സ്വപ്നചിത്ര 2020

0
213

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവരും വിവിധ പ്രായക്കാരുമായ ചിത്രകലാ പ്രതിഭകളെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്ന മൂന്നാമത് ‘സ്വപ്നചിത്ര’ പ്രദർശനോത്സവം, 2020 മാർച്ച് നാല് മുതൽ എട്ട് വരെ കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ വച്ചു നടക്കും.

 2020 ജനുവരി 20 വരെ പ്രദർശനത്തിനുള്ള തിരഞ്ഞെടുപ്പിലേക്ക് ചിത്രങ്ങൾ അയക്കാവുന്നതാണ്. ഭിന്നശേഷിക്കാരായ കലാകാരന്മാർ സ്വന്തമായി വരച്ച ചിത്രങ്ങളാണ് പരിഗണിക്കപ്പെടുക. വിദഗ്ദ്ധ പാനൽ ആയിരിക്കും ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തുക.

A3 യോ,അതിൽ കൂടുതലോ വലുപ്പമുള്ള, ഗുണനിലവാരമുള്ള പേപ്പറിൽ വരച്ച ചിത്രങ്ങളാണ് അയച്ചു നൽകേണ്ടത്. 

Disability certificate ഉള്ളവരെയോ, ഇല്ലാത്തപക്ഷം സംഘാടകർക്ക് നേരിട്ട് ബോധ്യപ്പെടുന്നവരേയോ ആണ് പങ്കെടുപ്പിക്കുന്നത്. ചിത്രങ്ങളുടെ നിലവാരം, വ്യക്തിയുടെ ഭിന്നശേഷി എന്നിവയാണ് തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം. 

ഒരു കലാകാരന്റേയോ  കലാകാരിയുടേയോ മികച്ചവയായി പരിഗണിക്കപ്പെടുന്ന രണ്ട് ചിത്രങ്ങൾക്കാവും പ്രദർശനത്തിന് അവസരം ലഭിക്കുക. 

സംസ്ഥാനതലത്തിലോ  ജില്ലാതലത്തിലോ  ഒന്നിലധികം എക്സിബിഷൻ നടത്താത്ത പ്രതിഭകൾക്ക് അധിക പരിഗണന ഉണ്ടായിരിക്കുന്നതാണ്. പ്രതിഭകളുടെ കലാശേഷിയെ പൊതുസമൂഹത്തിന് മുൻപിൽ തുറന്നിടുക എന്ന ലക്ഷ്യമാണ് ഈ കൂട്ടായ്മയ്ക്കുള്ളത്.

പ്രദർശനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ സംഘാടകരിൽ നിക്ഷിപ്തമായിരിക്കും. 

Dream of US ആണ് ‘സ്വപ്നചിത്ര’ യുടെ സംഘാടകർ. 

പ്രദർശിപ്പിക്കാൻ ഉദ്ദേശിക്കുന്ന ചിത്രങ്ങൾ 2020 ജനുവരി ഇരുപതിനകം 8606172222 എന്ന നമ്പറിൽ വാട്സ്ആപ്പ് സന്ദേശമായി അയക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here