ഗ്ലോബൽ സിനിമാ വാൾ
മുഹമ്മദ് സ്വാലിഹ്
Film: The Untouchables
Director: Brian De Palma
Year: 1987
Language: English
അമേരിക്കയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അല്‍ കാപ്പോണ്‍ എന്ന കുപ്രസിദ്ധ അബ്കാരിയുടെ നിയമവിരുദ്ധ കള്ള് കച്ചവടവും അതിനെ തുടര്‍ന്നുള്ള അക്രമങ്ങളും കൊടുമ്പിരിക്കൊള്ളുകയാണ്. പോലീസും നിയമവുമെല്ലാം കാപ്പോണ്‍ വിലക്ക് വാങ്ങിയിട്ടുണ്ട്. തന്റടുക്കല്‍ നിന്ന് മദ്യം വാങ്ങാത്തവരെയെല്ലാം കാപ്പോണ്‍ നിര്‍ദ്ദയം കൊന്നുകളയുന്നു. അങ്ങനെയാണ് കാപ്പോണിനെ പൂട്ടാന്‍ ട്രഷറി ഓഫീസറായ എലിയറ്റിനെ നിയമിക്കുന്നത്. ജോലിയേറ്റെടുത്ത് വൈകാതെ തന്നെ രഹസ്യവിവരത്തെത്തുടര്‍ന്ന് കാപ്പോണിന്റെ മദ്യശേഖരം കണ്ടുകെട്ടാന്‍ പോകുന്ന എലിയറ്റിന് പക്ഷേ പരിഹാസ്യനായി മടങ്ങേണ്ടിവരുന്നു. അതോടെ ചുറ്റുമുള്ള ഒറ്റയൊരുത്തനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മനസിലാക്കുന്ന കഥാനായകന്‍ മുതിര്‍ന്ന പോലീസുകാരനായ ജിം മലോണിനെയും ട്രെയിനിംഗ് സ്കൂളില്‍ നിന്ന് നേരിട്ട് ജോര്‍ജ് സ്റ്റോണിനെയും വളരെ പണിപ്പെട്ട് തന്റെ ടീമില്‍ ചേര്‍ക്കുന്നു. അക്കൗണ്ടന്റായ ഓസ്കാര്‍ വാലസും അവരുടെ കൂട്ടത്തില്‍ ചേരുന്നു. ഇവര്‍ നാലുപേരും ചേര്‍ന്ന് അല്‍ കാപ്പോണിന്റെ ബിസിനസ് തകര്‍ക്കാനും അയാളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനും നടത്തുന്ന ശ്രമങ്ങളാണ് ദ അണ്‍ടച്ചബിള്‍സ് എന്ന സിനിമയുടെ ഇതിവൃത്തം.
1930 കളിലെ പ്രൊഹിബിഷന്‍ കാലത്ത് അതിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന എലിയറ്റ് നെസ്സിന്റെയും അണ്‍ടച്ചബിള്‍സ് എന്നറിയപ്പെട്ടിരുന്ന അയാളുടെ ടീമിന്റെയും ചരിത്രത്തിന്റെ സാങ്കല്‍പ്പിക ചേരുവകളോടുകൂടിയുള്ള ആഖ്യാനമാണ് ഈ സിനിമ.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല