടാന്‍ പാടില്ല എന്ന അബോധപൂര്‍വമായ ഒരു വേര്‍തിരിവ് ഉടലെടുക്കുന്നു. വളരെ അപൂര്‍വ്വമായ ചില പ്രേമ വിവാഹങ്ങളൊഴിച്ചാല്‍ ഇന്ത്യയില്‍ ഇന്നും ഭൂരിഭാഗം വിവാഹങ്ങളും സജാതീയ വിവാഹങ്ങള്‍ തന്നെയാണ്. തല്‍ഫലമായി തന്‍റെ സ്വന്തം ആയവരും അന്യരും എന്ന ബോധം സമൂഹത്തില്‍ ദൃഢമാകുന്നു. ഇങ്ങനെ സാഹോദര്യം നഷ്ടമാവുന്നു.
ഏറ്റവും ഉയര്‍ന്ന ജാതിയുടെ കുലത്തൊഴില്‍ പൗരോഹിത്യം – ബ്രാഹ്മണ പൗരോഹിത്യം എന്ന കുത്തക
ഈ ജാതിവ്യവസ്ഥ ഇങ്ങനെ മാറ്റം കൂടാതെ നിലനില്‍ക്കുന്നത് ഏറ്റവും ഉല്‍കൃഷ്ടമായ spiritual leadership/ ആദ്ധ്യാത്മിക നേതൃത്വം ബ്രാഹ്മണര്‍ തങ്ങളുടെ കുത്തക കുലത്തൊഴില്‍ ആക്കി നിര്‍ത്തിയിരിക്കുന്നതു കൊണ്ടാണ്. പി.എസ്.സിയുടെ കുറച്ച് അബ്രഹ്മണ പൂജാരിമാരെ നിയമിച്ചാലൊന്നും ഋഗ്വേദത്തിന്‍റെയോ സ്മൃതികളുടെയോ ശാസ്ത്രങ്ങളുടെയോ പുരാണങ്ങളുടെയോ, ഭഗവദ്ഗീതയുടെയോ വീക്ഷണത്തെ തകിടം മറിക്കാനാവില്ല. കാരണം പൗരോഹിത്യം നിര്‍വ്വഹിക്കേണ്ടത് ‘ശാസ്ത്രവിധി’ പ്രകാരം വിരാട് പുരുഷന്‍റെ മുഖത്ത് നിന്ന് ഉദ്ഭവിച്ച ബ്രാഹ്മണര്‍ തന്നെയാണ്. പബ്ലിക് സര്‍വീസ് കമ്മീഷനൊന്നും ദൈവീക നിയമങ്ങളെ റദ്ദ് ചെയ്യാനോ മനുഷ്യമനസ്സുകളിലെ മതവിശ്വാസത്തെ തിരുത്താനോ കഴിവില്ല.
കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞതുപോലെ ഇനി ബ്രാഹ്മണര്‍ വിചാരിച്ചാലും അതൊന്നും തിരുത്താന്‍ പറ്റില്ല.
ഇന്ത്യയ്ക്ക് ഇതുകൊണ്ടുണ്ടായ ദോഷങ്ങള്‍
ഒരു രാജ്യത്തെ ജനത മനസ്സുകൊണ്ട് വിഘടിച്ചുപോയാല്‍ ആ രാജ്യത്തിന് ഐക്യത്തോടെ നിലകൊള്ളുന്ന മറ്റുരാജ്യങ്ങളെപ്പോലെ സാമൂഹികമായി ഒരു രംഗത്തു perform ചെയ്യാന്‍ ആവില്ല. ഓരോ വ്യക്തിയുടെയും നൈസര്‍ഗികമായ കഴിവുകളെ സ്വതന്ത്രമായി develope ചെയ്യാന്‍ ജാതി നിയമങ്ങള്‍ അനുവദിക്കുന്നില്ല. പരസ്പരം സാഹോദര്യം സ്നേഹവും ഇല്ലാത്ത അവസ്ഥ, ഇഷ്ടപ്പെട്ട തൊഴിലുകള്‍ എടുക്കാന്‍ പറ്റാത്ത അവസ്ഥ, അനീതിക്കെതിരെ ജാതിമൂലം ഒരുമിച്ചു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ, ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാന്‍ പറ്റാത്ത അവസ്ഥ, സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാന്‍ പറ്റാത്ത അവസ്ഥ, ചൂഷണങ്ങളെ എതിര്‍ക്കാന്‍ പറ്റാത്ത അവസ്ഥ, ഭൂമിയടക്കമുള്ള വിഭവങ്ങളുടെ ശരിയായ ഡിസ്ട്രിബ്യൂഷന്‍ നടക്കാത്തതുകൊണ്ട് നിലനില്‍പ്പ് ചോദ്യചിഹ്നമാകുന്ന അവസ്ഥ, ജീവിതസാഹചര്യങ്ങള്‍ തളയ്ക്കപ്പെട്ടതിനാല്‍ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥ, സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥ, സര്‍വ്വോപരി ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു പലരുടെയും പലതരം ഇന്ത്യയായി, അവയവങ്ങള്‍ക്ക് യഥാവിധ ആരോഗ്യമില്ലാത്ത, ദീനം പിടിച്ച രാജ്യമായി ഇന്ത്യാമഹാരാജ്യം ഇങ്ങനെ ഏന്തിവലിഞ്ഞ് മുന്നോട്ട് പോവുന്നു.
