HomeTHE ARTERIASEQUEL 34The Beach At Night

The Beach At Night

Published on

spot_imgspot_img

Elena Ferrante
Illustrations: Mara Cerri
Malayalam Translation : Soumya P N

ഒത്തി­രി­ സംസാ­രി­ക്കു­ന്ന ഒരഞ്ചു­വയസു­കാ­രി­യാണ് മാ­റ്റി­. എന്നോട് പ്രത്യേ­കി­ച്ചും അവള് ഒരു­പാട് സംസാ­രി­ക്കും. ഞാൻ അവളു­ടെ­ പാ­വയാ­ണ്. അവളു­ടെ­ അച്ഛൻ ദാ­ ഇപ്പോ­ വന്നതേ­യു­ള്ളൂ­. അയാൾ എല്ലാ­ ആഴ്ചയറു­തി­യി­ലും ബീ­ച്ചിൽ വരും. അച്ഛൻ മാ­റ്റി­ക്ക് ഒരു­ സമ്മാ­നവും കൊ­ണ്ടു­വന്നി­ട്ടു­ണ്ട്. കറു­പ്പും വെ­ളു­പ്പും നി­റമു­ള്ള ഒരു­ പൂ­ച്ച.
അഞ്ച് മി­നു­ട്ട് മു­ന്പു­വരെ­ എന്റെ­ കൂ­ടെ­ കളി­ച്ചി­രു­ന്ന മാ­റ്റി­ ഇപ്പോ­ ആ പൂ­ച്ചയു­ടെ­ കൂ­ടെ­യാ­ കളി­ക്കു­ന്നത്.

മീ­നു­ എന്ന് അതിന് പേ­രു­മി­ട്ടു­.

ഞാ­നവി­ടെ­ വെ­യി­ലത്ത് മണലിൽ കി­ടക്കു­കയാ­ണ്. എന്താ­ ചെ­യ്യേ­ണ്ടതെ­ന്നറി­യി­ല്ല.
മാ­റ്റി­യു­ടെ­ ചേ­ട്ടൻ മണലിൽ കു­ഴി­ച്ചു­ കൊ­ണ്ടി­രി­ക്കു­ന്നു­. അവനെ­ന്നെ­ തീ­രെ­ ഇഷ്ടമല്ല. കു­ഴി­ക്കു­ന്ന മണൽ മു­ഴു­വൻ എന്റെ­ മേ­ലാ­ക്കണവനി­ടു­ന്നത്. എന്തൊ­രു­ ചൂ­ടാ­ണി­വി­ടെ­!
മാ­റ്റി­ എന്റെ­ കൂ­ടെ­ അവസാ­നം കളി­ച്ചത് എനി­ക്കി­പ്പോ­ഴു­മോ­ർ­മ്മയു­ണ്ട്. എന്നെ­ അവൾ ചാ­ടി­ച്ചു­ ഓടി­ച്ചു­ ഒച്ചയി­ടു­കയും കരി­യി­ക്കു­കയും സംസാ­രി­പ്പി­ക്കു­കയും ഒക്കെ­ ചെ­യ്തു­. കളി­ക്കി­ടെ­ ഞാൻ ചറപറാ­ വർ­ത്തമാ­നം പറയും. ആരോട് സംസാ­രി­ച്ചാ­ലും അവരൊ­ക്കെ­ മറു­പടി­യും പറയും. ഇവി­ടെ­യി­ങ്ങനെ­ മണ്ണിൽ മൂ­ടപ്പെ­ട്ടു­ കഴി­ഞ്ഞ് എനി­ക്ക് മതി­യാ­യി­.
ഒരു­ വണ്ട് തെ­രക്കി­ട്ട് വഴി­യു­ണ്ടാ­ക്കി­ കു­ഴി­ച്ചു­ പോ­വു­ന്നു­. എന്നെ­ കണ്ടു­വെ­ന്നു­പോ­ലും നടി­ക്കു­ന്നി­ല്ല.
മാ­റ്റി­യു­ടെ­ അമ്മ ഒരു­ മണി­ക്കൂർ മു­ന്പു­ തന്നെ­ ബീ­ച്ചിൽ നി­ന്ന് വീ­ട്ടി­ലേ­ക്ക് പോ­യി­ക്കഴി­ഞ്ഞി­രു­ന്നു­. ഇപ്പോ­ അച്ഛനും ബാ­ഗു­കളു­മെ­ടു­ത്ത് പോ­കാൻ ഒരു­ങ്ങു­കയാ­ണ്. “മാ­റ്റി­, പോ­വാം. വേ­ഗമാ­വട്ടെ­.” ആ വലി­യ ബീ­ച്ചു­ കു­ടയു­ടെ­ ചു­വട്ടിൽ നി­ന്ന് ചേ­ട്ടന്റെ­യും പൂ­ച്ചയു­ടെ­ കൂ­ടെ­ മാ­റ്റി­യതാ­ ഓടു­ന്നു­. അപ്പോൾ ഞാ­നോ­? മാ­റ്റി­ കണ്ണിൽ നി­ന്നും മറഞ്ഞു­.
‍ഞാൻ “മാ­റ്റീ­” എന്നു­ വി­ളി­ച്ചു­. മാ­റ്റി­ കേ­ൾ­ക്കു­ന്നി­ല്ല. അവൻ മി­നു­ പൂ­ച്ചയോട് സംസാ­രി­ക്കു­കയാ­ണ്. അവനെ­ മാ­ത്രമേ­ അവൾ കേ­ൾ­ക്കു­ന്നു­ണ്ട്. അവൻ മറു­പടി­യും പറയു­ന്നു­ണ്ട്.

സൂ­ര്യനസ്തമി­ച്ചു­. വെ­ളി­ച്ചം മാ­റി­. ബീ­ച്ചു­ കാ­വൽ­ക്കാ­രൻ വരു­ന്നു­ണ്ട്. അവന്റെ­യൊ­രു­ കണ്ണ്. എനി­ക്കി­ഷ്ടമേ­യല്ല. എന്റെ­ കണ്ണു­കൾ. വലി­യ ബീ­ച്ചു­ കു­ടകളെ­ല്ലാം മടക്കി­വെ­ക്കു­കയാ­ണവൻ. അവന്റെ­ പല്ലി­ വാ­ലു­ പോ­ലു­ള്ള മീ­ശത്തു­ന്പ് ചു­ണ്ടി­നു­ മീ­തെ­ അനങ്ങു­ന്നത് കാ­ണാം.
എനി­ക്ക് പി­ടി­കി­ട്ടി­. അവനാ­ സന്ധ്യക്കു­ളള്ള കാ­വൽ­ക്കാ­രനാ­ണ്. മാ­റ്റി­ അവനെ­ക്കു­റി­ച്ച് പേ­ടി­യോ­ടെ­യാണ് പറയാ­റു­ള്ളത്. ഇരു­ട്ടാ­വു­ന്പോൾ വന്ന് കു­ട്ടി­കളു­ടെ­ കളി­പ്പാ­ട്ടങ്ങൾ മോ­ഷ്ടി­ക്കും. അത്ര ദു­ഷ്ടനാ­ണ്. അവന് നല്ല പൊ­ക്കമു­ണ്ട്. അവന്റെ­ ചങ്ങാ­തി­യാ­യ മണ്ണു­മാ­ന്തി­ക്ക്. ഇരു­വരും മണലിൽ ചി­കയാൻ തു­ടങ്ങി­. ഒരു­ പാ­ട്ടും പാ­ടു­ന്നു­ണ്ട്.
മണ്ണു­മാ­ന്തി­ക്ക് രാ­കി­മി­നു­ക്കി­യ നീ­ളൻ ലോ­ഹപ്പല്ലു­കളു­ണ്ട്. നീ­ങ്ങു­ന്നതി­നൊ­പ്പം മണലിൽ മാ­ന്തി­ക്കീ­റു­ന്നു­. എനി­ക്ക് പോ­ടി­യാവ­ു­ന്നു­ണ്ട്. അവനെ­ന്നെ­ ഉപദ്രവി­ക്കും. പൊ­ട്ടി­ച്ചു­ കളയും. ഇതാ­ വരു­ന്നു­…. അടു­ത്തെ­ത്തി­… അവനെ­ത്തി­.
ഉരു­ളൻ വെ­ള്ളാ­രങ്കല്ലു­കളു­ടെ­യും കക്കകളു­ടെ­യും പഴക്കഷണങ്ങളു­ടെ­യും കൂ­ടെ­ ‍ഞാ­നും അവന്റെ­ പല്ലി­നടി­യിൽ പെ­ട്ടു­.
മണ്ണു­മാ­ന്തി­യു­ടെ­ പല്ലി­നി­ടയിൽ പെ­ട്ടെ­ങ്കി­ലും വലി­യ തകരാ­റി­ല്ലാ­ത്ത പരു­വത്തിൽ തന്നെ­യാണ് ഞാ­നി­പ്പോ­ഴും. ചീ­ത്ത കാ­വൽ­ക്കാ­രൻ പേ­ടി­പ്പി­ക്കും പോ­ലെ­ പാ­ടു­ന്നത് തു­ടർ­ന്നു­. മാ­ന്തി­യെ­ടു­ത്തതെ­ല്ലാം കൂ­ടി­ കു­പ്പി­ച്ചി­ല്ലും മണലും കു­പ്പീ­ടടപ്പും ചു­ള്ളി­ക്കന്പു­മെ­ല്ലാ­മു­ള്ള ഒരു­ കൂ­നയി­ലെ­ത്തി­. ഒരു­ പ്ലാ­സ്റ്റി­ക്ക് കു­തി­രയു­ടെ­ അടു­ത്താണ് ഞാൻ വന്നു­വീ­ണത്. അതി­നടുത്ത് കു­പ്പീ­ടടപ്പ്, ബോൾ പേ­ന, നേ­രത്തെ­ എന്റെ­ടു­ത്തു­കൂ­ടി­ കു­ഴി­ച്ചു­ നീ­ങ്ങി­യ വണ്ട് ഒക്കെ­യു­ണ്ട്. വണ്ട് ചി­റകു­ വീ­ശി­ നീ­ങ്ങി­ത്തു­ടങ്ങി­.
നേ­രം പി­ന്നെ­യു­മി­രു­ണ്ടു­. എനി­ക്ക് നല്ല സങ്കടം വരു­ന്നു­ണ്ട്. ദേ­ഷ്യവും. ഈ മി­നു­ പൂ­ച്ചയെ­ എനി­ക്കി­ഷ്ടമല്ല. ശരി­ക്കു­ പറഞ്ഞാൽ വെ­റു­പ്പാ­ണ്. പേ­രു­പോ­ലും പൊ­ട്ടയാ­ണ്. അവന് വയറി­ളക്കവും ഛർ­ദ്ദി­യും വന്ന് നാ­റട്ടെ­. മാ­റ്റി­ മനം മടു­ത്ത് അവനെ­ കൊ­ണ്ടു­ കളയട്ടെ­. ഈ നേ­രത്ത് സാ­ധാ­രണ ഞാ­നവളു­ടെ­ കൂ­ടെ­ കളി­ച്ച് വീ­ട്ടി­ലെ­ എല്ലാ­വരു­ടെ­യും കൂ­ടെ­ കഴി­ക്കാ­നി­രി­ക്കയാ­വും. അവളു­ടെ­ സ്പൂ­ണിൽനി­ന്നു­ തന്നെ­. ഒരു­ സ്പൂൺ അവൾ­ക്ക്, ഒന്ന് എനി­ക്ക്. അതി­നും വേ­ണ്ടി­ ഞാ­നി­പ്പൊ­ ഇവി­ടെ­ വണ്ടി­ന്റെ­ പോ­ലെ­ മണ്ണി­ൽ‍ മലർ­ന്നു­ കി­ടപ്പാ­ണ്. പോ­രാ­ത്തതിന് ദു­ഷ്ടൻ ബീ­ച്ചു­ കാ­വൽ­ക്കാ­രന്റെ­ പൊ­ട്ട പാ­ട്ടും കേ­ൾ­ക്കണം. ഇരു­ട്ടാ­കു­ന്നു­. നക്ഷത്രങ്ങളൊ­ന്നു­മി­ല്ല. നി­ലാ­വും കടലി­രന്പു­ന്നത് ഉയർ­ന്നു­ കേ­ൾ­ക്കാം. തണു­ക്കു­ന്നു­. ജലദോ­ഷം പി­ടി­ക്കും. മാ­റ്റി­ എന്നോട് എപ്പോ­ഴും പറയും,. തണു­പ്പടി­ച്ചാ­ൽ നി­നക്ക് ജലദോ­ഷം പി­ടി­ക്കും.” അവളു­ടെ­ അമ്മ അവളോട് പറയു­ന്നതു­ പോ­ലെ­ തന്നെ­. മാ­റ്റി­യും ഞാ­നും അമ്മയും കു­ട്ടി­യു­മാ­ണല്ലോ­. അതു­കൊ­ണ്ട് അവളെ­ന്നെ­ മറന്നി­ട്ടു­ണ്ടാ­വി­ല്ല. തീ­ർ­ച്ച.
ഞാൻ ഇവി­ടെ­ ബീ­ച്ചിൽ തന്നെ­യാ­ണെ­ന്നറി­ഞ്ഞാൽ അവളു­ടൻ വന്ന് എന്നെ­ കൂ­ട്ടി­ക്കൊ­ണ്ടു­ പോ­കും. ചി­ലപ്പോൾ എന്നെ­ ഒന്നു­ പേ­ടി­പ്പി­ക്കാൻ അവളൊ­രു­ കളി­ കളി­ക്കു­ന്നതാ­വും.
ആ ദു­ഷ്ടൻ ബീ­ച്ചു­ കാ­വൽ­ക്കാ­രൻ ദേ­ഷ്യത്തി­ലാ­ണ്. എന്റെ­യടു­ത്ത് കു­നി­ഞ്ഞി­രു­ന്ന് മണ്ണു­ മാ­ന്തി­യോ­ടവൻ പറഞ്ഞു­. “കഷ്ടം ഒരു­ കല്ലു­ വെ­ച്ച മാ­ലയോ­ കൈ­ച്ചെ­യി­നോ­ പോ­ലും കി­ട്ടി­യി­ല്ല. ഈ വൃ­ത്തി­കെ­ട്ട പാ­വം മാ­ത്രം.”
“ഞാൻ വ‍ൃ­ത്തി­കെ­ട്ടതൊ­ന്നു­മല്ല.” ഞാൻ ചീ­റി­.
ദു­ഷ്ടൻ ബീ­ച്ചു­കാ­വൽ­ക്കാ­രൻ എന്നെ­ ക്രൂ­രമാ­യി­ നോ­ക്കി­. അവനാ­ മീ­ശയു­ടെ­ പല്ലി­വാ­ലറ്റം കൊണ­്ട് തന്നെ അഴു­ക്കപു­രണ്ട വി­രൽ കൊ­ണ്ട് എന്നെ­ എടു­ത്ത് വാ­യ പി­ടി­ച്ച് തു­റക്കാൻ ശ്രമി­ക്കു­കയാ­ണ്. കു­ലു­ക്കി­ നോ­ക്കു­ന്നു­. അവൻ മണ്ണു­മാ­ന്തി­യു­ടെ­ പറയു­കയാ­ണ്. “ഇവളു­ടെ­ പക്കൽ ഇപ്പോ­ഴും വാ­ക്കു­കളു­ണ്ട്.” എന്നി­ട്ട് എന്നോ­ടാ­യി­, “നി­ന്റെ­ മമ്മ എത്രയെ­ണ്ണം പറഞ്ഞു­ തന്നി­ട്ടു­ണ്ട്.” കളി­കൾ­ക്കു­ വേ­ണ്ടി­ മാ­റ്റി­ എന്നെ­ പഠി­പ്പി­ച്ച വാ­ക്കു­കളെ­ല്ലാം ഞാൻ തൊ­ണ്ടയു­ടെ­ ഉള്ളറ്റത്ത് ഒളി­പ്പി­ച്ചു­ വെ­ച്ചു­. എന്നി­ട്ട് ഒന്നും മീ­ണ്ടാ­തെയി­രു­ന്നു­. കളി­കളി­ലെ­ വാ­ക്കു­കൾ­ക്ക് പാ­വച്ചന്തയിൽ നല്ല വി­ല കി­ട്ടും. നോ­ക്കട്ടെ­.”
മണ്ണു­മാ­ന്തി­ അതു­ സമ്മതി­ക്കു­ന്ന മട്ടിൽ പല്ലു­കൾ മു­ന്നോ­ട്ടു­ നീ­ക്കി­. എന്റെ­ നെ­ഞ്ഞു­ കീ­റി­ മു­റി­ക്കാ­നാ­വും ഭാ­വം. പക്ഷെ­ ദു­ഷ്ടൻ കാ­വൽ­ക്കാ­രൻ അത് വേ­ണ്ടെ­ന്ന് തലയാ­ട്ടി­. അയാൾ നാ­വു­ നീ­ട്ടി­യപ്പോൾ പല്ലു­കൾ­ക്കി­ടയിൽ നി­ന്ന് മഴത്തു­ള്ളി­ പോ­ലെ­ ഒരു­ കൊ­ളു­ത്ത് പു­റത്തു­ വരു­ന്നു­. തു­പ്പൽ നൂ­ലിൽ തൂ­ങ്ങി­ ആ കൊ­ളു­ത്തെ­ന്റെ­ വാ­യി­ലേ­ക്ക് ഇറങ്ങി­വരു­ന്നു­ണ്ട്. പെ­ട്ടെ­ന്ന് തന്നെ­ മാ­റ്റി­ തന്ന വാ­ക്കു­കളെ­ല്ലാം ഞാ­നെ­ന്റെ­ നെ­ഞ്ചി­ലൊ­ളി­പ്പി­ച്ചു­ വെ­ച്ചു­. എനി­ക്കവൾ തന്ന പേ­രു­ മാ­ത്രം ബാ­ക്കി­യാ­യി­. പേടിയായിട്ടുണ്ട്. അത് സെ­ലീ­നാ­ എന്ന് സ്വയം വി­ളി­ച്ചു­. കൊ­ളു­ത്ത് അതു­ കേ­ട്ടു­. അത് നീ­ണ്ടു­ വന്ന് പറി­ച്ചെ­ടു­ത്തു­. ശരി­ക്കും വേ­ദനി­ച്ചു­ എനി­ക്ക്. എന്റെ­ പേര് മാ­റ്റി­ എനി­ക്ക് തന്ന പേര് – സെ­ലീ­ന അത് വാ­യു­വി­ലൂ­ടെ­ പറന്ന്, തു­പ്പൽ നൂ­ലി­ലൂ­ടെ­ പല്ലി­വാൽ മീ­ശയ്ക്കടിയി­ലൂ­ടെ­ സന്ധ്യക്കു­ള്ള ദു­ഷ്ടൻ കാ­വൽ­ക്കാ­രന്റെ­ വാ­യി­ലേ­ക്ക് പോ­യി­ മറഞ്ഞു­. പക്ഷെ­ അവന് മതി­യാ­യി­ട്ടി­ല്ല. ഒരു­ പേ­രു­ കൊ­ണ്ട് ഒന്നു­മാ­യി­ല്ല എന്നവൻ.
“വെ­റും സെ­ലീ­ന? അത്രേ­യു­ള്ളൂ­? അവനെ­ന്നെ­ ഇരു­ട്ടി­ലേ­ക്ക് വലി­ച്ചെ­റി­ഞ്ഞു­.

പി­ന്നെ­യും ഞാൻ പ്ലാ­സ്റ്റിക് കു­തി­രയു­ടെ­യും വണ്ടി­ന്റെ­യും ബോ­ൾ­പേ­നയു­ടെ­യും അടു­ത്തു­ ചെ­ന്നു­വീ­ണു­.
മണ്ണു­മാ­ന്തി­യോട് അവൻ ചോ­ദി­ക്കു­ന്നത് കേ­ട്ടു­. “ഒരു­ പാ­വയു­ടെ­ പേ­രിന് എന്തു­ കി­ട്ടും? രണ്ടു­ രൂ­പയോ­? അതോ­മൂ­ന്നു­ കി­ട്ടു­മോ­?
എനി­ക്കെ­ന്തു­ സങ്കടമാ­യെ­ന്നോ­? മാ­റ്റി­ എനി­ക്കു­ തന്ന പേര് എന്നേ­ക്കു­മാ­യി­ പൊ­യ്പ്പോ­യി­. ഇപ്പൊ­ ഞാൻ പേ­രു­ പോ­ലു­മി­ല്ലാ­ത്ത കു­ഞ്ഞു­ പാ­വയാ­ണ്. പക്ഷെ­ ഞാൻ ഒരു­ വാ­ക്കു­ മി­ണ്ടാ­തെ­ അനങ്ങാ­തെ­ ഇരി­ക്കു­കയാ­ണ്. ദു­ഷ്ടൻ ബീ­ച്ച് കാ­വൽ­ക്കാ­രൻ ഇപ്പോ­ഴും നീ­ണ്ടി­രു­ണ്ട നി­ഴലാ­യി­ ഇവി­ടെ­ത്തന്നെ­യു­ണ്ടല്ലോ­.
അവൻ പി­ന്നെ­യും പാ­ട്ടു­ തു­ടങ്ങി­യി­ട്ടു­ണ്ട്.
അവൻ കു­ന്പി­ട്ടി­രു­ന്ന് തീ­പ്പെ­ട്ടി­യു­രച്ചു­. ചെ­റു­ ചൂ­ടു­ള്ള തീ­ജ്വാ­ല. അത് ഉണങ്ങി­യ വി­റകി­ലേ­ക്കവൻ കൊ­ളു­ത്തി­. തീ­ പെ­ട്ടെ­ന്ന് പി­ടി­ച്ചു­. എന്നി­ട്ടവൻ എണീ­റ്റ് ചു­ള്ളി­കൾ കത്തു­ന്നത് നോ­ക്കി­. പി­ന്നെ­ മണ്ണു­മാ­ന്തി­യും കൈ­യി­ലെ­ടു­ത്ത് ഇത്തി­രി­ ദൂ­രേ­ക്ക് പോ­യി­.
ഇപ്പോ­ എനി­ക്കല്പം സമാ­ധാ­നമാ­യി­. തണു­പ്പത്രയ്ക്കി­ല്ല. ചൂ­ടു­ണ്ട്. ഇനി­യെ­നി­ക്ക് ജലദോ­ഷം പി­ടി­ക്കി­ല്ല.
വണ്ടി­െ­നന്തോ­ ബേ­ജാ­റു­ണ്ടല്ലോ­. അവൻ തി­രി­ഞ്ഞു­ കി­ടക്കു­ന്നല്ലോ­.
“എന്തു­ പറ്റി­? എന്താ­ പ്രശ്നം.”

അവൻ തീ­യു­ടെ­ വെ­ളി­ച്ചത്തിൽ നി­ന്ന് മാ­റി­പ്പോ­യി­. പി­ന്നെ­ കാ­ണാ­താ­യി­. തീ­ ശരി­ക്ക് നല്ല കൂ­ട്ടാ­ണ്. ഇടയ്ക്കി­ടെ­ പ്സ്റ്റ് എന്ന് പൊ­ട്ടലും ചീ­റ്റലും. പി­ന്നെ­ ചു­വന്ന തരി­കൾ ചി­തറി­ക്കൊ­ണ്ട് കത്തി­ത്തെ­റി­ക്കലും.
കടലി­ന്റെ­ ശബ്ദവും കൂ­ടു­തലു­റക്കെ­ കേ­ൾ­ക്കാ­നു­ണ്ട്.
ഒരു­ തി­ര വന്നു­ പോ­വു­ന്നു­. പതയു­ടെ­ വെ­ള്ള ഞൊ­റി­കളു­ള്ള ഉടു­പ്പു­ ധരി­ച്ച മാ­ന്യവനി­തയെ­പ്പോ­ലെ­.
“എന്നെ­ ആകെ­ നനയ്ക്കാ­നാ­ണോ­ ഭാ­വം”?
“ബ്റ്….. റൂ­….ം”
“ശരി­ എന്തു­ വേ­ണേൽ പറഞ്ഞോ­. നീ­െ­യന്നെ­ നനച്ചാ­ൽ­ത്തന്നെ­ എനി­ക്കെ­ന്താ­?”
തീ­ എന്നെ­ കൂ­ടു­തൽ ചൂ­ടു­പി­ടി­പ്പി­ച്ചു­ കൊ­ണ്ടങ്ങനെ­ രസമാ­യി­ കത്തു­കയാ­ണ്.
“നല്ല രസമു­ണ്ടി­വി­ടെ­. അല്ല കു­ഞ്ഞി­ക്കു­തി­രേ­?” ഞാൻ പ്ലാ­സ്റ്റിക് കു­തി­രയോട് ചോ­ദി­ച്ചു­. ബോൾ പേ­നയോ­ടും കു­പ്പീ­ടടപ്പി­നോ­ടും ഞാൻ വി­ളി­ച്ചു­ ചോ­ദി­ച്ചു­.
“നല്ല രസി­കൻ സാ­യാ­ഹ്നം അല്ലേ­?”
അപ്പോ­ഴാണ് കാ­ര്യങ്ങൾ തകരാ­റി­ലാ­ണെ­ന്ന് എനി­ക്ക് മനസിലായത്. കു­പ്പി­യു­ടെ­ ലോ­ഹഅടപ്പ് ചു­വന്നി­രി­ക്കു­ന്നു­. ബോൾ പേ­ന കറു­ത്ത മഷി­ തു­പ്പി­. ഫ്റി­..സ് എന്ന് ശീ­ൽ­ക്കാ­രത്തോ­ടെ­ പു­ളയു­ന്നു­.
എനി­ക്ക് ആകെ­ വി­ഷമമാ­യി­.
പരി­ഭ്രമത്തോ­ടെ­ ഞാൻ കു­തി­രയോട് പറഞ്ഞു­. “നമു­ക്കു­ടൻ എന്തെ­ങ്കി­ലും ചെ­യ്യണം. ബോ­ൾ­പേ­നയ്ക്ക് സു­ഖമി­ല്ല. ഛർ­ദ്ദി­ക്കു­ന്നു­.”
കു­തി­രക്കും സു­ഖമി­ല്ല. അവന്റെ­ വാ­ലും കു­ഞ്ചി­രോ­മവു­മൊ­ക്കെ­ ചൂ­ടിൽ ഉരു­കി­യി­രി­ക്കു­ന്നു­. അവന്റെ­ വായ് തലയു­ടെ­ അത്രയും വലി­യ തു­ളയാ­യി­രി­ക്കു­ന്നു­. ബോ­ക്! അതാ­ ചു­വന്ന നീ­ല തീ­ അവനെ­ വി­ഴു­ങ്ങു­ന്നു­. ഭയങ്കരം! തീ­ എല്ലാം ചു­ടു­കയാ­ണല്ലോ­. എന്നെ­യും ചു­ട്ടു­കളയു­മല്ലോ­.
“തീ­യെ­, നീ­യെ­ന്നെ­ ചു­ട്ടു­ പൊ­ള്ളി­ക്കല്ലേ­…. ഞാൻ മാ­റ്റി­യു­ടെ­ പാ­വയാ­ണ്. അവൾ നി­ന്നോട് ദേ­ഷ്യപ്പെ­ടും.
അതു­ കേ­ട്ടതും തീ­നാ­ളം എന്റെ­ നേ­രെ തി­രി­ഞ്ഞ് ചു­വന്നു­ തു­ടു­ത്ത നാ­വു­ നീ­ട്ടി­.
അപ്പോ­ ഞാൻ തി­രയു­ടെ­ നേ­രെ­ തി­രി­ഞ്ഞു­.
“തി­രേ­.. എന്നെ­ രക്ഷി­ക്ക്. ഞാൻ മാ­റ്റി­യു­ടെ­ പാ­വയാ­ണ്. രാ­വി­ലെ­ ഞങ്ങളെ­ മൂ­ട്ടി­ലെ­ മണലൊ­ക്കെ­ നി­ന്റെ­ വെ­ള്ളത്തിൽ കഴു­കി­യി­രു­ന്നതോ­ർ­മ്മയി­ല്ലേ­ നി­നക്ക്?”
ഇരു­ണ്ട തീ­രത്തേ­ക്ക് തി­ര ആർ­ത്തലച്ചു­വന്നു­.
ബ്റ്…. ഊം.
അതും പോ­രാ­ഞ്ഞ് ദു­ഷ്ടൻ ബീ­ച്ചു­ കാ­വൽ­ക്കാ­രൻ മണ്ണു­മാ­ന്തി­യോട് ആർ­ത്തി­യോ­ടെ­ പറയു­ന്നു­.
“നീ­ അതു­ കേ­ട്ടോ­ ആ പാ­വ പ്രാ­ന്തു­ പി­ടി­ച്ച പോ­ലെ­യാണ് സംസാ­രി­ക്കു­ന്നത്. വേ­ഗം വാ­, നാ­ളെ­ നമു­ക്കവളു­ടെ­ വാ­ക്കു­കളാ­ക്കാം പാ­വച്ചന്തയിൽ വി­റ്റ് പണം വാ­രാം.”
ഇപ്പൊ­ എനി­ക്ക് ശരി­ക്കും പേ­ടി­യാ­വു­ന്നു­ണ്ട്.
മാ­റ്റി­യു­ള്ളപ്പോൾ ഞാൻ ഏത് സാ­ധനത്തോ­ടും ഏത് ജന്തു­വി­നോ­ടും സംസാ­രി­ച്ചി­രു­ന്നു­. അവയെ­ല്ലാം എന്നോട് കൃ­ത്യമാ­യും വ്യക്തമാ­യും മറു­പടി­ പറയും. ആൾ­ക്കാ­രോ­ സാ­മാ­നങ്ങളെ­ വൃ­ത്തി­കെ­ട്ട ജന്തു­ക്കളോ­ ഞങ്ങളോട് തോ­ന്ന്യാ­സം കാ­ട്ടിയാൽ ഞങ്ങളവരോട് ഒച്ചയി­ടും. അപ്പോ­ഴവർ മര്യാ­ദക്കാ­രാ­വും. കു­ഞ്ഞു­ പയ്യന്മാർ ഞങ്ങളെ­ ഇടി­ക്കാ­നോ­ ഉമ്മ വെ­ക്കാ­നോ­ ഞങ്ങളു­ടെ­ ഉടു­പ്പു­ പൊ­ക്കി­ നോ­ക്കാ­നോ­ അവരു­ടെ­ കു­ഞ്ഞു­ സാ­മാ­നം കൊ­ണ്ട് കാ­ലിൽ മൂ­ത്രമൊ­ഴി­ക്കാ­നോ­ നോ­ക്കി­യാ­ലും ഞങ്ങൾ­ക്കറി­യാം. ഒടു­ക്കം ഞങ്ങൾ തന്നെ­ ജയി­ക്കു­മെ­ന്ന് പക്ഷേ­ ഇപ്പോൾ….
മാ­റ്റി­യെ­ കൂ­ടാ­തെ­ എങ്ങനെ­ രക്ഷപ്പെ­ടു­മെ­ന്ന് എനി­ക്കൊ­രു­ പി­ടി­യു­മി­ല്ല.
തി­ര എന്തോ­ പറയു­ന്നു­ണ്ട്. എനി­ക്ക് മനസി­ലാ­വു­ന്നി­ല്ല.
പേ­നയേം കു­തി­രേം കത്തി­ച്ചതു­പോ­ലെ­ എന്നേം കത്തി­ക്കാ­നാ­യി­ തീ­ നാ­വു­ നീ­ട്ടി­ വരു­ന്നു­ണ്ട്.
ദു­ഷ്ടൻ ബീ­ച്ചു­ കാ­വൽ­ക്കാ­രനും കൂ­ട്ടാ­യ മണ്ണു­മാ­ന്തി­യും എന്റെ­ പേ­രു­ കൈ­ക്കലാ­ക്കി­. പോ­രാ­ഞ്ഞി­ട്ട് ഇപ്പോ­ മാ­റ്റി­ തന്നെ­ വാ­ക്കു­കൾ കൂ­ടി­ കവരാ­നാ­ണവന്റെ­ ഉദ്ദേ­ശം.
എപ്പോ­ഴും ഒരേ­ വാ­ക്കു­കൾ ആവ‍ർ­ത്തി­ക്കു­ന്ന പൊ­ട്ടത്തി­പ്പാ­വയാ­യാ­ലോ­…. “അയ്യോ­…. മാ­റ്റീ­… എവി­ടെ­പ്പോ­യി­ മമ്മീ­…. ഞാൻ നി­ന്റെ­ പാ­വയല്ലേ­…. എന്നെ­ വി­ട്ടു­കളയല്ലേ­…. ഇപ്പൊ­ എന്നെ­ വന്നു­കൊ­ണ്ടു­പോ­യി­ല്ലെ­ങ്കിൽ നീ­യെ­ന്നെ­ കരി­യാൻ വി­ട്ടാൽ സത്യമാ­യി­ട്ടും ഞാൻ കരയും.”
അവസാ­നം തീ­യി­നു­ എന്നെ­ പി­ടു­ത്തം കി­ട്ടി­. മു­ന്നോ­ട്ടാ­ഞ്ഞ് എന്റെ­ നീ­ല ഉടു­പ്പി­ന്റെ­ അറ്റത്ത് തീ­ എത്തി­പ്പി­ടി­ച്ചു­. തു­ണി­ കരി­യു­ന്നു­. ഫ്സ്… ഒരു­ വല്ലാ­ത്ത നാ­റ്റം.
“പൊ­ട്ട തീ­യേ­…. ചണ്ടീ­ തീ­യേ­… പോ­… പോ­..”
ഞാ­നതി­നെ­ ശകാ­രി­ച്ചു­.

തീ­ ഫ്സ്…. എന്നു­ പി­ന്നെ­യും മു­ന്നോ­ട്ടു­ പടരു­കയാ­ണ്. അവന്റെ­ പൊ­ള്ളി­ത്തി­ളയ്ക്കു­ന്ന ശ്വാ­സം എന്റെ­ കൈ­യിൽ വരെ­യെ­ത്തി­. ദു­ഷ്ടൻ ബീ­ച്ചു­ കാ­വൽ­ക്കാ­രൻ മണ്ണു­മാ­ന്തി­കൊ­ണ്ട് എന്നെ­ തോ­ണ്ടി­യെ­ടു­ക്കാൻ നോ­ക്കി­. മണ്ണു­മാ­ന്തി­യു­ടെ­ ഇരു­ന്പു­ പല്ലു­കൾ‍ തീ­പ്പൊ­രി­ ചി­തറി­ച്ചു­ കൊ­ണ്ട് എന്നെ­ പി­ടി­ക്കാ­നാ­യി­ ചു­ള്ളി­കൾ­ക്കി­ടയി­ലൂ­ടെ­ എത്തി­.
ഞാൻ അവസാ­നമാ­യി­ മാ­റ്റി­യെ­ക്കു­റി­ച്ചും അവളു­ടെ­ നനു­ത്ത കി­ടക്കയും ഒക്കെ­ ഓർ­ക്കു­കയാ­ണ്. രാ­ത്രി­യിൽ എന്റെ­ മമ്മയെ­ കെ­ട്ടി­പ്പി­ടി­ച്ച് പു­തപ്പി­നി­ടയി­ലു­റങ്ങാൻ എന്തു­ സു­ഖമാ­ണ്. ഇനി­യതൊ­ന്നും ഉണ്ടാ­വി­ല്ല. അവളി­പ്പോ­ ആ പൂ­ച്ചയെ­ കെ­ട്ടി­പ്പി­ടി­ച്ചാ­വും ഉറങ്ങു­ന്നത്. എന്നെ­ ഇപ്പൊ­ അവൾ­ക്കും ഒട്ടും ഇഷ്ടമല്ല. എന്നെ­ മണ്ണു­മാ­ന്തി­ പി­ടി­ക്കാ­തി­രി­ക്കട്ടെ­. എനി­ക്ക് തന്നാ­ലെ­ എരി­ഞ്ഞാൽ മതി­. മാ­റ്റി­യും ഞാ­നും കളി­ച്ചി­രു­ന്ന വാ­ക്കു­കൾ ഉള്ളി­ലൊ­ളി­പ്പി­ച്ച് അങ്ങനെ­…..
അപ്പോ­ഴേ­ക്കും പക്ഷേ­ തി­ര വന്നു­. അവനൊ­രു­പാട് വലു­താ­ണ്. ഇരു­ണ്ട് പു­ളയു­ന്ന ദേ­ഹത്തി­നു­ മേ­ലൊ­രു­ വെ­ളു­ത്ത വാ­യ, എന്റെ­ മേ­ലേ­ക്കൂ­ടി­ പറന്ന് തീ­ കെ­ടു­ത്തി­. മണ്ണു­മാ­ന്തി­യു­ടെ­ മീ­തെ­ ബ്റൂ­… എന്ന് ചീ­റി­. അതി­ന്റെ­ ചു­ട്ടു­പഴു­ത്ത പല്ലിൽ വെ­ള്ളമാ­യപ്പോൾ വെ­ളു­ത്ത പു­കയാ­ണത് പു­റത്ത് വി­ട്ടത്.
തീ­ കെ­ടു­കയും ചെ­യ്തു­.
തി­രയോട് നന്ദി­ പറയാൻ തു­ടങ്ങു­ന്പോ­ഴേ­ക്കും അതെ­ന്നെ­ വലി­ച്ച് ഇരു­ട്ടി­ലേ­ക്ക് കൊ­ണ്ടു­ പോ­വു­കയാ­ണല്ലോ­. എല്ലാം ഇരു­ളു­കയാ­ണ്. കക്കകളും വെ­ള്ളാ­രങ്കല്ലു­കളും കു­പ്പീ­ടടപ്പും കരി­ക്കട്ടകളും ഞാ­നും എല്ലാം. ഞാ­നങ്ങനെ­ കടലി­ലെ­ത്തി­.
“കടലേ­, നീ­ നല്ല ദയയു­ള്ളവനാ­ണ്. നീ­യും നി­ന്റെ­ തി­രയും എന്നെ­ രക്ഷി­ച്ചല്ലോ­. ഇനി­യെ­ന്നെ­ തി­രി­ച്ച് കരയി­ലെ­ത്തി­ക്കണേ­… ഒത്തി­രി­ നന്ദി­യു­ണ്ട്.”

കടൽ ഒന്നും പറയു­ന്നി­ല്ലല്ലോ­. പറഞ്ഞാ­ലും എന്റെ­ അപേ­ക്ഷ സ്വീ­കരി­ക്കാൻ അവനാ­വി­ല്ല. കടലിൽ രാ­ത്രി­യി­ലെ­ കൊ­ടു­ങ്കാ­റ്റ് തു­ടങ്ങി­യി­രി­ക്കു­ന്നു­. നീ­ണ്ടി­രു­ണ്ട ഉടു­പ്പി­ട്ടൊ­രു­ മാ­ന്യ വനി­തയാണ് കടലി­ലെ­ കൊ­ടു­ങ്കാ­റ്റ്. തലയിൽ മി­ന്നൽ­ക്കി­രീ­ടം. മു­ഴങ്ങു­ന്ന ശബ്ദം വലി­യ വാ­യ ആ വാ­യിൽ നി­ന്നാണ് ഇടി­ മു­ഴങ്ങു­ന്നത്.
കൊ­ടു­ങ്കാ­റ്റു­ കടഞ്ഞ കടൽ കണ്ടാൽ വീ­ട്ടിൽ ഞാ­നും മാ­റ്റി­യും ബാ­ത്ത് ടബ്ബിൽ കടലും തി­രയും കളി­ക്കു­ന്നതു­പോ­ലെ­ തന്നെ­യു­ണ്ട്. അതു­പോ­ലെ­ തന്നെ­യു­ണ്ട്. അതു­കണ്ട് മാ­റ്റി­യു­ടെ­ അമ്മ വന്ന് ഞങ്ങളോട് ദേ­ഷ്യപ്പെ­ടാ­റു­ണ്ട്.

“നി­ങ്ങൾ ഇപ്പൊ­ ഇവി­ടു­ന്നെ­റങ്ങണം. കാ­ട്ടി­ക്കൂ­ട്ടി­ വെ­ച്ച കോ­ലാ­ഹലം കണ്ടോ­?”
പക്ഷെ­ ഇവി­ടെ­ ആരും വരാ­നി­ല്ല. ഞാൻ തനി­ച്ചാ­ണ്. എനി­ക്ക് ഈ തി­രയെ­ പോ­ലും മനസി­ലാ­വു­ന്നി­ല്ല.
അതാ­ വരു­ന്നു­ ആ കൊ­ളു­ത്ത്. മഴത്തു­ള്ളി­യു­ടെ­ അത്ര ചെ­റു­താ­ണത്. നേ­ർ­ത്തൊ­രു­ തു­പ്പവൽ ന­ൂ­ലിൽ തൂ­ങ്­ങി വരു­ന്നു­. എന്നി­ട്ട് എന്റെ­ സദാ­­ തു­റന്ന വാ­യി­ലേ­ക്ക് വീ­ണു­. വാ­യ നി­റയെ­ െ­വള്ളമാ­ണല്ലോ­. വാ­ക്കു­കളെ­ വാ­യിൽ നി­ന്നെ­ടു­ത്ത് വയറ്റി­ലും നെ­ഞ്ഞി­ലു­മൊ­ളി­പ്പി­ക്കാ­നു­ള്ള നേ­രം കി­ട്ടി­യി­ല്ലെ­നി­ക്ക്.
കൊ­ളു­ത്ത് ഒരു­ വാ­ക്കിൽ കൊ­ളു­ത്തി­ വലി­ക്കു­കയാ­ണ്. മറ്റു­ വാ­ക്കു­കളെ­ല്ലാം പേ­ടി­ച്ച് ഒന്നി­ച്ചൊന്ന് കണ്ണി­ ചേ­ർ­ന്ന് ചങ്ങല പോ­ലെ­ നി­ൽ­ക്കു­ന്നു­.
ഞാൻ ഒരറ്റത്തു­ നി­ന്നു­ വലി­ച്ചു­. കൊ­ളു­ത്ത് മറ്റേ­ അറ്റത്തു­ നി­ന്നും ഇരു­വർ­ക്ക­ു­മി­ടയി­ലാണ് പേ­ടി­ച്ചരണ്ട വാ­ക്കു­കളു­ടെ­ ചങ്ങല. എനി­ക്ക് കഠി­നമാ­യ ദേ­ഷ്യം വരു­ന്നു­ണ്ട്. ഇപ്പോ­ത്തന്നെ­ എനി­ക്കെ­ന്റെ­ പേ­രു­ നഷ്ടപ്പെ­ട്ടു­. ഇനി­ വേ­റൊ­ന്നും പോയോൽ പറ്റി­ല്ല. ഞാ­നും മാ­റ്റി­യും എന്തു­ സന്തോ­ഷി­ച്ചി­രു­ന്നെ­ന്നോ­ ഈ വാ­ക്കു­കളെ­ക്കൊ­ണ്ട്. ഈ വാ­ക്കു­കളെ­ കൊ­ണ്ട് മാ­റ്റി­ സംസാ­രി­ച്ചു­ എന്നെ­യും സംസാ­രി­പ്പി­ച്ചു­. എന്നെ­ മാ­ത്രമല്ല മൃ­ഗങ്ങളെ­, നക്ഷത്രങ്ങളെ­, മണ­ൽത്തരി­കളെ­, കടൽ വെള്ളത്തെ, ഇടി­യ­ും മി­ന്നലി­നെ­യും ബീ­ച്ചു­ കു­ടകളെ­യും എന്നു­ വേ­ണ്ട എന്തി­നെ­യും.
തൂ­പ്പൽ നൂ­ലി­നറ്റത്തെ­ കൊ­ളു­ത്ത് എന്റെ­ വാ­യിൽ നി­ന്നവയെ­ എടു­ത്തു­ കഴി­ഞ്ഞാൽ എനി­ക്ക് പി­ന്നെ­ അവയൊ­ന്നും ഓർ­മ്മയു­ണ്ടാ­വി­ല്ല. ഒന്നും പറയാൻ ഓർ­മി­ക്കി­ല്ല. മാ­റ്റി­ എന്ന ഓമന പേ­രു­ പോ­ലും.
സന്ധ്യക്കു­ള്ള ബീ­ച്ചു­ സൂ­ക്ഷി­പ്പു­കാ­രന്റെ­ ആ മണ്ണു­മാ­ന്തി­യും കൂ­ടി­ അതെ­ല്ലാം പാ­വച്ചന്തയി­ിൽ വി­റ്റു­ കാ­ശാ­ക്കും. മി­ക്കവാ­റും ആ മീ­നു­പ്പൂ­ച്ചയാ­വും അതൊ­ക്കെ­ വാ­ങ്ങു­ക.
കൊ­ളു­ത്ത് ഒരു­ വലി­ വലി­ക്കു­ന്നല്ലോ­.
ഒന്നി­നോ­ടൊ­ന്നു­ കൈ­കോ­ർ­ത്തു­ നി­ൽ­ക്കു­ന്ന വാ­ക്കു­കൾ പെ­ട്ടെ­ന്നു­ കടൽ­പ്പരപ്പി­ലേ­ക്ക് ഉയർ­ന്നു­ പോ­കു­കയാ­ണ്.
എനി­ക്ക് വാ­യടക്കാൻ പറ്റി­യപ്പോ­ഴേ­ക്കും ഒരൊ­റ്റ വാ­ക്കു­ മാ­ത്രമാണ് വാ­യി­ലവശേ­ഷി­ച്ചത് മമ്മ.
അവസാ­നത്തെ­ വാ­ക്കു­ പു­റത്തെ­ത്തും മു­ന്പ് എനി­ക്ക് കഷ്ടി­ വാ­യടക്കാൻ പറ്റി­. അത് മമ്മ എന്ന വാക്കാ­യി­രു­ന്നു­.
മമ്മ എന്ന വാ­ക്ക് വാ­യി­ലടച്ചു­ പി­ടി­ച്ചു­കൊണ്ട് ഞാ­നും മു­കളി­ലേ­ക്ക് ഉയർ­ന്നു­. അങ്ങനെ­ വാ­ക്കു­കളി‍­‍ തൂ­ങ്ങി­ കടൽ­പ്പരപ്പി­ലേ­ക്ക് ഉയരു­ന്പോൾ ദു­ഷ്ടൻ ബീ­ച്ചു­ സൂ­ക്ഷി­പ്പു­കാ­രൻ വി­ഷം തു­പ്പു­ന്ന ശബ്ദത്തിൽ തൊ­ണ്ട തു­റന്നു­ പാ­ടു­ന്നത് കേ­ട്ടു­.
ഒറ്റ വലി­ത്ത് നാ­വു­ ഞാൻ മു­റി­ക്കും.
പേ­രു­കൾ ശടേ­ന്നു­ പി­ടി­ച്ചെ­ടു­ക്കും.
രാ­ജാ­വി­ന്റെ­ നി­ധി­ക്കാ­യി­ നാ­മൊ­രു­മി­ച്ചു­ പാ­ടും.
സ്നേ­ഹത്തി­നാ­യി­ കേ­ഴു­ന്നു­ ഞാ­ൻ
രസി­ക്കാ­നാ­യി­ കഴി­ക്കു­ന്നു­ ഞാ­ൻ
അത് ചാ­വും വരെ­ ഞാൻ പൊ­ളി­ക്കും
തു­പ്പൽ നൂല് നേ­ർ­ത്തു­ നേ­ർ­ത്തു­ വന്നു­. അവസാ­നത്തെ­ വലയിൽ വാ­ക്കു­ ചങ്ങലയു­ടെ­ കൂടെ­ എന്നെ­ക്കൂ­ടി­ വെ­ള്­ളത്തിൽ നി­ന്നു­ പു­റത്തേ­ക്ക് എടു­ത്തു­.
രാ­ത്രി­ കഴി­യാ­റാ­യി­.

പു­ലരി­യി­ലെ­ ചെ­മന്ന വെ­ളി­ച്ചത്തി­ലൂ­ടെ­ ഞാൻ പറക്കു­കയാ­ണ്. മമ്മാ­യു­ടെ­ ‘മ’യിൽ തൂ­ങ്ങി­ക്കൊ­ണ്ട്. ഞാൻ മണലിൽ വീ­ണു­ എന്നു­ തന്നെ­ കരു­തി­. അതാ­ ഒരു­ ഇരു­ണ്ട ജന്തു­ ഓടി­യടു­ത്ത് പല്ലു­കൊ­ണ്ട് എന്നെ­ കടി­ച്ചെ­ടു­ത്ത് ഓട്ടം തു­ടരു­ന്നു­.
കൊ­ളു­ത്ത് വാ­ക്കു­ ചങ്ങലയിൽ നി­ന്ന് വി­ട്ടു­പോ­യി­. ആ വലി­യിൽ തു­പ്പൽ നൂൽ പൊ­ട്ടി­പ്പോ­യ.ി­, വാ­ക്കു­കൾ‍ വാ­യിൽത്തന്നെ­ ഇലാ­സ്റ്റിക് വള്ളി­പോ­ലെ­ തി­രി­ച്ചെ­ത്തി­. സന്ധ്യക്കു­ള്ള ബീ­ച്ച് സൂ­ക്ഷി­പ്പു­കാ­രന് നി­ലതെ­റ്റി­. മണ്ണു­മാ­ന്തി­യു­ടെ­ കൂ­ർ­ത്ത പല്ലി­ലേ­ക്ക് തന്നെ­ വീ­ണു­.
ആവൂ­….ഔ… എന്നങ്ങനെ­ കരയു­കയാ­ണവൻ ഇപ്പോ­ഴും.
പക്ഷെ­ എന്നെ­ വലി­ച്ചു­ കടി­ച്ചെ­ടു­ത്ത ഇരു­ണ്ട ജന്തു­വി­ന്റെ­ പല്ലു­കൾ മൃ­ദു­വാ­ണ്. കടി­ക്കു­കയല്ലവൻ. വായ് കൊ­ണ്ട് പി­ടി­ച്ചി­ട്ടേ­യു­ളളൂ­. അവന്റെ­ ശ്വാ­സം എനി­ക്ക് ചൂ­ടേ­കു­ന്നു­. രാ­ത്രി­യി­ലെ­ കൊ­ടു­ങ്കാ­റ്റും ചൂ­ടേ­കു­ന്നു­. രാ­ത്രി­യി­ലെ­ കൊ­ടു­ങ്കാ­റ്റും ഇഴകി­യ കടലും നനച്ച ബീ­ച്ചി­ലൂ­ടെ­ ഞങ്ങൾ ഓടു­കയാ­ണ്.
സൂ­ര്യൻ ഉദി­ക്കു­ന്നു­ണ്ട്. ഭാ­ഗ്യത്തി­ന്, എല്ലാം വേ­ഗം ഉണങ്ങി­ക്കോ­ളും.
ഇരു­ണ്ട ജന്തു­വിന് എന്നെ­ ഇക്കി­ളി­യാ­ക്കു­ന്ന നീ­ണ്ട മീ­ശരോ­മങ്ങളു­ണ്ട്.

പൈൻ മരങ്ങൾ­ക്കി­ടയി­ലൂ­ടെ­യാണ് ഞങ്ങളോ­ടു­ന്നത്.
പക്ഷി­കൾ പാ­ടു­ന്നതും പൈൻ മരത്തി­ന്റെ­ കാ­യ്കൾ ഉണങ്ങി­യ സൂ­ചി­പ്പു­ല്ലു­കൾ വീ­ഴു­ന്നതു­മെ­ല്ലാം നേ­ർ­ത്തു­ കേ­ൾ­ക്കാം. ഒരു­ കൊ­ച്ചു­ പെ­ൺ­കു­ട്ടി­യു­ടെ­ വല്ലാ­ത്ത കരച്ചി­ലും കേ­ൾ­ക്കു­ന്നു­ണ്ട്. ആ ശബ്ദം എനി­ക്കറി­യാ­മല്ലോ­.
ജന്തു­വി­ന്റെ­ ശ്വാ­സം കൂ­ടു­തൽ ചൂ­ടു­ള്ളതാ­വു­ന്നു­. വഴി­യിൽ നി­ന്നു­ മാ­റി­ ഒരു­ പൈൻ മരത്തി­ന്റെ­ മു­കളിൽ കയറി­ അതി­ന്റെ­ ചി­ല്ലയി­ലൂ­ടെ­ നീ­ങ്ങി­ തു­റന്നു­ കി­ടന്ന ഒരു­ ജനാ­ലയി­ലൂ­ടെ­ ഒരൊ­റ്റ ചാ­ട്ടം.
കരയു­ന്ന കു­ട്ടി­ ഇതാ­ ഇരി­ക്കു­ന്നു­.
രാ­ത്രി­ മു­ഴു­വൻ കരഞ്ഞ് ചു­വന്ന് കണ്ണീ­രിൽ കു­തി­ർ­ന്ന മു­ഖം അച്ഛനോ­ അമ്മയ്ക്കോ­ ചേ­ട്ടനോ­ ഒന്നു­മവളെ­ സമാ­ധാ­നി­പ്പി­ക്കാ­നാ­യി­ല്ല.
ആ കൊ­ച്ചു­കു­ട്ടി­യാണ് മാ­റ്റി­. എന്റെ­ മാ­റ്റി­.
ഇരു­ണ്ട ജന്തു­ എന്നെ­ പതി­യെ­ കി­ടക്കയിൽ വെ­ക്കു­ന്നത് കണ്ടാണ് അവൾ കരച്ചിൽ നി­ർ­ത്തു­ന്നത്.
“സെ­ലീ­നാ­!” അവൾ കരഞ്ഞു­കൊ­ണ്ട് വി­ളി­ച്ചു­. എന്നെ­ കെ­ട്ടി­പ്പി­ടി­ച്ച് ഉമ്മവെ­ച്ചു­. അപ്പോ­ഴത്തെ­ ഒരു­ സന്തോ­ഷം! ­­
മാ­റ്റി­യു­ടെ­ അച്ഛനു­മമ്മയും ഉറങ്ങാൻ പോ­യി­.
സാ­ധാ­രണ ബഹളക്കാ­രനാ­യ അവളു­ടെ­ ചേ­ട്ടനും കി­ടന്ന് ഉറക്കമാ­യി­. കൂ­ർ­ക്കം വലി­ച്ചു­ തു­ടങ്ങി­.
മാ­റ്റി­ പറഞ്ഞു­: നീ­ വന്നല്ലോ­. എനി­ക്ക് സന്തോ­ഷമാ­യി­.
“എനി­ക്കും.” ഉടനെ­ ഞാൻ കഥയൊ­ക്കെ­ പറയാൻ തു­ടങ്ങി­. “നി­നക്കറി­യോ­, ആ സന്ധ്യക്കു­ള്ള ബീ­ച്ചു­ സൂ­ക്ഷി­പ്പു­കാ­രനും അവന്റെ­ മണ്ണു­മാ­ന്തി­യും എന്നെ­ കൊ­ല്ലേ­ണ്ടതാ­യി­രു­ന്നു­.”

“എനി­ക്കറി­യാം.” ഒരസ്സൽ അമ്മയെ­പ്പോ­ലെ­ എപ്പോ­ഴും എല്ലാം അറി­യു­ന്ന മാ­റ്റി­ പറഞ്ഞു­.
എന്നി­ട്ട് അവൾ മീ­ശയു­ള്ള ഇരു­ണ്ട ജന്തു­വി­നു­ നേ­ർ­ക്കു­ തി­രി­ഞ്ഞ് വൈ­കാ­രി­കമാ­യി­ പറഞ്ഞു­. “വളരെ­ നന്ദി­യു­ണ്ട്് കേ­ട്ടോ­.”
“സന്തോ­ഷം.”
അവൻ എന്നെ­ നോ­ക്കി­ ചി­രി­ച്ചു­. കൈ­ നീ­ട്ടി­ക്കൊ­ണ്ടു­ പറഞ്ഞു­. “ഞാൻ മി­നു­പ്പൂ­ച്ച ഒരു­പാട് സന്തോ­ഷമു­ണ്ട്.”
“ഞാൻ സെ­ലീ­ന.”
“നല്ല പേ­ര്.” പൂ­ച്ച പറഞ്ഞു­.
“മീ­നു­വും മോ­ശമി­ല്ല.” ഞാൻ പറഞ്ഞു­.
എനി­ക്കെ­ന്റെ­ പേര് തി­രി­ച്ചു­കി­ട്ടി­യതി­ന്റെ­ സന്തോ­ഷത്തിൽ അവന്റെ­ പേ­രും എനി­ക്കു­ നന്നാ­യി­ തോ­ന്നി­.


സൗമ്യ പി. എൻ.
ഇംഗ്ലീഷ് ,മലയാളം ഭാഷകളിലെ രചനകളുടെ എഡിറ്റിങ്, പരിഭാഷ എന്നിവ ചെയ്യാറുണ്ട്. സാഹിത്യ സംബന്ധിയായ ഏതാനും ലേഖനങ്ങൾ ആനുകാലികങ്ങളിലും വെബ് വീക്കിലികളിലും പ്രസിദ്ധീകൃതമായിട്ടുണ്ട്. ദക്ഷിണേഷ്യയിലെ വിവിധ ഭാഷകളിലെ എഴുത്തുകാരികളുടെ കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഭാഷാശാസ്ത്രഗവേഷകയാണ്. ഹൈദരാബാദ് EFL യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഭാഷാശാസ്ത്രത്തിൽ Ph Dയും ചെയ്തു . മലയാള സർവകലാശാല ഭാഷാശാസ്ത്ര വിഭാഗത്തിൽ മൂന്നു വർഷം അധ്യാപികയായിരുന്നു. മലയാളത്തിൻ്റെ വാക്യഘടനയുമായി ബന്ധപ്പെട്ട പ്രബന്ധങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2015 മുതൽ...

സവര്‍ക്കറുടെ ചിത്രം കര്‍ണാടക നിയമസഭയില്‍ തുടരും; കോണ്‍ഗ്രസിന്റെ ഒളിച്ചുകളി വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസ് ബന്ധത്തിലേക്ക്

(വിചാരലോകം) നിധിന്‍ വി എന്‍ കര്‍ണാടക നിയമസഭ മന്ദിരത്തില്‍ സ്ഥാപിച്ച വിഡി സവര്‍ക്കറുടെ ഛായാചിത്രം തല്‍ക്കാലം മാറ്റില്ലെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. ഇതോടെ...

13 വര്‍ഷത്തിനിടെ 1532 ആത്മഹത്യ, കേന്ദ്ര സായുധ പോലീസ് സേനകളില്‍ സംഭവിക്കുന്നത് എന്ത്?

Editor's View കേന്ദ്ര സായുധ പോലീസ് സേനകളില്‍ (സിഎപിഎഫ്) ആത്മഹത്യാ നിരക്കും രാജിയും വര്‍ധിക്കുന്നതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 27 അത് വര്‍ഷയായിരുന്നു. '' വര്‍ഷാ, നീയിതു കണ്ടോ? എങ്ങനെയാണിവര്‍ കഥ മാറ്റി മറിച്ചതെന്നു,''...

More like this

കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2015 മുതൽ...

സവര്‍ക്കറുടെ ചിത്രം കര്‍ണാടക നിയമസഭയില്‍ തുടരും; കോണ്‍ഗ്രസിന്റെ ഒളിച്ചുകളി വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസ് ബന്ധത്തിലേക്ക്

(വിചാരലോകം) നിധിന്‍ വി എന്‍ കര്‍ണാടക നിയമസഭ മന്ദിരത്തില്‍ സ്ഥാപിച്ച വിഡി സവര്‍ക്കറുടെ ഛായാചിത്രം തല്‍ക്കാലം മാറ്റില്ലെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. ഇതോടെ...

13 വര്‍ഷത്തിനിടെ 1532 ആത്മഹത്യ, കേന്ദ്ര സായുധ പോലീസ് സേനകളില്‍ സംഭവിക്കുന്നത് എന്ത്?

Editor's View കേന്ദ്ര സായുധ പോലീസ് സേനകളില്‍ (സിഎപിഎഫ്) ആത്മഹത്യാ നിരക്കും രാജിയും വര്‍ധിക്കുന്നതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര...