സുരേഷ് കൂവാട്ട്

0
235
suresh-kuvaatt-athmaonline-the-arteria

സുരേഷ് കൂവാട്ട്

ബാല്യകാലത്തെ ഓർമകളും പ്രിയപ്പെട്ട ചില മുഖങ്ങളൊക്കെ മറന്നുതുടങ്ങിയെന്ന് തോന്നുന്നിടത്തുനിന്നും ഒരു പുസ്തകം എന്ന ആഗ്രഹം മുളപൊട്ടിയിരുന്നു. നവ മാധ്യമങ്ങളിൽ എന്തെങ്കിലുമൊക്കെ കുത്തികുറിക്കും എന്നല്ലാതെ ഒരു പുസ്തക എഴുത്തിലേക്ക് നേരിട്ടെങ്ങനെ കടക്കും എന്ന ആശങ്കയുണ്ടായിരുന്നു. 18 ചെറുകഥകൾ അടങ്ങിയ “തേൻവരിക്ക” എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങുമ്പോൾ എഴുത്തിൽ തുടക്കക്കാരൻ എന്ന എൻ്റെ ഉൾഭയം പാടെ മാറിയിരുന്നു. ‘ആത്മ” എന്ന രണ്ടക്ഷരത്തിൽ സൗഹൃദത്തിന്റെ കരുതലിന്റെ സ്നേഹത്തിന്റെ ആശ്രയമായി ഞാൻ അറിഞ്ഞു തുടങ്ങിയതാണ്. പുതിയ എഴുത്തുകളെ കുറിച്ചുള്ള ചർച്ചകളും മറ്റ് സമാനമായ വിഷയങ്ങളിലുള്ള സംശയങ്ങളുമായി ആത്മ എന്നും കൂടെത്തന്നെ ഉണ്ടായിരുന്നു.

തേൻവരിക്ക മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ വി ആർ സുധീഷ് മാഷിൻറെ സാന്നിധ്യത്തിൽ വായനയുടെ ലോകത്തേക്ക് പ്രകാശനം ചെയപ്പെട്ടപ്പോൾ ആത്മയുടെ സ്വീകാര്യതയും ഈ രംഗത്തെ ഇടപെടലും എന്നിലെ തുടക്കക്കാരൻ അടുത്തറിയുകയായിരുന്നു. പ്രവാസത്തിലെ വിരസമായ ഏകാന്തതയെ എങ്ങനെ വായനയിലേക്കും എഴുത്തിലേക്കും ദിശമാറ്റാം എന്ന് സൗഹൃദം കൊണ്ട് ആത്മയോടൊപ്പമുള്ള ഓരോ നിമിഷങ്ങളും കാണിച്ചുതന്നു.

പ്രാദേശിക എഴുത്തുകാരെയും കലാകാരന്മാരെയും ഇത്രയേറെ പ്രോത്സാഹിപ്പിക്കുന്ന ആത്മഓൺലൈനും the arteria എന്ന പേരിൽ പ്രസിദ്ധീകരണം തുടങ്ങിയ പ്രത്യേക ഓൺലൈൻ മാഗസിനും അറിയപ്പെടുന്ന പല ഓൺലൈൻ മാഗസീനുകളോളം പ്രൊഫഷണൽ മുഖച്ഛായ കൊണ്ടുവരാൻ ശ്രദ്ധിച്ചിരുന്നു. തിരഞ്ഞെടുക്കുന്ന ആർട്ടിക്കിളുകളിലെ വ്യത്യസ്തത എന്റെയുള്ളിലെ വായനക്കാരനെയും അതിശയിപ്പിച്ചു കൊണ്ടേയിരുന്നു. എൻ്റെ രണ്ടാമത്തെ പുസ്തകത്തിന്റെ മുഖചിത്രം പ്രിയപ്പെട്ട എഴുത്തുകാരൻ പി സുരേന്ദ്രൻ മാഷ് നിർവഹിക്കുമ്പോൾ അതേ സമയം ആത്മയുടെ അമ്പതാം പതിപ്പും പുറത്തിറങ്ങുന്നു എന്നത് ഇരട്ടി സന്തോഷം തരുന്ന കാര്യമായി മാറുന്നു. ആത്മയുടെ എഡിറ്റോറിയൽ ടീമിനും ആത്മ ഓൺലൈൻ കൂട്ടായ്‌മയുടെ എല്ലാ അംഗങ്ങൾക്കും ഈ മേഖലയിൽ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.


ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here