കവിത
ധന്യ ഇന്ദു
ചിലപ്പോൾ
പൊടിഞ്ഞുടഞ്ഞും
മറ്റു ചിലപ്പോൾ
കുതിർന്നുതിർന്നും
ഞാൻ
കാണാമറയത്തിരിക്കുന്നു
അപ്പോഴെല്ലാം
പുതുമുളകൾ പൊട്ടിയ
ശരീരം അസ്വസ്ഥപ്പെടുന്നു
ഞാവൽക്കണ്ണുകളിൽ
കാമം നിറഞ്ഞും
വീഞ്ഞുമണമുള്ള ചുണ്ടിൽ
പ്രേമം നിറഞ്ഞും
ഉള്ളിൽ കനലെരിഞ്ഞും
വെപ്രാളപ്പെടുന്നു
ഏതോ ഒരിന്നലെയിലെ
കൊലുസിളക്കങ്ങൾ
മുറിപ്പെടുത്തുന്നു
ജനലിനപ്പുറം നീയുണ്ടോ –
യെന്ന് സന്ദേഹപ്പെട്ടും
പുതിയൊളിയിടങ്ങൾ തേടിയും
എഫ്ബി ലോഗൗട്ട് ചെയ്യുന്നു
അതേ നിമിഷത്തിൽ
ഒരു പുതിയ സൂര്യനിലേക്ക്
ഉണർന്നെണീക്കാൻ
ഓർമപ്പെടുത്തുന്നു
ഞാനെന്നെ കെട്ടിപ്പിടിക്കുന്നു
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
മനോഹരം ????