പ്രശസ്ത കാരിക്കേച്ചറിസ്റ്റ് തോമസ് ആൻറണി അന്തരിച്ചു.

0
221
thomas-antony-athmaonline

പ്രശസ്ത കാരിക്കേച്ചറിസ്റ്റും കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറിയുമായ തോമസ് ആൻറണി (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ നാലുമണിക്ക് കോട്ടക്കൽ വെച്ചായിരുന്നു അന്ത്യം. ചിത്രകലാ പരിഷത്ത് കോട്ടക്കൽ നടത്തുന്ന ചിത്രകലാ ക്യാമ്പിൽ പങ്കെടുക്കാൻ സ്വദേശമായ കോട്ടയത്തു നിന്ന് എത്തിയ അദ്ദേഹത്തിന് രാത്രിയിൽ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  മെട്രോ വാർത്തയിൽ ആർട്ട് എഡിറ്ററാണ്. ദീർഘകാലം ദീപിക ദിനപ്പത്രത്തിൽ സേവനമനുഷ്ഠിച്ച തോമസ് ആൻറണി ഏറെക്കാലം കോട്ടയം പ്രസ് ക്ലബ്ബ് സെക്രട്ടറിയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here