സുരേഷ് നാരായണൻ
മമ്മൂട്ടിയെക്കാൾ ഒരു വയസ്സിനു മാത്രം മൂത്തതാണ് രജനി എങ്കിലും എനർജി ലെവലിന്റെ കാര്യം വരുമ്പോൾ അത് ഒരു കാതത്തോളം വലുതാവുന്നു…
ആ ചടുലത- അത് മാത്രമാണ് ദർബാറിന്റെ ഹൈലൈറ്റ്.
രജനിയുടെ ഡേറ്റ് ഒത്തു വന്നതോടെ തൻറെ എല്ലാ പണിയും കഴിഞ്ഞു എന്ന മട്ടിലായിരുന്നു മുരുകദോസ്സിന്റെ സംവിധാനം.
കൂളിംഗ് ഗ്ലാസ്, ആക്ഷൻ, പിന്നെ കുറച്ച് സെൻറിമെന്റ് … ഇതെല്ലാം കൂടിയായാൽ കൈയടിയും വിസിലടിയും ശറശറേന്ന് പോരുമല്ലോ!
എന്തായാലും നായകൻ രക്ഷകൻ ആകണമെന്ന കണ്ടീഷൻ കാരണം രക്ഷപ്പെടുന്നത് സീനിയർ ഹിന്ദി സിനിമാ താരങ്ങളാണ്… ‘കാപ്പാനി’ൽ അത് ബോമൻ ഇറാനി ആയിരുന്നെങ്കിൽ ഇവിടെ അത് സുനിൽഷെട്ടി ആകുന്നു. അയാളുടെ അണ്ണാക്കിൽ പരിഭാഷാ യന്ത്രം ഉറപ്പിച്ചിട്ടുള്ളതുകൊണ്ട് സംസാരിക്കുമ്പോൾ തമിഴ് ആണ് മണിമണിയായി പുറത്തേക്കു വരുന്നത്!
നയൻതാരയെ ഒക്കെ, ഒരു ടെക്സ്റ്റൈൽ ഷോപ്പിന്റെ പരസ്യത്തിൽ അഭിനയിപ്പിക്കുന്നത്രയും ലാഘവത്തോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്!
തീർത്തും നിരാശപ്പെടുത്തുന്ന മറ്റൊരു കാര്യമാണ്, ഒളിഞ്ഞിരിക്കുന്ന വില്ലനെ തേടി രജനിയും കൂട്ടരും പഴയ ചാനൽ സ്റ്റുഡിയോ കെട്ടിടത്തിൽ ആക്രമണ സന്നദ്ധരായി എത്തുന്ന സീനിന്റെ ആവിഷ്കാരം. ഹെലിക്യാമുകളും മറ്റും ഉപയോഗിച്ച് അവിസ്മരണീയമാക്കി മാറ്റാമായിരുന്ന ആ ഒരു ഷോട്ട് തീർത്തും ഉഴപ്പി എടുത്തിരിക്കുന്നത് എന്തിനാണു നീ ദാസാ ?!
നിന്നു കഥാപ്രസംഗം പറയാതെ സിനിമ നല്ലതാണോ എന്ന് പറയടാ എന്ന് ചോദിച്ചാൽ ഇതേ ഉള്ളൂ ഉത്തരം…
നിങ്ങൾ ഒരു അണ്ണൻ ഫാൻ ആണെങ്കിൽ മാത്രം കാണുക!