‘എല്ലാത്തിന്‍റെയും മൂലകാരണം (root cause) തലങ്ങും വിലങ്ങും വിഭജിക്കപ്പെട്ട ഒരു സമൂഹത്തെ സൃഷ്ടിച്ച ‘brahmanic caste culture’ അഥവാ ‘ജാതി വ്യവസ്ഥ എന്ന ബ്രാഹ്മണിക് വൈറസ്’ ആണ്.
ബുദ്ധമതത്തില്‍ ഇതിന് എന്ത് പരിഹാരം?
‘ പല പുഴകള്‍ സമുദ്രത്തിലേയ്ക്ക് ചെന്നു ചേരുമ്പോള്‍ അവയുടെ വ്യത്യാസങ്ങള്‍ അലിഞ്ഞില്ലാതാകുന്നതുപോലെ ധമ്മത്തിലേയ്ക്ക് എത്തിച്ചേരുമ്പോള്‍ മനുഷ്യര്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ അലിഞ്ഞില്ലാതെയാവുന്നു.’ – ശ്രീബുദ്ധന്‍.
വര്‍ണ്ണവ്യത്യാസവും ഉയര്‍ച്ച താഴ്ചകളും സമൂഹത്തില്‍ സൃഷ്ടിക്കാന്‍ വേദകാലത്തു തന്നെ ബ്രാഹ്മണര്‍ പരിശ്രമിക്കുകയും കുറേയേറെ അക്കാര്യത്തില്‍ അവര്‍ വിജയിക്കുകയും ചെയ്തിരുന്നു. പക്ഷേ സിദ്ധാര്‍ത്ഥ ഗൗതമബുദ്ധന്‍ തന്‍റെ ധമ്മമാര്‍ഗ്ഗം ജനങ്ങളില്‍ പ്രചരിപ്പിച്ചതോടെ മനുഷ്യരുടെ മനോഭാവത്തില്‍ മാറ്റം വരികയും ബ്രാഹ്മണസൃഷ്ടിയായ വര്‍ണ്ണ വ്യവസ്ഥയ്ക്ക് പൊതുജനപിന്തുണ ഗണ്യമായ തോതില്‍ നഷ്ടപ്പെടുകയും ചെയ്തു.
എന്തൊക്കെ ബദല്‍ വ്യവസ്ഥകളാണ് ബൗദ്ധധമ്മത്തില്‍ ഉള്ളത്?
1. ഏവര്‍ക്കും അംഗത്വം കിട്ടുന്ന ഭിക്ഷുസംഘം
ഹിന്ദുമതം ബ്രാഹ്മണവര്‍ണ്ണത്തിന് മാത്രം കുത്തകയാക്കി പൗരോഹിത്യത്തെ ഹശാശേ ചെയ്യുമ്പോള്‍ ബൗദ്ധധമ്മം സമൂഹത്തില്‍ ആര്‍ക്കു വേണമെങ്കിലും ‘വിനയപീടകം’ അനുശാസിക്കുന്ന നിയമങ്ങള്‍ അനുസരിച്ച് ധമ്മദീക്ഷ സ്വീകരിച്ച് ഭിക്ഷു ആകാന്‍ ഉള്ള സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്നു. ജാതിഭേദമന്യേ ഏവര്‍ക്കും ബൗദ്ധജനതയുടെ ആദ്ധ്യാത്മിക നേതൃത്വത്തിലേക്ക് ഉയര്‍ന്ന് ഒരു ഭിക്ഷുവായി spiritual guide / teacher) ആയി മാറാന്‍ ഉള്ള സൗകര്യവും സ്വാതന്ത്ര്യവും നല്‍കുന്നു.
