ഷൈജു ബിരിക്കുളം (കാസർകോഡ് )

0
277
shaiju birikkulam

അധ്യാപകൻ | നാടൻകലാ പ്രവർത്തകൻ

ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം.കാസർകോഡ് ജില്ലയിലെ നാട്ടക്കൽ LP സ്കൂളിൽ അധ്യാപകനാണ്. കലാ-കായിക-സാംസ്കാരിക രംഗത്ത് തന്റേതായ ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്.കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാന അധ്യാപക പരിശീലകനാണ്. അഞ്ച് വർഷം BRC പരിശീലകനായിരുന്നു. വിക്ടേഴ്സ് ചാനലിൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ് കൈകാര്യം ചെയ്തിരുന്നു. കണ്ണൂർ ആകാശവാണി ‘B ഗ്രേഡ്’ ആർട്ടിസ്റ്റാണ്.

വിവിധ വിഷയങ്ങളിൽ അധ്യാപകർക്കും കുട്ടികൾക്കും സംസ്ഥാന തലത്തിൽ ശിൽപശാലകൾ, സംഘടിപ്പിച്ചിട്ടുണ്ട്.NSS , TTC, BEd, SPC തുടങ്ങിയവയിൽ പാഠ്യേതര വിഷയങ്ങളിൽ ക്യാമ്പുകൾ നടത്തുന്നു.
വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചുവരുന്ന വിദ്യാരംഗം കലാമേളയിൽ സബ്ജില്ലാ, ജില്ലാ തലങ്ങളിൽ നാടൻപ്പാട്ട് ശില്പശാലകൾ കൈകാര്യം ചെയ്യാറുണ്ട്.

നാടക പ്രവർത്തകനാണ്. അഭിനയ കളരികളും തിയേറ്റർ വർക്ക്ഷോപ്പുകളും നടത്തുന്നു. പ്രോഗ്രാം അവതാരകനായും ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു വരുന്നു.2011 ൽ പൊതു വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരം മുതൽ കാസർകോഡ് വരെ നടത്തിയ ‘നിലാവ്’ ബോധവൽക്കരണ കലാജാഥയിൽ അംഗമായിരുന്നു.സംസ്ഥാന അധ്യാപക കലോത്സവത്തിൽ നാടൻപാട്ടു മത്സരത്തിൽ വിജയിച്ചിട്ടുണ്ട്.

കാസർകോഡിന്റെ തനതു കലാരൂപമായ മംഗലംകളി ആദ്യമായി ചാനലിലൂടെ പരിചയപ്പെടുത്തിയ പരപ്പയിലെ കനവ് നാടൻ കലാ നാട്ടറിവ് പഠന കേന്ദ്ര ത്തിലെ മുഖ്യ കലാകാരനാണ്. പത്ത് വർഷമായി കേരളത്തിനകത്തും പുറത്തും ഒട്ടേറെ പരിപാടികൾ അവതരിപ്പിച്ചു വരുന്നു. കലാഭവൻ മണി ഫൗണ്ടേഷന്റെ ഈ വർഷത്തെ നാട്ടറിവ് പ്രചാരകനുള്ള സംസ്ഥാന പ്രഥമ ഓടപ്പഴം പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നാടൻ കലാ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഏക സംഘടനയായ നാട്ടുകലാകാരക്കൂട്ടത്തിന്റെ കാസറഗോഡ് ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്സിക്യൂട്ടിവ് കമ്മറ്റിയംഗവുമാണ്.

വിലാസം
ചൂരിക്കാട്ട് വീട്
കാട്ടിപ്പൊയിൽ പോസ്റ്റ്‌, നീലേശ്വരം

ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here