തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...
കവിത
യഹിയാ മുഹമ്മദ്
സൂര്യനെ
അനുകരിക്കാൻ ശ്രമിക്കുന്നു
ഇരുട്ടിൻ്റെ മറവിൽ
മറഞ്ഞിരുന്ന ഒരു കുട്ടി.
അനുകരണകല
അതിമനോഹരം
നട്ടുച്ചവെയിലിൽ
ചുട്ടുപൊള്ളിയ ഭൂമിയെ
വിശ്രമവേളയിൽ
നിലാവു കൊണ്ടവൻ
കുളിർപ്പിക്കുന്നു...
ആനന്ദിപ്പിക്കുന്നു...
കിളിയൊച്ച നിലച്ച
മരച്ചില്ലയിൽ
ഊഞ്ഞാലു കെട്ടുന്നു...
നിലാപ്പുഞ്ചിരിയാൽ
ഉഞ്ഞാലാടുന്നു...
കുന്നുകൾക്ക് മുകളിൽ
പർവ്വതങ്ങൾക്ക് ഉച്ചിയിൽ
മൊട്ടത്തലയ്ക്കു മീതെ
പപ്പടവട്ടത്തിൽ
പതിയിരിക്കുന്നു.
ഉറക്കച്ചടവിൽ
പതിയെ ഓളം...
തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...