ട്രോൾ കവിതകൾ – ഭാഗം 30

0
274

വിമീഷ് മണിയൂർ

x

കാക്കകളുടെ കൂട്ടത്തിൽ X എന്നാണ് എൻ്റെ പേര്. പേര് മാറ്റണമെന്നുണ്ട്. സുൽഫത്ത് എന്നാണ് കണ്ടു വെച്ച പേര്. മറ്റു കാക്കകൾ സമ്മതിക്കുന്നില്ല. ഇനി എന്ത് ചെയ്യുമെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.

വയറിളക്കം

ഒരു ദിവസം വയറിളകിപ്പോയതിൽ കൊടുവാള്, ചെരകി ഓട്ടവീണ ചിരട്ട, കൈക്കലത്തുണി, രണ്ടു ദിവസം മുമ്പത്തെ പുഴുക്ക്, ആധാർ കാർഡ്, ജലനിധിയുടെ ബില്ല്, പുളിങ്കുരു, കേടായിപ്പോയ റിമോട്ട്, രണ്ട് സ്റ്റീൽ ഗ്ലാസ്, കുടുംബശ്രീയിലെ പാസ് ബുക്ക്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, കാണാതായ ചൂല്, അടുക്കള വാതിലിൻ്റെ കൊളുത്ത്, ചക്കയുടെ ചകിണി, കൂറ മുട്ട, വിക്സ്, പാഡ്, സ്റ്റൂളിൻ്റെ ഒടിഞ്ഞു പോയ കാല്, കോട്ടി, കക്കൂസിലെ പാട്ട, കിണറിലെ വീണുപോയ കയറ്, പറമ്പിലെ പൂഴിമണ്ണ്, പറിച്ചെറിഞ്ഞ മെരട്, മഴക്കുഴി, കത്തിച്ച് കളഞ്ഞ പ്ലാസ്റ്റിക്ക് ബോട്ടിൽ, കളഞ്ഞു പോയ പേഴ്സ്, കുടുക്കുന്ന ചെരിപ്പ്, നോക്കിയ മൊബൈല്, ഇൻഡക്ഷൻ കുക്കറ്, ലൈഫ് ബോയ് സോപ്പിൻ്റെ കവറ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here