ഒരു ഭിക്ഷു അടിസ്ഥാനപരമായി ഒരു പുരോഹിതനല്ല. ‘ധമ്മ നിയമങ്ങള്‍’ ഉപാസകര്‍ക്ക് പറഞ്ഞുകൊടുക്കുന്ന, അഷ്ടാംഗമാര്‍ഗ്ഗവും പഞ്ചശീലവും അനുസരിച്ച് മനുഷ്യര്‍ എങ്ങനെ ജീവിക്കണമെന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന ഗൈഡ് അഥവാ ടീച്ചേഴ്‌സ് മാത്രമാണ് അവര്‍. അവര്‍ക്ക് യാതൊരു ദിവ്യത്വവുമില്ല. ഒരു ദൈവത്തിന്‍റെയും ഇടനിലക്കാരുമല്ല.
2. ധമ്മം = പ്രകൃതം : അജ്ഞതയില്‍ നിന്ന് വെളിച്ചത്തിലേക്ക്
പ്രപഞ്ചത്തിലുള്ള ഓരോ അചേതനവും സചേതനവുമായ രൂപങ്ങള്‍ക്കുള്ളില്‍ പ്രകൃതിയുടെ പരിണാമ നിയമം / law of cause & effect/ law of dependant origination അഥവാ കാര്യകാരണബന്ധം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ‘ധമ്മം’ പഠിക്കുന്നതിലൂടെ ഒരാള്‍ മനസ്സിലാക്കുന്നത്. അതുകൊണ്ടു തന്നെ ഒരു വസ്തുവിന്‍റെ / ഒരു ജീവജാലത്തിന്‍റെ പ്രകൃതം അഥവാ nature എന്താണ് എന്ന് മനസ്സിലാക്കുന്നു. ചെടികള്‍, പുഴുക്കള്‍, കാറ്റ്, മഴ, ഭൂമി, ജന്തുക്കള്‍, മനുഷ്യര്‍ എന്നിങ്ങനെ പ്രപഞ്ചത്തിലെ സമസ്ത രൂപങ്ങളിലും ഒരേ നിയമമാണ് പ്രവര്‍ത്തിക്കുന്നത്.
law of cause & effect
അഷ്ടാംഗമാര്‍ഗ്ഗം പിന്തുടര്‍ന്ന് ഒരാള്‍ തന്‍റെ ശരീരത്തിലേക്ക് ശ്രദ്ധ തിരിച്ചുവച്ച്, തന്‍റെ ചിന്തകളും ശരീരത്തുണ്ടാകുന്ന sensations ഉം അവയുണ്ടാക്കുന്ന പ്രതികരണങ്ങളും ഒരു observation meditation ലൂടെ നിരീക്ഷിച്ചു പഠിക്കുമ്പോള്‍ മനസ്സും ശരീരവും തമ്മിലുള്ള ശരിയായ പരസ്പരബന്ധം മനസ്സിലാക്കുന്നു. ഒരു വ്യക്തി തന്‍റെ മനസ്സും ശരീരവും എങ്ങിനെയാണ് പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതെന്ന് പഠിക്കുന്നു. ഈ പഠനത്തിനൊടുവില്‍ ചില കൃത്യമായ അറിവുകള്‍ അവര്‍ക്ക് ലഭിക്കുന്നു. ഈ അറിവിന്‍റെ വെളിച്ചത്തില്‍ തന്‍റെ യഥാര്‍ത്ഥ ‘പ്രകൃതം’ അഥവാ ‘ധമ്മം’ എന്താണ് എന്ന് ആ വ്യക്തി മനസ്സിലാക്കുന്നു. അങ്ങിനെ ആ അറിവുപയോഗിച്ച് മനസ്സിനെ എങ്ങിനെ നിയന്ത്രിക്കണമെന്ന വ്യക്തമായ ധാരണ ഒരാള്‍ക്ക് ലഭിക്കുന്നു. എവിടെയെങ്കിലും (ആകാശത്തോ, കല്ലിലോ) ഇരിയ്ക്കുന്നു എന്ന് സങ്കല്പിക്കുന്ന ദൈവമൊന്നുമല്ല തന്‍റെ മനസ്സില്‍ വികാരങ്ങളും അസ്വസ്ഥകളും ഉണ്ടാക്കുന്നതെന്ന് അയാള്‍ക്ക് വ്യക്തമാകുന്നു. തന്‍റെ മനസ്സിനെ താന്‍ തന്നെയാണ് അസ്വസ്ഥതപ്പെടുത്തുന്നതെന്നും അതിനെ എങ്ങിനെയാണ് നിയന്ത്രിക്കേണ്ടതെന്നും അയാള്‍ പഠിക്കുന്നു. അജ്ഞതയില്‍ നിന്നും പുരോഹിതവര്‍ഗ്ഗത്തിന്‍റെ ചൂഷണത്തില്‍ നിന്നും പുറത്തുകടന്ന് അറിവിന്‍റെ വെളിച്ചത്തില്‍ ശിഷ്ടജീവിതം സമാധാനപൂര്‍ണ്ണമായി ജീവിച്ചു തീര്‍ക്കാന്‍ അയാള്‍ക്ക് കഴിവു കിട്ടുന്നു.
3. ധാമ്മികതയുടെ ലോജിക്ക് വ്യക്തമാവുന്നു
സ്വന്തം മനസ്സിന് എങ്ങനെയാണ് അസ്വസ്ഥതയുണ്ടാവുന്നത് എന്ന് വ്യക്തമായി മനസ്സിലാവുമ്പോൾ , മറ്റുള്ളവരുടെ മനസ്സിന്റെ സ്വസ്ഥതയ്ക്ക് എങ്ങനെയാണ് തന്റെ പ്രവർത്തി ഭംഗമുണ്ടാക്കുന്നത് എന്നും മനസിലാകുന്നു. അതിലൂടെ തനിയ്ക്കും മറ്റുള്ളവര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യരുത്, അവയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന ബോധ്യത്തിലെത്തുന്നു. ധാമ്മികതയുടെ പ്രാധാന്യവും പ്രയോഗവും പഠിക്കുന്നു.
4. ആത്മാവ് എന്ന സങ്കല്പത്തിന്‍റെ അര്‍ത്ഥശൂന്യത : reality of anathma / അനാത്മത
സ്വയം ഉള്ളിലേക്ക് ശ്രദ്ധ തിരിച്ചുവെച്ച് ഒരു detached observation നടത്തുമ്പോള്‍ മൂന്നുകാര്യങ്ങള്‍ ഒരാള്‍ക്ക് വ്യക്തമാകുന്നു. താനും തന്‍റെ ചുറ്റുമുള്ള സചേതനവും അചേതനവുമായ സര്‍വ്വതും കണങ്ങള്‍ (atoms) കൊണ്ടുണ്ടാക്കിയതാണെന്നും അവ എപ്പോഴും ‘ഊര്‍ജ്ജം – പദാര്‍ത്ഥം’ എന്ന പ്രകമ്പനത്തില്‍ മാറിക്കൊണ്ടിരിക്കുന്നുവെന്നും തന്‍റെ ശരീരവും മനസ്സും എല്ലാം ഓരോ moment ലും മാറിക്കൊണ്ടിരിക്കുന്ന impermanent/അനിത്യമായ ഒന്നാണെന്നും അതുകൊണ്ടു തന്നെ ‘ആത്മാവ്’ എന്ന സ്ഥിരമായ ഒരു entity തന്നില്‍ ഇല്ല എന്നും ആകെയുളളത് എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ‘ബോധം’ മാത്രമാണെന്നും തിരിച്ചറിയുന്നു.
5. ആത്മാവ് ഇല്ല എങ്കില്‍ ജാതിക്ക് അടിസ്ഥാനമില്ല, താനും അപരനും ഇല്ല – ഭിക്ഷുസംഘത്തില്‍ ജാതിവ്യത്യാസം സാധ്യമല്ലാതാകുന്നു
observation meditation ശീലിയ്ക്കുന്ന ഒരു വ്യക്തിക്ക് ഈ തിരിച്ചറിവ് പകല്‍പോലെ വ്യക്തമായി കാണാന്‍ സാധിക്കുന്നു. ഭിക്ഷുസംഘത്തില്‍ അതുകൊണ്ടുതന്നെ ജാതിവ്യത്യാസം പരസ്പരം വെച്ചുപുലര്‍ത്താന്‍ പറ്റാത്ത ഒരു നിലവരുന്നു. സംഘത്തില്‍ ഏതെങ്കിലും ഒരു ഭിക്ഷു ജാതിബോധം പ്രകടിപ്പിച്ചാല്‍ അതിനര്‍ത്ഥം അയാള്‍ അഷ്ടാംഗമാര്‍ഗ്ഗം ശരിയായ രീതിയില്‍ practice ചെയ്തിട്ടില്ല എന്നും ശരിയായി ീobservation meditation ചെയ്തില്ല എന്നും, അതുകൊണ്ട് തന്നെ അയാള്‍ ‘അനാത്മ’ (anatta in pali) എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു എന്നും സംഘത്തിന് മനസ്സിലാകുന്നു. അതോടെ അയാള്‍ ഭിക്ഷുപദം തുടരാന്‍ അനര്‍ഹനാകുന്നു, സംഘത്തില്‍ നിന്ന് പുറത്തുപോവേണ്ടി വരുന്നു. അങ്ങിനെ, പ്രാഥമികമായിത്തന്നെ ഭിക്ഷുസംഘം സാഹോദര്യത്തിന്‍റെയും സമത്വത്തിന്‍റെയും living example ആയി നിലകൊള്ളുന്നു.
6. ഉപാസകരായ ജനതയിലും അതേമാറ്റം സംഭവിക്കുന്നു
ഭിക്ഷുകളുടെ ഇടയിലുണ്ടാകുന്ന സമത്വം അതുപോലെ തന്നെ ഉപാസകരും മാതൃക ആക്കുന്നു. ഭിക്ഷുസംഘത്തില്‍ ജാതീയമായ വലിപ്പച്ചെറുപ്പം ഇല്ലാതാകുന്നതോടെ ബൗദ്ധജനതയ്ക്കും ഏതൊരു സംഘത്തില്‍ നിന്നുവരുന്ന ഏതൊരു ഭിക്ഷുവിന്‍റെയും നേതൃത്വവും കാര്‍മ്മികത്വവും ഗൈഡന്‍സും സ്വീകരിക്കേണ്ടി വരുന്നു. തന്‍റെ ഭവനത്തിലെത്തുന്ന ഭിക്ഷു, പൂര്‍വ്വാശ്രമത്തില്‍ ഏത് ഉപജാതിയായിരുന്നു എന്ന് വിവേചനം ചെയ്യാന്‍ പറ്റാതാകുന്നു. അതിഥിയായി വരുന്ന ഭിക്ഷുവിനെ ഉപചാരപൂര്‍വ്വം സ്വീകരിക്കാനും അദ്ദേഹത്തിന്‍റെ ശിക്ഷണങ്ങളും ഉപദേശങ്ങളും സ്വീകരിക്കേണ്ടതായും വരുന്നു. ‘ഏത് ഉപജാതിയില്‍ ജനിച്ചാലും ഭിക്ഷുവാകുന്നതോടുകൂടി ബൗദ്ധസമൂഹത്തിന്‍റെ ആചാര്യപദവിയിലെത്താമെന്ന നില വരുന്നതോടുകൂടി ഏതു ജാതിയെയും തുല്യതപ്പെടുത്താന്‍ അഥവാ ‘ജാതിക്കതീതമായി equalise ‘ ചെയ്യാന്‍ ഉള്ള ഒരു സംവിധാനമായി ഭിക്ഷുസംഘം പ്രവര്‍ത്തിക്കുന്നു. ഒരു equalising mechanism അവിടെ സംജാതമാകുന്നു. (പക്ഷേ ഇത്തരമൊരു equalising mechanism ത്തിനുള്ള സാധ്യത ഹിന്ദുമതത്തില്‍ ഒരിക്കലും സാധിക്കുന്നില്ല. ബ്രാഹ്മണന്‍ ബ്രാഹ്മണനായിതന്നെ വേറിട്ടു നില്‍ക്കുന്നതിനാല്‍ ജാതിവ്യത്യാസം ഒരിക്കലും മാറാതെ നിലകൊള്ളുന്നു.)
ഭിക്ഷുസംഘത്തിന്‍റെ ഈ പ്രത്യേക സവിശേഷത മൂലം ഉപാസകരായ ജനതയുടെ മനസ്സിലും ‘ഏതു ഉപജാതിയില്‍ പിറന്നാലും ആര്‍ക്കും ഭിക്ഷുവായി ആചാര്യപദവിയില്‍ എത്താം’ എന്നുവരുന്നതോടെ ഉള്ളില്‍ കൊണ്ടു നടന്നിരുന്ന ജാതിബോധത്തിന് പ്രായോഗിക പ്രസക്തി നഷ്ടപ്പെടുന്നു. ഉപയോഗമില്ലാത്ത ഒരു concept മനുഷ്യന്‍ ക്രമേണ കൈയൊഴിയുകയും ചെയ്യുന്നു.
7. ഭിക്ഷുക്കളും ഉപാസകരും തമ്മിലുള്ള ബന്ധത്തില്‍ ‘ശുദ്ധി – അശുദ്ധി’ ബോധങ്ങള്‍ ഇല്ലാതാകുന്നു
ഭിക്ഷുസംഘത്തില്‍ നിന്ന് ഉപാസകരുടെ അടുക്കല്‍ പോവുന്ന ഭിക്ഷുക്കള്‍ക്ക് ഏത് ഉപാസകനും കൊടുക്കുന്ന ഭക്ഷണവും ഭിക്ഷയും നിരസിക്കാതെ സ്വീകരിക്കേണ്ടിവരുന്നു. പൂര്‍വ്വാശ്രമത്തില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടിരുന്ന ആളായിരുന്നെങ്കിലും ഒരു ഭിക്ഷുവിന് താഴ്ന്ന ജാതിയില്‍ പിറന്ന ഒരാളിന്‍റെ ഭക്ഷണം കഴിക്കേണ്ടിവരുന്നു. അതുപോലെ ഉപാസകന്‍ ഉയര്‍ന്ന ജാതിക്കാരനാണെങ്കിലും വരുന്ന ഭിക്ഷുവിനെ ഉപചാരപൂര്‍വ്വം ആദരിക്കേണ്ടതായും വരുന്നു. ഇവിടെ ഹിന്ദുമതം ഉണ്ടാക്കിവെച്ച ‘ശുദ്ധി – അശുദ്ധി’ ബോധം കൃത്യമായി തകര്‍ക്കപ്പെടുന്നു.
‘അങ്ങിനെ ഭിക്ഷുസംഘത്തിലും ഉപാസകരിലും ജാതിബോധം എന്ന mental block തകര്‍ന്നു വീഴുന്നു.’
8. തുല്യതയുള്ള ഭിക്ഷുണിസംഘത്തിലൂടെ സ്ത്രീ ശാക്തീകരണം
മേല്‍പ്പറഞ്ഞ ഭിക്ഷുസംഘം പോലെ തന്നെയാണ് ഭിക്ഷുണി സംഘവും പ്രവര്‍ത്തിക്കുന്നത്. മേല്‍പ്പറഞ്ഞ എല്ലാ കാര്യങ്ങളും ഭിക്ഷുണിസംഘത്തിനും ബാധകമാണ്. ബൗദ്ധസംഘത്തില്‍ ഭിക്ഷുണികള്‍ ഭിക്ഷുക്കളെയോ തിരിച്ചോ ആശ്രയിക്കുന്നില്ല. പൂര്‍ണ്ണമായും സ്വതന്ത്രമായ ഒരു അസ്തിത്വമാണ് രണ്ടു കൂട്ടര്‍ക്കുമുള്ളത്.
ഉപാസകര്‍ക്ക് തങ്ങളുടെ ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍ക്ക് ഒരു ഭിക്ഷുവിന്‍റെയോ ഭിക്ഷുണികളുടെയോ സഹായവും കാര്‍മ്മികത്വവും ഗൈഡന്‍സും സ്വീകരിക്കാവുന്നതാണ്. അതുപോലെ രണ്ടു കൂട്ടരുടെയും താമസവും വ്യത്യസ്ത monastery കളിലാണ്. അതുകൊണ്ടുതന്നെ അസാന്മാര്‍്ഗ്ഗികതയുടെ സാധ്യതകളെല്ലാം അടയ്ക്കപ്പെട്ടിരിക്കുന്നു. ഒരു ഭിക്ഷുവിന്‍റെ അതേ സ്ഥാനവും ആദരവും ആചാര്യസ്ഥാനവും ഒരേ അളവില്‍ ഒരു ഭിക്ഷുണിയ്ക്കും ഉണ്ട്. അതുകൊണ്ടുതന്നെ ബ്രാഹ്മണിസത്തിലുള്ളതു പോലെ ഒരു പുരുഷ മേൽക്കോയ്മയുടെ ഒരു സ്വഭാവം അവിടെ ഉണ്ടാകുന്നില്ല.
9. ജാതിയുടെ എല്ലാ ദോഷവശങ്ങളും പരിഹരിക്കപ്പെടുന്നു
മേല്‍പ്പറഞ്ഞ വസ്തുതകളുടെ വെളിച്ചത്തില്‍ ബൗദ്ധധമ്മത്തിന്‍റെ മാര്‍ഗ്ഗത്തിലേക്ക് എത്തുന്ന ജനതയില്‍ വളരെ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നു. ജാതിബോധം അലിഞ്ഞില്ലാതാകുന്നതോടെ ഉപജാതികള്‍ക്കതീതമായ വിവാഹബന്ധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറുന്നു. സാഹോദര്യവും സമഭാവവും ധാര്‍മ്മികതയും സമൂഹത്തിലേയ്ക്ക് തിരിച്ചുവരാന്‍ വഴിയൊരുങ്ങുന്നു.
ചുരുക്കത്തില്‍ ഹിന്ദുമതം അഥവാ ബ്രാഹ്മണമതം ഉണ്ടാക്കിവെച്ച ജാതി ചിന്തയ്ക്ക് ഒരു കൃത്യമായ മറുമരുന്നായി (antidote) ആയി മാറാനുള്ള കഴിവ് ബൗദ്ധ ധമ്മത്തിന്‍റെ അടിസ്ഥാന ഘടനയ്ക്കുണ്ട്.
അന്ധവിശ്വാസത്തില്‍ നിന്ന് മുക്തമാകുന്നു.
മനസ്സിനെ സ്വയം നിയന്ത്രിക്കാനുള്ള പ്രാപ്തി കൈവരുന്നു.
ഉപജാതിക്കതീതമായി ഭിക്ഷുത്വം സാര്‍വ്വത്രികമാകുന്നു.
ഭിക്ഷുസംഘത്തില്‍ കൃത്യമായി സമത്വം enforce ചെയ്യപ്പെടുന്നു.
ഭിക്ഷുകളും ഉപാസകരും ഒരുപോലെ ജാതിബോധത്തില്‍ നിന്ന് പുറത്തുവരുന്നു.
സമൂഹത്തില്‍ സമത്വബോധം ഉണ്ടാകുന്നു.
സമത്വത്തിന്‍റെ ഫലമായി സാഹോദര്യവും നീതിയും ഉണ്ടാകുന്നു.
അതോടെ സ്വാതന്ത്ര്യം (liberty) ഉണ്ടാകുന്നു.
വിവാഹങ്ങള്‍ അജാതീയമാകുന്നു.
സാമൂഹ്യനീതി സ്വാഭാവികമായി കൈവരുന്നു.
ആരോഗ്യകരമായ ഒരു സാമൂഹികാന്തരീക്ഷം സംജാതമാകുന്നു.
മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ട് ക്രമേണ ‘ബ്രാഹ്മണിക ജാതി സംസ്കാരം’ സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും നിറഞ്ഞ ഒരു സംസ്കാരത്തിന് വഴിമാറുന്നു. ഇക്കാരണങ്ങള്‍ കൊണ്ടാണ് ബാബാ സാഹേബ് ഡോ.ബി.ആര്‍ അംബേദ്കര്‍ ബുദ്ധമതത്തിലേക്ക് മടങ്ങിപ്പോയത്.
അടുത്തലക്കം: ഇന്ത്യയെ ബുദ്ധമയമാക്കാന്‍ ഡോ. അംബേദ്ക്കര്‍ വിഭാവനം ചെയ്ത നടപടികള്‍ എന്തൊക്കെ?
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
പൗരോഹിത്യം ഒരു ജാതിക്കു മാത്രം ആകുമ്പോൾ ആ മതത്തിലെ ജനങ്ങളെ നിയന്ത്രിക്കാൻ സാധിക്കുന്നത് പോലെ തന്നെ രാഷ്ട്രീയവും ഒരു ജാതിക്കു മാത്രമായി നിയന്ത്രിക്കാൻ സാധിക്കുന്നു…അതിലൂടെ അധികാരവും രാജ്യത്തിൻ്റെ സമ്പത്തും ഒരു ജാതിയുടെ കയ്യിൽ മാത്രം ആയി ഒതുങ്ങുന്നു…