വിമീഷ് മണിയൂർ
ഗിരീഷും ജിതേഷും രജീഷും
ഗിരീഷും ജിതേഷും രജീഷും ഒരേ മരത്തിൻ്റെ വേരുകളായിരുന്നു. വേനൽക്കാലത്ത് വെള്ളം തേടി മൂന്നു ദിക്കുകളിലേക്ക് മൂവരും യാത്ര തിരിച്ചു. കുറെ കഴിഞ്ഞപ്പോൾ വെള്ളം മാത്രം പോസ്റ്റലായി തിരിച്ചുവന്നു.
ഞങ്ങൾ മൂന്നാളും
ഞാനും എൻ്റെ കാറും എൻ്റെ തന്നെ ശരീരത്തിലെ ബാക്ടീരിയയും കൂടി ഇന്നൊരു കല്യാണത്തിന് പോയി. എന്നെ മാത്രമേ സത്യം പറഞ്ഞാൽ വിളിച്ചിരുന്നുള്ളൂ. ഒറ്റയ്ക്ക് പോകാനുള്ള മടി. ഇരുന്നുണ്ണാൻ പറ്റിയ കസാരയില്ലാത്തതിനാൽ കാറിന് തിരിച്ച് പോരുന്ന വഴി പെട്രോൾ വാങ്ങിച്ചു കൊടുത്തു. സാമ്പാറിൻ്റെ മണമടിച്ചപ്പോൾ തന്നെ ബാക്ടീരിയയുടെ വയറു നിറഞ്ഞു.അങ്ങനെ ഞായറാഴ്ച്ച തീർന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല