തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...
(കവിത)
യഹിയാ മുഹമ്മദ്
ബിൽഡിങുകൾ
ഏത് ഗ്രഹത്തിലെ
മരങ്ങളാണ്!
ഇവിടുത്തെതല്ലെന്നു തോന്നുന്നു.
അതിൻ്റെ ഉണക്കം കണ്ടാലറിയാം.
അവയ്ക്കു വേരോടാൻപറ്റിയ
മണ്ണേയല്ലിവിടമെന്ന്.
വണ്ടികൾ
ഏതു ഗ്രഹത്തിലെ
ജീവികളാണ് ?
ഇവിടുത്തെതാണെന്
തോന്നുന്നേയില്ല.
അവറ്റകളുടെ
വേഗത കണ്ടാലറിയാം.
നമുക്ക് മുമ്പേ
എന്നോ വന്നു പോയ
അന്യഗ്രഹ ജീവികളുടെ...
(കവിത)
അബ്ദുള്ള പൊന്നാനി
വിരാട് കോലി അതിർത്തിക്കപ്പുറത്തേക്ക്
സിക്സർ അടിച്ചപ്പോൾ
ഗാലറിയിൽ നിലക്കാത്ത ആരവങ്ങൾ.
റിമോട്ടിൽ കൈയ്യൊന്ന് തട്ടി
ചാനൽ മാറിയപ്പോൾ
തകർന്നടിഞ്ഞ കൂരക്ക് താഴെ
നിലവിളികളുടെ നേർക്കാഴ്ചകൾ.
ബോംബുകളും മിസൈലുകളും
ഉഗ്രരൂപിയായി...
(കവിത)
അജിത് പ്രസാദ് ഉമയനല്ലൂർ
മുറ്റത്തെ മാവിൻകൊമ്പിലെ
കാക്കക്കൂട്ടിലിരുന്ന്
കണ്ണുചിമ്മിത്തുറക്കുന്ന
കാക്കയുടെ ചരിഞ്ഞ നോട്ടത്തിൽ
മുറ്റത്ത് ഉണക്കുവാനിട്ടിരിക്കുന്ന
അക്ഷരമാലകൾ.
ചരിഞ്ഞ അക്ഷരമാലകൾ!
മനുഷ്യന്റെ ഭാഷയ്ക്കുമേൽ
തങ്ങൾക്കധികാരമുണ്ടെന്ന ഗർവ്വോടെ
അക്ഷരങ്ങളെ കൊത്തിയെടുത്ത്
പറക്കുന്ന കാക്കയുടെ നിഴലിൽ
സൂര്യൻ ചരിഞ്ഞു...
(കവിത)
ആദി
1
അ-സാധാരണമാം
വിധം
ഭാവിയിൽ
പെൺകുട്ടിയാകാൻ
സാധ്യതയുള്ള എന്റെ ശരീരം
ആണുങ്ങളുടെ
ലോകം
ഉപേക്ഷിക്കുന്നു
2
ആ-കാശങ്ങളും
ഭൂമിയും
ഞങ്ങൾക്കന്യം
ഒരു പട്ടി
സ്വന്തം വാല് കടിച്ച്
വട്ടം കറങ്ങും മാതിരി
ഞാനെന്റെ ശരീരത്തിൽ
വട്ടം കറങ്ങി
തുടക്കവും
ഒടുക്കവുമില്ലാതെ
3.
ഇ-ത്തവണ,
എന്റെ കാലുകൾക്കിടയിൽ
ഞാൻ ഒരു നുണയായിരുന്നു
എന്റെ സത്യം
മറ്റെവിടെയോ
വിശ്രമിക്കുന്നു
കുപ്പായങ്ങൾ
എന്റെ
ഉടലിനോട്
സദാ
പരാജയപ്പെടുന്നു
4.
ഈ-മരണം
അത്രയും...
(കവിത)
ആദിത്ത് കൃഷ്ണ ചെമ്പത്ത്
കുഞ്ഞുണ്ണി മാഷ്
പാഠം പഠിപ്പിച്ച്
കൊണ്ടിരിക്കെ
എനിക്ക് ചോദിക്കാനുള്ള
ചോദ്യമായിരുന്നു അത്
" ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്"
ചോദിച്ചില്ല.
വൈക്കത്ത് ബോട്ടടുക്കുമ്പോൾ
ഗാന്ധിയെ ആൾക്കൂട്ടം പൊതിയുമ്പോൾ,
ഒന്ന് തൊടാൻ...
(കവിത)
ശ്രീലക്ഷ്മി സജിത്ത്
ഉടലുകളിൽ കഥയെഴുതിയിട്ടുണ്ടോ
ഉടലുകളിൽ നിന്ന്
ഉടലുകളിലേക്കൊഴുകുന്ന കഥ.
മിഴികളിൽ പറയാത്ത,
കനവുകളിലൊഴുകാത്ത
കവിതകൾ വിരിയാത്ത
കരളിൽ മുറിയാത്ത
കാൽ വിരലുകൾ
കളം വരയ്ക്കാത്ത
മഴ പെയ്യാത്ത
വെയിലുതിരുന്ന
കാത്തിരിക്കാത്ത
കാലങ്ങളിൽ മറന്നു വയ്ക്കാത്ത
ചിറകുകളിലൊളിക്കാത്ത
വിധിയെ പഴിക്കാത്ത
കാത്തിരിപ്പിന്റെ
താളം...
(കവിത)
കവിത ജി ഭാസ്ക്കരൻ
അവസാനമില്ലാത്ത
ആഴങ്ങളിൽ നിന്ന്
ഞാൻ എന്നെ
നൂലിഴകൾ പോലെ
പെറുക്കിയെടുക്കുന്നു…
നീല, മഞ്ഞ,
ചുവപ്പ്, കറുപ്പ്
അങ്ങനെയങ്ങനെ..
നീളെ നീളെ…
ഒരു
നെയ്തെന്ത്രത്തിലെന്ന പോലെ
ഞാനവയെ
കൈപ്പത്തിയിൽ നിരത്തുന്നു..
വിരലിൽ ചുറ്റിയെടുക്കുന്നു…
നനഞ്ഞൊട്ടി,
ശോഷിച്ച പാമ്പിൻ കുഞ്ഞുങ്ങളെ...
(ക്രൈം നോവല്‍)
ഡോ. മുഹ്‌സിന കെ. ഇസ്മായില്‍
അദ്ധ്യായം 24
മരണമുന്നറിയിപ്പ്
ജൂലൈ 29- ആ തീയതി സമീറയെ വേട്ടയാടിക്കൊണ്ടിരുന്നു. ഇരുട്ടില്‍ ഗര്‍ജ്ജിക്കുന്ന തിരമാലകളുടെ...
(കവിത)
കെ ടി നിഹാല്‍
ആകാശത്തോടുള്ള താഴ്മ കാരണം
പുഴയിലേക്ക് തലതാഴ്ത്തി
നിൽക്കുന്ന മരം
അമ്മയുടെ സമ്മതമില്ലാതെ
പുഴയിലേക്ക് ഇറങ്ങി നീന്തൽ പഠിക്കാൻ ആഗ്രഹിക്കുന്ന
ഇല
നിഴൽ തൻറെ കൂടെയുണ്ട്
എന്ന...
(കവിത)
മഞ്ജു ഉണ്ണികൃഷ്ണൻ
സ്വപ്നങ്ങളുടെ
തീവ്രഅസഹ്യതയുള്ള
പെൺകുട്ടി .
ഏതോ മുൻജന്മത്തിലെ
നാട്ടിലൂടെ നടക്കുന്നു.
കുറേയേറെ
കുന്നുകൾ
തോടുകൾ
ചാലുകൾ കുളങ്ങൾ
കൊക്കരണികൾ
നിലങ്ങൾ
നിരപ്പുകൾ
ഒരു പുഴയും .
കണ്ടു മറന്ന ഒരാകാശം
അതേ തണുപ്പുള്ള കാറ്റ്
മണ്ണിൻ്റെ മാറാപശ്ശിമ .
മുൻപ്...
തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...